newsroom@amcainnews.com

സ്വകാര്യ സ്കൂൾക്കുള്ള സാമ്പത്തിക സഹായം നിർത്തലാക്കണം: ആൽബർട്ടയിൽ ജനകീയ ഹർജി അവസാനഘട്ടത്തിലേക്ക്

ആൽബർട്ടയിലെ സ്വകാര്യ സ്കൂളുകൾക്ക് സർക്കാർ നൽകുന്ന സാമ്പത്തിക സഹായം നിർത്തലാക്കണമെന്ന് ആവശ്യപ്പെട്ട് ആരംഭിച്ച ജനകീയ ഹർജിയിലെ ഒപ്പുശേഖരണം അവസാനഘട്ടത്തിലേക്ക്. പൊതുവിദ്യാലയങ്ങളെ സംരക്ഷിക്കണമെന്ന ലക്ഷ്യത്തോടെ ആരംഭിച്ച ‘ആൽബർട്ട ഫണ്ട്‌സ് പബ്ലിക് സ്കൂൾസ്’ എന്ന ഈ ക്യാംപെയ്നിന്റെ കാലാവധി ബുധനാഴ്ച അവസാനിക്കും. നിലവിൽ 91000-ത്തിൽ അധികം ആളുകൾ ഹർജിയിൽ ഒപ്പിട്ടിട്ടുണ്ടെങ്കിലും, ഈ വിഷയത്തിൽ പ്രവിശ്യയിൽ റഫറണ്ടം നടത്താൻ ഏകദേശം 1,77,732 ഒപ്പുകൾ ആവശ്യമാണ്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാൻ സ്വകാര്യ മേഖലയ്ക്കുള്ള ഫണ്ട് അടിയന്തരമായി മാറ്റണമെന്നാണ് ഹർജിക്കാർ ആവശ്യപ്പെടുന്നത്.

അതേസമയം, ഈ നീക്കത്തിനെതിരെ ആൽബർട്ട അസോസിയേഷൻ ഓഫ് ഇൻഡിപെൻഡന്റ് സ്കൂൾസ് രംഗത്തെത്തി. പ്രത്യേക പരിഗണന അർഹിക്കുന്ന കുട്ടികൾക്കും മറ്റുമായി നിരവധി സ്കൂളുകൾ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്നുണ്ടെന്നും സർക്കാർ ധനസഹായം നിർത്തുന്നത് ഇവരെ ബാധിക്കുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ഈ സാമ്പത്തിക വർഷം ഏകദേശം 29.4 കോടി ഡോളറാണ് പ്രവിശ്യയിലെ സ്വകാര്യ സ്കൂളുകൾക്കായി സർക്കാർ അനുവദിച്ചിരിക്കുന്നത്. ആവശ്യത്തിന് ഒപ്പുകൾ ലഭിച്ചില്ലെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ ഉന്നമനത്തിനായി തുടർന്നും പോരാടുമെന്ന് ക്യാംപെയ്ൻ വക്താക്കൾ അറിയിച്ചു.

You might also like

എഡ്മിന്‍റനിൽ ദക്ഷിണേഷ്യൻ വംശജരായ സ്ത്രീകളെ ലക്ഷ്യമിട്ട് ആഭരണക്കവർച്ച: മുന്നറിയിപ്പ് നൽകി പോലീസ്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

മെൽബണിൽ വാഹനാപകടം: ഇന്ത്യൻ വംശജരായ യുവതിയും അമ്മായിയമ്മയും മരിച്ചു

EU chief Ursula von der Leyen says she wants Canada to become the bloc’s 1st associate member

കാനഡയെ യൂറോപ്യൻ യൂണിയന്റെ ആദ്യ അസോസിയേറ്റ് അംഗമാക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഇയു മേധാവി ഉർസുല വോൺ ഡെർ ലെയ്ൻ

Top Picks for You
Top Picks for You