newsroom@amcainnews.com

ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്ത് ഡോക്ടറിൽനിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടി; മുഖ്യപ്രതി രാജസ്ഥാനിൽനിന്ന് പിടിയിൽ; അറസ്റ്റിലായവരുടെ എണ്ണം നാലായി

കാസർകോട്: കാസർകോട് ഡോക്ടറിൽ നിന്ന് രണ്ട് കോടി 23 ലക്ഷം രൂപ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. രാജസ്ഥാൻ ജോധ്പൂർ സ്വദേശി സുനിൽ കുമാർ ജെൻവർ (24) ആണ് പിടിയിലായത്. ഓൺലൈൻ പാർട് ടൈം ജോലി വാഗ്ദാനം ചെയ്താണ് പ്രതി പണം തട്ടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം നാലായി.

കാസർകോട് സൈബർ ക്രൈം പൊലീസ് രാജസ്ഥാനിലെ ജോധ്പുരിൽ നിന്നാണ് പ്രതിയെ പിടിക്കൂടിയത്. ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ കാസർകോട് സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ശ്രീദാസൻ എംവി, എഎസ് ഐ പ്രശാന്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ നാരായണൻ, ദിലീഷ് എന്നിവരാണ് പ്രതിയെ തേടി രാജസ്ഥനിൽ എത്തി ശാസ്ത്രി നഗർ പൊലീസിന്റെ സഹായത്തോടെ പ്രതിയെ കേരളത്തിൽ എത്തിച്ചത്. പ്രതിയെ തേടി ബാങ്കിൽ നൽകിയ രാജസ്ഥാനിലെ വിലാസത്തിൽ എത്തിയപ്പോൾ കുറ്റ കൃത്യത്തിന് ശേഷം താമസം മാറിയെന്ന് മനസിലായത്. വാടക വീട് അന്വേഷിച്ചെത്തിയപ്പോൾ വീട് പൂട്ടിയിട്ട നിലയിലായിരുന്നു. അയൽവാസികളോടും മറ്റും അന്വേഷണം നടത്തിയതിൽ പ്രതിയുടെ അച്ഛന് സുഖമില്ലാതെ ആശുപത്രിയിൽ ചികിത്സയിലാണെന്ന് വിവരം ലഭിച്ചു. ആശുപത്രിയിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ജില്ലാ പൊലീസ് മേധാവി ഡി. ശില്പയുടെ മേൽനോട്ടത്തിൽ ജില്ലാ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനിൽ കുമാർ (ഇൻചാർജ്) ന്റെ നേതൃത്വത്തിൽ എസ് ഐ ശ്രീദാസ് എം വി, എ എസ് ഐ പ്രശാന്ത് കെ, SCPO നാരായണൻ എം, ദിലീഷ് എം എന്നിവരാണ് കേസ് അന്വേഷിക്കുന്നത്. പിടികൂടിയ പ്രതിയെ ചോദ്യം ചെയ്തതിൽ കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെ പറ്റിയുള്ള സൂചന ലഭിച്ചിട്ടുണ്ട്.

You might also like

കേരള ഹിന്ദുസ് ഓഫ് നോർത്ത് അമേരിക്ക (KHNA) വനിതാ ഫോറം 2026-27 രൂപീകരിച്ചു; ഡോ. സീമാ നായർ ചെയർപേഴ്സൺ

ഇറാന് അന്ത്യശാസനവുമായി ട്രംപ്; പശ്ചിമേഷ്യ വീണ്ടും യുദ്ധഭീതിയിൽ

ഇന്ത്യൻ തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും എബോള ജാഗ്രത: പരിശോധനാ മാനദണ്ഡങ്ങൾ പുറത്തിറക്കി ആരോഗ്യ മന്ത്രാലയം

വണ്ടിയെടുക്കാത്തവർക്കും പെറ്റി വരുന്നുണ്ടോ? തെറ്റായ ട്രാഫിക് പിഴകൾക്കെതിരെ എങ്ങനെ പരാതിപ്പെടാം; വഴി പറഞ്ഞ് പൊലീസ്

വിക്രംജീത് സിംഗ് ഔജ്‌ല ഇനി ഒൻ്റാരിയോ കോടതി ജഡ്ജി

ശരീരഭാരം കുറയ്ക്കാനുള്ള മരുന്നുകൾ കഴിക്കുമ്പോൾ പേശികളുടെ ആരോഗ്യം സംരക്ഷിക്കാൻ ഏതെല്ലാം സ്ട്രെങ്ത് ട്രെയിനിംഗ് (Strength training) രീതികളാണ് സഹായിക്കുക?

Top Picks for You
Top Picks for You