newsroom@amcainnews.com

സാമ്പത്തിക പ്രതിസന്ധി രൂക്ഷം ; ഒന്റാരിയോയില്‍ കോളേജ് ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടു

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതോടെ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ട് ഒന്റാരിയോയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. രാജ്യാന്തര വിദ്യാര്‍ത്ഥി പ്രവേശനത്തിന് ഫെഡറല്‍ സര്‍ക്കാര്‍ പരിധി നിശ്ചയിച്ചതോടെയാണ് നടപടി. നേരത്തെ, വിദേശ വിദ്യാര്‍ത്ഥികളില്‍ നിന്നുള്ള ഉയര്‍ന്ന ഫീസ് ഉപയോഗിച്ചാണ് സ്ഥാപനങ്ങള്‍ ഫെഡറല്‍, പ്രവിശ്യാ ഫണ്ടിന്റെ കുറവ് നികത്തിയിരുന്നത്. ഈ സാഹചര്യത്തില്‍, നിരവധി ജീവനക്കാരെ പിരിച്ചുവിടുന്നതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്ന് കോളേജ് അധികൃതര്‍ പറയുന്നു. ഏപ്രിലില്‍ കൊണസ്റ്റോഗ കോളേജ് 190 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. കഴിഞ്ഞ ആഴ്ച വീണ്ടും നാല് ഉന്നത തസ്തികകളില്‍ നിന്നുള്ളവരെ ഒഴിവാക്കി.

അതേസമയം, ഒന്റാരിയോയിലെ കോളേജുകളിലും സര്‍വകലാശാലകളിലുമുണ്ടായ ഈ അവസ്ഥയ്ക്ക് ഡഗ് ഫോര്‍ഡ് സര്‍ക്കാരും ഉത്തരവാദികളാണെന്ന് പ്രവിശ്യാ എന്‍ഡിപി നേതാവ് മാരിറ്റ് സ്‌റ്റൈല്‍സ് കുറ്റപ്പെടുത്തി. പോസ്റ്റ് സെക്കന്ററി മേഖലയിലെ കോടിക്കണക്കിന് ഡോളറിന്റെ ഫണ്ട് വെട്ടിക്കുറയ്ക്കല്‍ കാരണം അടുത്ത തലമുറയുടെ ഭാവി അപകടത്തിലാണെന്ന് അവര്‍ പറഞ്ഞു. ഈ വെട്ടിക്കുറയ്ക്കലുകള്‍ സാമ്പത്തിക രംഗത്ത് വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്ന് വാട്ടര്‍ലൂ എംപി കാതറിന്‍ ഫൈഫുംചൂണ്ടിക്കാട്ടി.

You might also like

ഐപിസി സൗത്ത് ഈസ്റ്റ് റീജിയൻ വാർഷിക കൺവൻഷൻ സെപ്റ്റംബർ 4 മുതൽ

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

2027 ODI World Cup: Rohit Sharma and Virat Kohli will add a lot of value to the Indian team; Shikhar Dhawan lends support

2027 ഏകദിന ലോകകപ്പ്: രോഹിത് ശർമ്മയും വിരാട് കോഹ്‌ലിയും ഇന്ത്യൻ ടീമിന് വലിയ കരുത്താകും; പിന്തുണയുമായി ശിഖർ ധവാൻ

Preity Zinta returns to cinema; comeback through Rajkumar Santoshi movie

സിനിമയിലേക്ക് തിരിച്ചെത്തി പ്രീതി സിന്റ; രാജ്കുമാർ സന്തോഷി ചിത്രത്തിലൂടെ മടങ്ങിവരവ്

മിഷിഗൺ സെനറ്റ് പ്രൈമറി: അബ്ദുൾ എൽ-സയീദിന് വിജയം

ബ്രിട്ടീഷ് കൊളംബിയ പിയർ ലേക്ക് കാട്ടുതീ: നൂറിലധികം കെട്ടിടങ്ങൾ കത്തിനശിച്ചു

Top Picks for You
Top Picks for You