newsroom@amcainnews.com

വിദേശ കുടിയേറ്റ നിയന്ത്രണം: ഇന്ത്യൻ ഐടി കമ്പനികൾക്കുള്ള വർക്ക് വീസ പ്രോഗ്രാം താൽക്കാലികമായി നിർത്തി യുഎസ്

ഗ്രീന്‍ കാര്‍ഡ് സ്‌പോണ്‍സര്‍ഷിപ്പ് പ്രോഗ്രാമിൽ നിന്നും പ്രമുഖ ഇന്ത്യന്‍ ഐടി കമ്പനികളെ ഒഴിവാക്കി യുഎസ്. അമേരിക്കൻ ജീവനക്കാരുടെ തൊഴിലവസരങ്ങള്‍ വിദേശ ജീവനക്കാര്‍ കൈക്കലാക്കുന്നുവെന്ന ആരോപണത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് യുഎസ് തൊഴില്‍ സെക്രട്ടറി കീത്ത് സോണ്ടര്‍ലിങ് അറിയിച്ചു. അമേരിക്കയില്‍ വിദേശ ജീവനക്കാര്‍ക്ക് ഗ്രീന്‍ കാര്‍ഡ് ലഭിക്കുന്നതിനായി സ്‌പോണ്‍സര്‍ ചെയ്യാന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കുന്ന പെര്‍മനൻ്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമിൽ നിന്നാണ് പ്രമുഖ സ്ഥാപനങ്ങളെ യുഎസ് വിലക്കിയത്. കോഗ്‌നിസൻ്റ്, ഇന്‍ഫോസിസ്, ടാറ്റ, വിപ്രോ, എച്ച്സിഎല്‍, ക്യാപ്‌ജെമിനി തുടങ്ങിയ കമ്പനികളെ നടപടി ബാധിക്കും. അമേരിക്കന്‍ തൊഴിലവസരങ്ങള്‍ സംരക്ഷിക്കുന്നതിന്‍റെ ഭാഗമായി വിദേശ കുടിയേറ്റം നിയന്ത്രിക്കാനുള്ള നടപടികള്‍ ട്രംപ് ഭരണകൂടം ശക്തമാക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

2009 മുതല്‍ ഈ കമ്പനികള്‍ ഏകദേശം 30 ലക്ഷം വിദേശ തൊഴിലാളികളെ ആവശ്യപ്പെട്ടിട്ടുണ്ടെന്നും 2.30 ലക്ഷത്തിലധികം എച്ച്-1ബി വീസകള്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്നും സോണ്ടര്‍ലിങ് പറഞ്ഞു. ഒരു ലക്ഷത്തിലധികം സ്ഥിരം തൊഴില്‍ സര്‍ട്ടിഫിക്കേഷനുകളും കമ്പനികള്‍ നേടിയിട്ടുണ്ടെന്നാണ് യുഎസ് അധികൃതരുടെ വാദം. സസ്പെന്‍ഷന്‍ നിലവില്‍ വന്നതോടെ ഈ കമ്പനികളുമായി ബന്ധപ്പെട്ട പുതിയ അപേക്ഷകള്‍ സ്വീകരിക്കില്ലെന്നും തീര്‍പ്പാകാത്ത അപേക്ഷകളില്‍ തുടര്‍നടപടികള്‍ സ്വീകരിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. മൈക്രോസോഫ്റ്റ്, അഡോബി തുടങ്ങിയ പ്രമുഖ കമ്പനികളെയും യുഎസ് നടപടികള്‍ ബാധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

