newsroom@amcainnews.com

കുറ്റക്രത്യങ്ങൾ വർധിക്കുന്നു; വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് ഉടൻ നഗരം വിടണമെന്നു ഡൊണാൾഡ് ട്രംപ്

വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിലെ ഭവനരഹിതരോട് നഗരം വിട്ടുപോകാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നഗരത്തിലെ കുറ്റകൃത്യങ്ങൾ തടയുന്നതിൻ്റെ ഭാഗമായാണ് ട്രംപിൻ്റെ ഈ നീക്കം. അവർക്ക് താമസിക്കാൻ മറ്റ് സ്ഥലങ്ങൾ നൽകുമെങ്കിലും അത് തലസ്ഥാന നഗരിയിൽ നിന്ന് വളരെ ദൂരത്തായിരിക്കുമെന്ന് ട്രംപ് തൻ്റെ സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

ഭവനരഹിതരായ ആളുകളെ അറസ്റ്റ് ചെയ്യുന്നത് എളുപ്പമാക്കുന്ന ഒരു ഉത്തരവിൽ കഴിഞ്ഞ മാസം ട്രംപ് ഒപ്പുവച്ചിരുന്നു. ട്രംപിൻ്റെ പ്രസ്താവനകളെ ഡെമോക്രാറ്റിക് മേയർ മുരിയൽ ബൗസർ എതിർത്തു. നഗരത്തിൽ കുറ്റകൃത്യങ്ങൾ വർധിച്ചിട്ടില്ലെന്നും കഴിഞ്ഞ രണ്ട് വർഷത്തിനിടെ അത് കുറയ്ക്കാൻ സാധിച്ചിട്ടുണ്ടെന്നും ബൗസർ പറഞ്ഞു. വാഷിംഗ്ടൺ ഡിസിയെ ബാഗ്ദാദുമായി താരതമ്യം ചെയ്ത വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരെയും അവർ വിമർശിച്ചു.

അതേസമയം, വാഷിംഗ്ടൺ ഡിസിയിലെ കൊലപാതക നിരക്ക് ഉയർന്നതാണെന്നും എന്നാൽ മൊത്തത്തിലുള്ള അക്രമസംഭവങ്ങൾ മുപ്പത് വർഷത്തിനിടെ ഏറ്റവും കുറഞ്ഞ നിലയിലാണെന്നും ഫെഡറൽ ഡാറ്റ കാണിക്കുന്നു. ഏകദേശം 3,782 ഭവനരഹിതർ വാഷിംഗ്ടൺ ഡിസിയിൽ ഉണ്ടെന്നാണ് കണക്കുകൾ. ഇതിൽ 800 പേർ തെരുവുകളിലാണ് താമസിക്കുന്നത്. വാഷിംഗ്ടൺ ഡിസി ഒരു സംസ്ഥാനമല്ലാത്തതിനാൽ, ഫെഡറൽ സർക്കാരിന് പ്രാദേശിക നിയമങ്ങളിൽ ഇടപെടാൻ അധികാരമുണ്ട്.

You might also like

യുഎസില്‍ മാനദണ്ഡം പാലിക്കാതെ വിതരണം ചെയ്ത 1.67 ലക്ഷം പൗണ്ടിലധികം മാംസം തിരിച്ചുവിളിച്ചു

Learn Power BI for a high-paying career

ഉയർന്ന ശമ്പളമുള്ള കരിയറിനായി പവർ ബിഐ പഠിക്കാം

ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ സീനിയർ സിറ്റിസൺസ് ഡേ ആചരിച്ചു

ട്രംപിന് തിരിച്ചടി: വൈറ്റ് ഹൗസിലെ മാധ്യമവിലക്കിനെതിരെ ഫെഡറല്‍ കോടതി

Body of woman who went missing in Nilambur flash floods found, toll rises to six

നിലമ്പൂർ മിന്നൽ പ്രളയം: കാണാതായ യുവതിയുടെ മൃതദേഹം കൂടി കണ്ടെത്തിയതോടെ മരണസംഖ്യ ആറായി

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Top Picks for You
Top Picks for You