newsroom@amcainnews.com

യുഎസിലെ മലയാളി യുവതികളുടെ മരണം: ദുരൂഹത തുടരുന്നു; അനില പോലീസ് കസ്റ്റഡിയിൽ, അന്വേഷണം ഊർജ്ജിതം

Death of Malayali women in US: Mystery continues; Anila in police custody, investigation intensified

അമേരിക്കയിലെ കാലിഫോർണിയയിൽ രണ്ട് മലയാളി യുവതികൾ കൊല്ലപ്പെട്ട സംഭവത്തിൽ യുഎസ് പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. തൃശൂർ മുടിക്കോട് സ്വദേശി അഞ്ജന ഹരി (35), തിരുവനന്തപുരം കേശവദാസപുരം സ്വദേശി ആൻ മേരി മാത്യു (40) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് കോട്ടയം ഈരാറ്റുപേട്ട സ്വദേശി അനില ബോബിയെ (32) കൊലപാതകക്കുറ്റം ചുമത്തി പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. നിലവിൽ മൃതദേഹങ്ങളിൽ ഫോറൻസിക് പരിശോധനകൾ പുരോഗമിക്കുകയാണെന്നും, ഇത് പൂർത്തിയായ ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ എന്നും മിൽപീറ്റാസ് പോലീസ് വ്യക്തമാക്കി. എങ്കിലും കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം ബന്ധുക്കൾക്ക് ഇപ്പോഴും അജ്ഞാതമായി തുടരുന്നു.

നാല് വർഷം മുൻപാണ് സോഫ്റ്റ്‌വെയർ എഞ്ചിനീയറായ അനില ഭർത്താവ് ജോബിൻ മാത്യുവിനൊപ്പം അമേരിക്കയിൽ എത്തിയത്. മുൻപ് ബംഗളൂരുവിൽ ജോലി ചെയ്തിരുന്ന ഇവർക്ക് നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്. അനിലയുടെ മാതാപിതാക്കൾ നിലവിൽ യുഎസിലുണ്ടായിരുന്നെങ്കിലും അവർ നാട്ടിലേക്ക് മടങ്ങാൻ ഇരിക്കുമ്പോഴാണ് ഈ ദാരുണമായ സംഭവം നടക്കുന്നത്. അപ്പാർട്ട്മെന്റിലെ ഫ്ലാറ്റിനുള്ളിൽ വച്ച് ആൻ മേരിക്ക് കുത്തേറ്റതിന് തൊട്ടുപിന്നാലെ, പാർക്കിങ് ഏരിയയിലേക്ക് വിളിച്ചുവരുത്തി അഞ്ജനയെ കാറിടിപ്പിച്ച് വീഴ്ത്തുകയായിരുന്നു എന്നാണ് ദൃക്സാക്ഷി മൊഴികൾ നൽകുന്ന സൂചന. രണ്ട് ആക്രമണങ്ങളും നടത്തിയത് അനില തന്നെയെന്ന് ഏതാണ്ട് വ്യക്തമാണെങ്കിലും പോലീസ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

കൊല്ലപ്പെട്ട യുവതികളുടെ ബന്ധുക്കൾക്ക് ആവശ്യമായ നിയമസഹായങ്ങളും പോലീസ് കൗൺസലിങ്ങും പ്രാദേശിക അധികൃതർ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതിനിടെ, മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കുന്നതിനായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്നിവർ മരിച്ചവരുടെ കുടുംബാംഗങ്ങളെ ഫോണിൽ വിളിച്ച് ആശ്വസിപ്പിക്കുകയും എല്ലാവിധ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു. നോർക്കയുടെ നിർദ്ദേശപ്രകാരം ബന്ധുക്കൾ ആവശ്യമായ വീസ, പാസ്പോർട്ട് വിവരങ്ങൾ കൈമാറിയിട്ടുണ്ട്. എന്നാൽ, യുഎസിലെ ഔദ്യോഗിക നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ കുറഞ്ഞത് ഒരു ആഴ്ചയെങ്കിലും സമയമെടുക്കുമെന്നാണ് കരുതുന്നത്.

You might also like

ജനങ്ങൾക്ക് ആശ്വാസം: സെപ്റ്റംബറിൽ CRA മൂന്ന് ആനുകൂല്യങ്ങൾ അക്കൗണ്ടിലേക്ക്

ടൊറൻ്റോ എം.പി സൽമ സഹിദിന്‍റെ കാറിന് തീയിട്ടു; അന്വേഷണം ആരംഭിച്ച് പോലീസ്

Canada-US Trade Dispute and the Impact on Canadian Small Businesses

കാനഡ-യു.എസ് വ്യാപാര തർക്കവും കനേഡിയൻ ചെറുകിട സംരംഭങ്ങളിലെ പ്രത്യാഘാതങ്ങളും

GM-Union Deal to Invest $1.1 Billion in Canada Auto Factories Amid US Tariff Threat

യു.എസ് താരിഫ് ഭീഷണിക്കിടെ കാനഡയിലെ വാഹന നിർമ്മാണ ശാലകളിൽ 1.1 ശതകോടി ഡോളർ നിക്ഷേപിക്കാൻ ജി.എം യൂണിയൻ കരാർ

Child Safety Controversy: Meta Agrees to Massive Settlement; Strict Restrictions Coming to Facebook and Instagram

കുട്ടികളുടെ സുരക്ഷാ വിവാദം: വമ്പൻ തുക നൽകി കേസുകൾ ഒത്തുതീർപ്പാക്കാൻ മെറ്റ; ഫെയ്‌സ്ബുക്കിലും ഇൻസ്റ്റാഗ്രാമിലും കടുത്ത നിയന്ത്രണങ്ങൾ

യുഎസ് നഗരങ്ങളില്‍ കൂട്ട വെടിവെപ്പ്; 3 പേര്‍ കൊല്ലപ്പെട്ടു, 18 പേര്‍ക്ക് പരുക്ക്

Top Picks for You
Top Picks for You