newsroom@amcainnews.com

ആദ്യ ടൊറന്റോ ടെക് വീക്ക് സമാപിച്ചു; എഐ സാങ്കേതികവിദ്യക്ക് ഊന്നല്‍ നല്‍കി കാനഡ

സാങ്കേതികവിദ്യാ, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) രംഗത്തെ ആഗോള ശക്തിയായി ടൊറന്റോയെ മാറ്റുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച ടൊറന്റോ ടെക് വീക്ക് വെള്ളിയാഴ്ച സമാപിച്ചു. ഒരാഴ്ച നീണ്ടുനിന്ന ഈ പരിപാടിയില്‍ നിക്ഷേപകര്‍, സംരംഭകര്‍, നയരൂപീകരണ വിദഗ്ധര്‍ എന്നിവര്‍ പങ്കെടുത്തു. ചെറുകിട-ഇടത്തരം ബിസിനസുകള്‍ക്ക് എഐ സാങ്കേതികവിദ്യകള്‍ സ്വീകരിക്കാന്‍ സഹായിക്കുന്നതിനായി 24 ലക്ഷം ഡോളറിന്റെ ഫെഡറല്‍ ഫണ്ടിങ് എഐ മന്ത്രി ഇവാന്‍ സോളമന്‍ പ്രഖ്യാപിച്ചു. ഈ തുക ടൊറന്റോ റീജിയന്‍ ബോര്‍ഡ് ഓഫ് ട്രേഡിന് കീഴില്‍ 75 വ്യാപാര സ്ഥാപനങ്ങള്‍ക്ക് മാര്‍ഗ്ഗനിര്‍ദ്ദേശവും പരിശീലനവും നല്‍കുന്നതിനായി ഉപയോഗിക്കും.

എഐയെ ‘വിപ്ലവം’ എന്ന് വിശേഷിപ്പിച്ച മന്ത്രി, 15-ാം നൂറ്റാണ്ടില്‍ അച്ചടി യന്ത്രം കണ്ടുപിടിച്ച ഗൂട്ടന്‍ബര്‍ഗ് കാലഘട്ടത്തിന് സമാനമായ ഒരു നിര്‍ണായക ഘട്ടത്തിലാണ് നാമിപ്പോഴുള്ളതെന്നും കൂട്ടിച്ചേര്‍ത്തു. സാമ്പത്തികരംഗത്ത് വന്‍കിട കമ്പനികള്‍ AI ഉപയോഗിച്ച് നേട്ടമുണ്ടാക്കുമ്പോള്‍, ചെറുകിട സ്ഥാപനങ്ങളില്‍ ഇതിന്റെ സ്വീകാര്യത കുറവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, AI സാങ്കേതികവിദ്യയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ഫെഡറല്‍ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി. കനേഡിയന്‍ ആന്റി-ഫ്രോഡ് സെന്ററും കനേഡിയന്‍ സെന്റര്‍ ഫോര്‍ സൈബര്‍ സെക്യൂരിറ്റിയും സംയുക്തമായി പുറത്തിറക്കിയ മുന്നറിയിപ്പ് പ്രകാരം, AI ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ശബ്ദവും സന്ദേശങ്ങളും വ്യാജമായി ഉണ്ടാക്കി തട്ടിപ്പുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചുവരികയാണ്. തട്ടിപ്പുകാര്‍ ഉദ്യോഗസ്ഥരെയും പ്രമുഖരെയും ലക്ഷ്യമിട്ട് അടിയന്തിര പണമിടപാടുകള്‍ക്ക് നിര്‍ബന്ധിക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ വിവരങ്ങള്‍ സ്വയം പരിശോധിച്ച് ഉറപ്പുവരുത്താന്‍ അധികൃതര്‍ ജനങ്ങളോട് ആവശ്യപ്പെട്ടു. തട്ടിപ്പിന് ഇരയാകുന്നവര്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ അറിയിച്ചു.

You might also like

കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു

ജയതിലക് ഇടപെട്ട് സസ്പെൻഷൻ വീണ്ടും നീട്ടി; തന്റെ സസ്‌പെൻഷനുമായി ബന്ധപ്പെട്ട് ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരായ കൂടുതൽ തെളിവുകൾ പുറത്തുവിട്ട് എൻ. പ്രശാന്ത്

കുടിയേറ്റക്കാർക്ക് സാമൂഹിക സേവനങ്ങൾ തുടരണോ? ജനാഭിപ്രായം തേടി ആൽബർട്ട സർക്കാർ

നാറ്റോ പ്രതിരോധ ചെലവ് അഞ്ച് ശതമാനമാക്കും; മാര്‍ക്ക് കാര്‍ണി

പുതിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ 3,000 പേർക്ക് ക്ഷണം

ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷം: കാനഡയില്‍ ഇന്ധനവില കുതിച്ചുയരുന്നു

Top Picks for You
Top Picks for You