newsroom@amcainnews.com

കാനഡയിൽ വാടക നിരക്കിൽ ഏറ്റവും അഫോർഡബിളായ നഗരം എഡ്മന്റനെന്ന് റിപ്പോർട്ട്; വൺ ബെഡ്‌റൂം വിലയിൽ ഏറ്റവും വലിയ വാർഷിക ഇടിവ് ടൊറന്റോയിൽ

എഡ്മന്റൺ: കാനഡയിൽ ഇപ്പോൾ വാടക നിരക്കിൽ ഏറ്റവും അഫോർഡബിളായ നഗരം എഡ്മന്റനെന്ന് റിപ്പോർട്ട്. സമ്പറിൽ നിന്നുള്ള പുതിയ കനേഡിയൻ റെന്റ് റിപ്പോർട്ടിൽ എഡ്മന്റൻ 23 പ്രധാന നഗരങ്ങളുടെ പട്ടികയിൽ ഏറ്റവും അവസാന സ്ഥാനത്താണ്. നഗരത്തിൽ വൺ ബെഡ്‌റൂം വീടിന് പ്രതിമാസം ശരാശരി 1,310 ഡോളറാണ് നിരക്ക്. കഴിഞ്ഞ മാസത്തേക്കാൾ മൂന്ന് ശതമാനം കുറവും 2024 ഓഗസ്റ്റിനെ അപേക്ഷിച്ച് 2.2 ശതമാനം കുറവുമാണ്.

സസ്‌ക്കാറ്റൂൺ, റെജീന, ക്യുബെക്ക് സിറ്റി എന്നിവയേക്കാൾ അഫോർഡബിളായ നിരക്കിലെത്തിയിരിക്കുകയാണ്. ഇവിടങ്ങളിൽ വൺ ബെഡ്‌റൂം വീടിന്റെ വാടക നിരക്ക് ശരാശരി 1,330 ഡോളറാണ്. രാജ്യവ്യാപകമായി വൺ ബെഡ്‌റൂം വിലയിൽ ഏറ്റവും വലിയ വാർഷിക ഇടിവ് ടൊറന്റോയിലാണ് അനുഭവപ്പെട്ടത്. 11.9 ശതമാനം ഇടിവാണ് ഇവിടെ രേഖപ്പെടുത്തിയത്.

You might also like
Serial killer 'Mosquito', who shook Brazil, arrested

ബ്രസീലിനെ നടുക്കിയ സീരിയൽ കില്ലർ ‘കൊതുക്’ പിടിയിൽ

ഡാലസിൽ ത്രിദിന ഉപവാസ പ്രാർത്ഥനാ ധ്യാനം ‘തപസ്’ ഒക്ടോബർ രണ്ടു മുതൽ

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

New Challenges and Implications in India-US Diplomatic Relations

ഇന്ത്യ-അമേരിക്ക നയതന്ത്ര ബന്ധത്തിലെ പുതിയ വെല്ലുവിളികളും പ്രത്യാഘാതങ്ങളും

More than 16 kilograms of cocaine seized in Ottawa drug trafficking investigation

ഒട്ടാവയിൽ മയക്കുമരുന്ന് വേട്ട: 16 കിലോഗ്രാമിലധികം കൊക്കോെയ്ൻ പിടികൂടി

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Top Picks for You
Top Picks for You