newsroom@amcainnews.com

കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു

വടക്കുകിഴക്കൻ കാല്‍ഗറിയിൽ വീടിന് തീപിടിച്ച് ഇന്ത്യൻ വംശജരായ അച്ഛനും മകളും മരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നരയോടെ താരാലേക്ക് വേ NE-യിലുള്ള വീട്ടിലുണ്ടായ തീപിടിത്തത്തിൽ സണ്ണി ഗില്ലും (50), ഒമ്പത് വയസ്സുള്ള മകൾ ഹാര്‍ഗുണ്‍ ഗില്ലുമാണ് മരിച്ചത്. സണ്ണി ഗില്ലിന്‍റെ ഭാര്യ സുകി ഗില്ലിനും മകൻ 17 വയസ്സുള്ള രോഹന്‍പ്രീത് ഗില്ലിനും പരുക്കേറ്റു. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീപിടുത്ത സമയത്ത് ആറ് പേർ വീടിനുള്ളിൽ ഉണ്ടായിരുന്നു.

സംഭവസ്ഥലത്ത് എത്തിയ അഗ്നിശമനസേനാംഗങ്ങൾ രണ്ട് നിലകളുള്ള ഒരു വീടിന്‍റെ ഒന്നാം നിലയിലും രണ്ടാം നിലയിലും തീപടർന്നതായി കണ്ടെത്തി. തീ അയൽപക്ക വീടുകൾക്കും ഭീഷണി ഉയർത്തിയതായി കാല്‍ഗറി ഫയർ ഡിപ്പാർട്ട്‌മെൻ്റ് (CFD) അറിയിച്ചു. വീടിനുള്ളിൽ പ്രവേശിച്ച അഗ്നിശമനസേനാംഗങ്ങൾ സണ്ണിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വീടിനുള്ളിൽ നിന്നും ഹാര്‍ഗുണ്‍ ഗില്ലിനെ പുറത്തെത്തിച്ച് ഗുരുതരാവസ്ഥയിൽ ആൽബർട്ട ചിൽഡ്രൻസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് മരിച്ചതായി സ്ഥിരീകരിച്ചു. രണ്ടാം നിലയിലായിരുന്ന സുകിയും റോഹൻപ്രീതും വീടിന്‍റെ പിൻഭാഗത്തെ ജനൽ തകർത്ത് മേൽക്കൂരയിലേക്ക് കയറാൻ പറ്റി. ഇരുവരെയും അഗ്നിശമനസേനാംഗങ്ങൾ രക്ഷപ്പെടുത്തി.

You might also like

ആൽബർട്ട കൗട്ട്സ് അതിർത്തിയിൽ വൻ മയക്കുമരുന്ന് വേട്ട: 215.5 കിലോഗ്രാം കൊക്കെയ്ൻ പിടികൂടി

ബി സി കൂറ്റനീസ് മേഖലയിൽ ഭൂചലനം: 4.2 തീവ്രത

Karod–Kazhakootam Bypass: Escalating Antisocial Activities and Travel Hardships

കാറോഡ്– കഴക്കൂട്ടം ബൈപ്പാസ്: വർദ്ധിച്ചുവരുന്ന സാമൂഹികവിരുദ്ധ ശല്യവും യാത്രാ ദുരിതങ്ങളും

ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് വർധിപ്പിക്കാൻ സാധ്യത: സാമ്പത്തിക വിദഗ്ധർ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Top Picks for You
Top Picks for You