newsroom@amcainnews.com

മെക്സിക്കോയിൽ വിദ്യാർത്ഥികളുടെ തിരോധാനം: മുൻ ഗവർണർ അറസ്റ്റിൽ

മെക്സിക്കോയിൽ 43 വിദ്യാർത്ഥികളെ ദുരൂഹസാഹചര്യത്തിൽ കാണാതായ സംഭവത്തിൽ തെളിവുകൾ നശിപ്പിച്ചെന്നാരോപിച്ച് ഗെറെറോ സംസ്ഥാന മുൻ ഗവർണർ എഞ്ചൽ അഗിറെയെ അറസ്റ്റ് ചെയ്തു. പത്ത് വർഷം മുമ്പാണ് ഈ സംഭവം നടന്നത്. കേസിൽ മുൻ അറ്റോർണി ജനറൽ ഹെസൂസ് മുറില്ലോ കരമിന് ശേഷം അറസ്റ്റിലാകുന്ന ഏറ്റവും ഉയർന്ന പദവിയിലുള്ള വ്യക്തിയാണ് എഞ്ചൽ അഗിറെ.

2014-ൽ അയോത്സിനാപ റൂറൽ ടീച്ചേഴ്സ് കോളേജിലെ 43 വിദ്യാർത്ഥികളെയാണ് പ്രതിഷേധത്തിന് പോകുന്നതിനിടയിൽ കാണാതായത്. വിദ്യാർത്ഥികളെക്കുറിച്ചുള്ള വിവരങ്ങളും തെളിവുകളും മറച്ചുവെച്ചെന്നാണ് മുൻ ഗവർണർക്കെതിരെയുള്ള പ്രധാന കുറ്റം. സുരക്ഷാ സേനയും പ്രാദേശിക അധികാരികളും കാർട്ടലുകളും ചേർന്നുള്ള ഒത്തുകളിയാണ് ഈ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. സംഭവത്തിൽ ഒട്ടനവധി അറസ്റ്റുകൾ നടന്നിട്ടുണ്ടെങ്കിലും വിദ്യാർത്ഥികൾക്ക് എന്ത് സംഭവിച്ചുവെന്നതിന്‍റെ യഥാർത്ഥ കാരണം ഇനിയും വ്യക്തമല്ല. കേസിൽ മൂന്ന് വിദ്യാർത്ഥികളുടെ അവശിഷ്ടങ്ങൾ മാത്രമാണ് ഇതുവരെ കണ്ടെത്താനായിട്ടുള്ളത്.

You might also like
Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

സുരക്ഷാ വീഴ്ച: ചാര്‍ലി കിര്‍ക്കിന്‍റെ കൊലപാതകത്തില്‍ സര്‍വകലാശാലക്കെതിരെ നിയമനടപടിക്ക് കുടുംബം

AI Tracker: From smart packaging to AI travel agents

AI ട്രാക്കർ: സ്മാർട്ട് പാക്കേജിംഗ് മുതൽ AI ട്രാവൽ ഏജന്റുകൾ വരെ

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

കാലിഫോർണിയയില്‍ കാട്ടുതീ അണയ്ക്കുന്നതിനിടെ ഹെലികോപ്ടര്‍ തകര്‍ന്നു വീണ് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു

വാടക നിയമങ്ങൾ കർശനമാക്കി ഒൻ്റാരിയോ സർക്കാർ: പുതിയ മാറ്റങ്ങൾ സെപ്റ്റംബർ 21 മുതൽ

Top Picks for You
Top Picks for You