സെപ്റ്റംബറിലെ ആദ്യ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിൽ ഇമിഗ്രേഷൻ വകുപ്പ് 2,000 ITA-കൾ നൽകി. കനേഡിയൻ എക്സ്പീരിയൻസ് ക്ലാസ് ഉദ്യോഗാർത്ഥികൾക്കായി നടന്ന ഈ നറുക്കെടുപ്പിൽ കോംപ്രിഹെൻസീവ് റാങ്കിങ് സിസ്റ്റം സ്കോർ 521 ആയിരുന്നു. ഓഗസ്റ്റ് 18-ന് നടന്ന CEC എക്സ്പ്രസ് എൻട്രി നറുക്കെടുപ്പിനെ അപേക്ഷിച്ച് 2 പോയിൻ്റ് കുറഞ്ഞു. അതേസമയം ഇൻവിറ്റേഷൻ ലഭിച്ചവരുടെ എണ്ണം ഇരട്ടിയായി വർധിച്ചു.
സെപ്റ്റംബർ ഒന്നിന് നടന്ന ഈ നറുക്കെടുപ്പോടെ 2026 ൽ IRCC നടത്തിയ എക്സ്പ്രസ് എൻട്രി നറുക്കെടുപ്പുകളുടെ എണ്ണം 51 ആയി. കൂടാതെ ഈ നറുക്കെടുപ്പുകളിലൂടെ IRCC മൊത്തം 117,427 ITA-കൾ നൽകിയിട്ടുണ്ട്.







