ന്യൂ യോർക്ക് : ഫൊക്കാന കൺവെൻഷനോട് അനുബന്ധിച്ചു നടത്തുന്ന മെഗാ മോഹിനിയാട്ടം ഷോ രജിസ്ട്രേഷൻ അമേരിക്കയിലെ സകല റെക്കോർഡുകളും ഭേദിച്ചു മുന്നേറുന്നു. ആയിരത്തിൽ അധികം മോഹിനിയാട്ടം നർത്തകികളെ ഒരേ വേദിയിൽ ഒരേ ഡ്രസ്സിൽ കേരളത്തിന് പുറത്തു ആദ്യമായാണ് അണിനിരത്തുന്നത്. പല ഡാൻസ് ടീച്ചേഴ്സിന്റെയും അഭ്യർത്ഥനയെ മാനിച്ച് വേൾഡ് ഗിന്നസ് രജിസ്ട്രേഷൻ ജൂൺ 7 ഞായറാഴ്ച നീട്ടിയതായി ഭാരവാഹികൾ അറിയിച്ചു. ഓഗസ്റ്റ് 6 മുതൽ 9 വരെ പെൻസിൽവേനിയ പോക്കനോസ് മൗണ്ടൻസിലെ കൽഹാരി റിസോർട്ടിലാണ് ഫൊക്കാനാ ഇന്‍റർനാഷണൽ കൺവെൻഷൻ നടക്കുക.
ഓഗസ്റ്റ് 8-ന് വൈകുന്നേരം 4 മണിക്ക് നടക്കുന്ന ഈ ഗിന്നസ് റെക്കോർഡ് ശ്രമത്തിൽ പങ്കെടുക്കുന്നവർക്ക് ഔദ്യോഗിക സർട്ടിഫിക്കറ്റും, 60 മണിക്കൂർ വെരിഫൈഡ് വോളൻ്റിയർ അവേഴ്സും ലഭിക്കുന്നതാണ്. കൂടാതെ മികച്ച മുന്ന് ഡാൻസ് സ്കൂളുകൾക്ക് വി.വി.ഐ.പി പുരസ്കാരങ്ങളും നൽകും (based on their Participation level ). ഇന്ത്യൻ ഉപരാഷ്ട്രപതി, കേരള മുഖ്യമന്ത്രി, കേരളാ ഗവർണർ, ന്യൂ ജേഴ്‌സി ഗവർണ്ണർ, പത്മവിഭൂഷൺ അടൂർ ഗോപലകൃഷ്ണൻ, പത്മശ്രീ എം. എ. യൂസഫലി, പത്മ മട്ടന്നൂർ ശങ്കരൻ കുട്ടി, ചലച്ചിത്ര താരങ്ങളായ നവ്യ നായർ, അന്നാ ബെൻ, നാദിർഷ, പ്രമുഖ മജീഷ്യൻ പ്രൊഫ. ഗോപിനാഥ് മുതുകാട് തുടങ്ങിയവർ എന്നിവർ പങ്കെടുക്കും. ഫൊക്കാന മെഗാ മോഹിനിയാട്ടം ഷോയിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള ലിങ്ക് : https://fokana.ticketspice.com/guinness-world-mohiniyattam






