തിരുവഞ്ചൂരിലെ ഗവൺമെന്റ് ചിൽഡ്രൻസ് ഹോമിന് കീഴിലുള്ള ഒബ്സർവേഷൻ ഹോമിൽ അന്തേവാസിയായ പതിനേഴുകാരൻ ജീവനൊടുക്കി. ഇടുക്കി സ്വദേശിയായ കുട്ടി ഞായറാഴ്ച രാത്രിയിലാണ് ജീവനൊടുക്കിയത്. ബന്ധുവീട്ടിലെ മോഷണക്കേസുമായി ബന്ധപ്പെട്ട് സെപ്റ്റംബർ 7-നാണ് കുട്ടിയെ ഇവിടെ പ്രവേശിപ്പിച്ചത്. കുട്ടിയുടെ ക്രിമിനൽ പശ്ചാത്തലം ചൂണ്ടിക്കാട്ടി മൂന്ന് തവണ കോടതിയിൽ ഹാജരാക്കിയെങ്കിലും ജാമ്യത്തിൽ എടുക്കാൻ ആരും എത്തിയില്ലെന്ന് പൊലീസ് വ്യക്തമാക്കുന്നു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ – 1056, 0471- 2552056)







