newsroom@amcainnews.com

പ്രതിസന്ധി ഘട്ടത്തിലും കനേഡിയൻ എണ്ണ വ്യവസായം കരുത്തോടെ മുന്നോട്ട് പോകുന്നുവെന്ന് വിദഗ്ധർ

അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ താരിഫ് ഭീഷണികളും എണ്ണ ഉല്പാദനം കൂട്ടാനുള്ള ഒപെക് തീരുമാനവും ലോക എണ്ണ വ്യവസായ മേഖലയെ തകർച്ചയുടെ വക്കിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ഈ പ്രതിസന്ധി ഘട്ടത്തിലും കനേഡിയൻ എണ്ണ വ്യവസായം കരുത്തോടെയാണ് മുന്നോട്ട് പോകുന്നതെന്ന് വിദഗ്ധർ പറയുന്നു. 2014-15 ലെ എണ്ണവില തകർച്ചയെത്തുടർന്ന്, അന്താരാഷ്ട്ര എണ്ണക്കമ്പനികളായ ബിപി, ഷെവ്‌റോൺ, ടോട്ടൽ എന്നിവ കനേഡിയൻ എണ്ണപ്പാടങ്ങളിലെ തങ്ങളുടെ ഓഹരികൾ വിറ്റിരുന്നു. കനേഡിയൻ എണ്ണവ്യവസായ മേഖലയെ ലോകത്തുള്ളതിൽ വച്ച് ഏറ്റവും കൂടുതൽ ചെലവേറിയതും ലാഭകരമല്ലാത്തതുമായ പദ്ധതികളുടെ കൂട്ടത്തിലായിരുന്നു അവർ ഉൾപ്പെടുത്തിയിരുന്നത്.

വില കുറഞ്ഞ എണ്ണ ഉൽപാദനത്തിന് പ്രാമുഖ്യം നല്കിയ അവർ യുഎസ് ഷെയിൽ പെട്രോളിയത്തിലായിരുന്നു കൂടുതൽ നിക്ഷേപിച്ചത്. എന്നാൽ പുതിയ സാങ്കേതികവിദ്യയുടെയും ചെലവ് ചുരുക്കൽ ശ്രമങ്ങളുടെയും ഫലമായി ലോകത്തെ ഏറ്റവും ചെലവ് കുറഞ്ഞ എണ്ണ ഉല്പാദക മേഖലയായി ഇന്ന് കാനഡ മാറിയിരിക്കുന്നു. എണ്ണ വിലയിടിവിനെ തുടർന്ന് ചെലവ് വെട്ടിച്ചുരുക്കുകയും തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്യേണ്ട ഗതികേടിലാണ് അമേരിക്കൻ ഷെയ്ൽ പെട്രോളിയം കമ്പനികൾ. എന്നാൽ കനേഡിയൻ കമ്പനികൾ മുൻനിശ്ചയിച്ച പ്രകാരമുള്ള പദ്ധതികളുമായി മുന്നോട്ട് പോവുകയായിരുന്നു. ഈ വർഷത്തെ ക്രൂഡ് ഓയിൽ വിലക്കുറവ് കനേഡിയൻ എണ്ണ മേഖലയെ കാര്യമായി ബാധിക്കില്ലെന്ന് സെനോവസ് സിഇഒ ജോൺ മക്കെൻസി ഈ വർഷം ആദ്യം ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. കൂടുതൽ കരുത്ത് നേടിയൊരു വ്യവസായമാണിതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

You might also like

വീസ, കുടിയേറ്റ ഫീസുകൾ വർധിപ്പിച്ച് യുഎസ്: പുതിയ നിരക്കുകൾ ഒക്ടോബർ 16 മുതൽ

Saturn's Opposition Position and Celestial Views: Key Information to Know

ശനിയുടെ പ്രതിപക്ഷ സ്ഥാനവും ആകാശ കാഴ്ചകളും: അറിഞ്ഞിരിക്കേണ്ട പ്രധാന വിവരങ്ങൾ

Ottawa Senators edge Leafs in season opener

ഓട്ടവ സെനറ്റേഴ്സ് സീസൺ ഓപ്പണറിൽ ടൊറന്റോ മേപ്പിൾ ലീഫ്സിനെ പരാജയപ്പെടുത്തി

Asian Games 2026 Live Updates, Day 12: Compound archers win 2 golds; Priya wins bronze, Lovlina enters final

ഏഷ്യൻ ഗെയിംസ് 2026 , 12-ാം ദിവസം: കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യക്ക് രണ്ട് സ്വർണം; പ്രിയയ്ക്ക് വെങ്കലം, ഫൈനലിൽ പ്രവേശിച്ച് ലവ്‌ലിന

യുഎസ് പ്രതിരോധവകുപ്പിൽ സൈബർ ആക്രമണം: 30 ലക്ഷം ആളുകളുടെ വിവരങ്ങള്‍ ചോർന്നു

ഫിലഡൽഫിയ പ്രൊഫറ്റിക്കൽ ഫെസ്റ്റിവൽ ഇന്ന് മെസ്‌ക്വിറ്റിൽ

Top Picks for You
Top Picks for You