newsroom@amcainnews.com

കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്നുമുള്ള ട്രംപിന്റെ ഭീഷണികൾ നിലനിൽക്കുമ്പോഴും കനേഡിയൻ ജനതയ്ക്കിടയിൽ ദേശീയ അഭിമാനം വർധിച്ചതായി റിപ്പോർട്ട്

ഓട്ടവ: വൻതോതിലുള്ള തീരുവകൾ ചുമത്തുമെന്നും കാനഡയെ അമേരിക്കയിൽ ലയിപ്പിക്കുമെന്നുമുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപിന്റെ ഭീഷണികൾ നിലനിൽക്കുമ്പോഴും കനേഡിയൻ ജനതയ്ക്കിടയിൽ ദേശീയ അഭിമാനം വർധിച്ചതായി റിപ്പോർട്ട്. ഫെബ്രുവരി 7 മുതൽ 10 വരെ ലെഗർ നടത്തിയ വോട്ടെടുപ്പിലാണ് കണ്ടെത്തൽ. 82% കാനഡക്കാരും ട്രംപിന്റെ പദ്ധതികളെക്കുറിച്ച് ആശങ്കാകുലരാണ്. എന്നാൽ, 85% പേർ കാനഡക്കാരനായതിൽ അഭിമാനിക്കുന്നുവെന്നും കണക്കുകൾ പറയുന്നു. അതേസമയം, 58% പേർ തങ്ങൾ കാനഡയുടെ ഭാഗമായതിൽ ‘വളരെയധികം അഭിമാനിക്കുന്നു’ എന്ന് വോട്ട് രേഖപ്പെടുത്തി.

ഭാവിയിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചും കാനഡയിലെ ജനങ്ങൾ ആശങ്ക പ്രകടിപ്പിക്കുന്നതായി വോട്ടെടുപ്പ് ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. 86% പേർ അടുത്ത ആറ് മാസക്കാലത്തെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് ആശങ്കാകുലരാണ്. ബ്രിട്ടിഷ് കൊളംബിയക്കാരും അറ്റ്ലാന്റിക് കാനഡക്കാരുമാണ് ഏറ്റവുമധികം ഉത്കണ്ഠ പ്രകടിപ്പിച്ചത്. പോളിങ്ങിൽ പങ്കെടുത്ത 90% പേരും ആശങ്കപ്പെടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. കനേഡിയൻ സമ്പദ്‌വ്യവസ്ഥയെക്കുറിച്ച് ആശങ്ക രേഖപ്പെടുത്തിയവരിൽ 88% സ്ത്രീകളും 88% പ്രായമായ കനേഡിയൻ പൗരന്മാരുമാണ്. 1,590 പേരിൽ നിന്നാണ് ലെഗർ അഭിപ്രായം ശേഖരിച്ചത്.

You might also like
Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

ബി.സി.യിൽ സ്കങ്ക് റാബീസ്: മുന്നറിയിപ്പ് നൽകി ആരോഗ്യവകുപ്പ്

Arabic taste with ingredients at home; Here is an easy way to prepare Qishta

വീട്ടിലെ ചേരുവകളിൽ അറബിക് രുചി; ഖിബ്‌താ തയാറാക്കാൻ ഇതാ എളുപ്പവഴി

കാനഡയിൽ ജനസംഖ്യാ വളർച്ചാ നിരക്ക് കുത്തനെ ഇടിയുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

ഫിൻഡ്‌ലിയുടെ രാജി: അഞ്ച് ബി.സി. ടോറി നിയമസഭാംഗങ്ങൾ പാർട്ടിയിൽ തിരിച്ചെത്തി

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

Top Picks for You
Top Picks for You