അമേരിക്കന്‍ തൊഴിലാളികള്‍ക്ക് പകരം വിദേശ ജീവനക്കാരെ നിയമിക്കുന്നുവെന്ന ആരോപണവുമായി വൈസ് പ്രസിഡൻ്റ് ജെ.ഡി. വാന്‍സും രംഗത്തെത്തി. 2025-ല്‍ 6,000 അമേരിക്കന്‍ ജീവനക്കാരെ പിരിച്ചുവിട്ട മൈക്രോസോഫ്റ്റിന് ആറായിരത്തിലധികം എച്ച്-1ബി വീസകള്‍ക്ക് അംഗീകാരം ലഭിച്ചെന്നും പിരിച്ചുവിട്ട ജീവനക്കാര്‍ ചെയ്തിരുന്ന ജോലികളുമായി ബന്ധപ്പെട്ട് 3,682 പെര്‍മനൻ്റ് ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അപേക്ഷകള്‍ സമര്‍പ്പിച്ചെന്നും അദ്ദേഹം ആരോപിച്ചു. വിദേശ തൊഴിലാളികളെ നിയമിക്കുന്നതിന് മുമ്പ് അമേരിക്കയില്‍ തൊഴില്‍ ഒഴിവുകള്‍ പരസ്യപ്പെടുത്തണമെന്ന വ്യവസ്ഥ കമ്പനികള്‍ ദുരുപയോഗം ചെയ്യുകയാണെന്നും വാന്‍സ് വിമര്‍ശിച്ചു.

അതേസമയം, ഇന്ത്യന്‍ ഐടി വ്യവസായ സംഘടനയായ നാസ്‌കോം യുഎസ് നടപടിയോട് പ്രതികരിച്ചു. ഇന്ത്യന്‍ ഐടി കമ്പനികള്‍ എച്ച്-1ബി വീസകളിലുള്ള ആശ്രിതത്വം ഗണ്യമായി കുറച്ചിട്ടുണ്ടെന്നും അമേരിക്കയില്‍ പ്രാദേശിക നിയമനങ്ങള്‍ വര്‍ധിപ്പിച്ചിട്ടുണ്ടെന്നും സംഘടന വ്യക്തമാക്കി. അമേരിക്കയിലെ പ്രമുഖ കമ്പനികളുടെ വളര്‍ച്ചയ്ക്കും നവീകരണത്തിനും ഇന്ത്യന്‍ ഐടി സ്ഥാപനങ്ങള്‍ വലിയ സംഭാവന നല്‍കുന്നുണ്ടെന്നും പ്രാദേശിക തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ പങ്കുവഹിക്കുന്നുണ്ടെന്നും നാസ്‌കോം ചൂണ്ടിക്കാട്ടി. പുതിയ നിയന്ത്രണങ്ങള്‍ ഇന്ത്യന്‍ ഐടി മേഖലയ്ക്ക് എത്രത്തോളം തിരിച്ചടിയാകുമെന്നതില്‍ വരും ദിവസങ്ങളില്‍ കൂടുതല്‍ വ്യക്തതയുണ്ടാകും.

You might also like
Rumbling volcano forces immediate trail closures at popular vacation hot spot

സജീവമായ അഗ്നിപർവ്വതം: പ്രശസ്ത വിനോദസഞ്ചാര കേന്ദ്രത്തിലെ ട്രെയിലുകൾ അടച്ചുപൂട്ടാൻ ഉത്തരവിട്ടു

ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ്ബിന്‍റെ രാജ്യാന്തര മാധ്യമ സമ്മേളനം ഒക്ടോബർ 16 മുതൽ ഒഹായോയിൽ

Death threat via social media: Three college students arrested for threatening Trump

സോഷ്യൽ മീഡിയയിലൂടെ വധഭീഷണി; ട്രംപിനെതിരെ ഭീഷണി മുഴക്കിയ മൂന്ന് കോളേജ് വിദ്യാർത്ഥികൾ അറസ്റ്റിൽ

ചിന്നിച്ചിതറുമോ? കാനഡയിൽ വേർപിരിയൽ രാഷ്ട്രീയം ശക്തമാകുന്നു

Canada reviews security screening after NATO intern faces espionage charges

നേറ്റോ ഇന്റേണിനെതിരെ ചാരവൃത്തിക്കുറ്റം ചുമത്തിയതിനെ തുടർന്ന് കാനഡ സുരക്ഷാ പരിശോധന പുനഃപരിശോധിക്കുന്നു

EB-5 വീസ അപേക്ഷാ ഫീസ് കുത്തനെ കൂട്ടി യുഎസ്: നവംബർ 30 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ

Top Picks for You
Top Picks for You