newsroom@amcainnews.com

ആൽബർട്ടയിലെ തിരഞ്ഞെടുത്ത ഹൈവേകളിൽ വേഗപരിധി ഉയർത്താനുള്ള നീക്കം കാർ ഇൻഷുറൻസ് നിരക്കുകൾ ഉയരാൻ കാരണമായേക്കുമെന്ന് ആശങ്ക

ൽബർട്ടയിലെ തിരഞ്ഞെടുത്ത ഹൈവേകളിൽ വേഗപരിധി മണിക്കൂറിൽ 120 കിലോമീറ്ററായി ഉയർത്താനുള്ള സർക്കാർ നിർദ്ദേശം ഉയർന്ന കാർ ഇൻഷുറൻസ് നിരക്കുകൾക്ക് കാരണമായേക്കാമെന്ന് ആശങ്ക . റോഡുകളിലെ വേഗം വർദ്ധിപ്പിക്കുന്നത് കൂടുതൽ ഗുരുതരമായ അപകടങ്ങൾക്കും പരിക്കുകൾക്കും അതുവഴി ഇൻഷുറൻസ് ചെലവുകൾ വർദ്ധിപ്പിക്കുന്നതിനും ഇടയാക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ധരും ഇൻഷുറൻസ് കമ്പനികളും വിലയിരുത്തുന്നത്. ആൽബർട്ടയിലെ ഹൈവേ 2 പോലുള്ള പ്രധാന പാതകളിൽ മണിക്കൂറിൽ 110 കി.മീറ്ററാണ് വേഗപരിധി. ഈ മാറ്റത്തെക്കുറിച്ച് ജനങ്ങളുടെ അഭിപ്രായമറിയാൻ സർക്കാർ ഒരു സർവേ ആരംഭിച്ചിട്ടുണ്ട്.

അപകടങ്ങളുടെ വർദ്ധനവും ഇൻഷുറൻസ് പ്രീമിയത്തിലെ കുതിപ്പും തമ്മിൽ നേരിട്ട് ബന്ധമുണ്ടെന്ന് ഇൻഷുറൻസ് കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. വേഗപരിധി കൂട്ടിയാൽ കൂടുതൽ വേഗത്തിൽ സഞ്ചരിക്കുന്നത് റോഡപകടങ്ങൾ വർദ്ധിക്കാനിടയാക്കും. ഇത് ക്ലെയിം തുകകൾ വർദ്ധിക്കാനുള്ള സാധ്യതയും കൂട്ടുന്നു. കാനഡയിൽ ഏറ്റവുമധികം വാഹനാപകട മരണങ്ങളും പരിക്കുകളും റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനങ്ങളിലൊന്നാണ് ആൽബർട്ട. 2014-ൽ ബ്രിട്ടീഷ് കൊളംബിയ സമാനമായ രീതിയിൽ വേഗപരിധി വർദ്ധിപ്പിച്ചെങ്കിലും അപകടങ്ങൾ കൂടിയതിനെ തുടർന്ന് ആ മാറ്റങ്ങൾ പിൻവലിച്ചിരുന്നു. ഈ പശ്ചാത്തലത്തിൽ, ആൽബർട്ട സർക്കാർ പൈലറ്റ് പ്രോജക്റ്റ് വഴി വാഹനങ്ങളുടെ വേഗതയും ഡ്രൈവിംഗ് രീതിയും നിരീക്ഷിച്ച് മാത്രമേ അന്തിമ തീരുമാനമെടുക്കുകയുള്ളൂ.

You might also like
Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

മെസ്‌ക്വിറ്റ് ഷാരോണ്‍ ഫെലോഷിപ്പ് ചര്‍ച്ചില്‍ സെപ്റ്റംബര്‍ 19, 20 തീയതികളില്‍ പ്രത്യേക യോഗം

യു എസിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ വാഹനാപകടം: ഇന്ത്യൻ ട്രക്ക് ഡ്രൈവർ അറസ്റ്റിൽ

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Milton Man Charged After Highway 7 Crash Left 2 Paramedics Critical

ഹൈവേ 7-ലെ വാഹനാപകടത്തിൽ രണ്ട് പാരമെഡിക്സ് ജീവനക്കാർക്ക് ഗുരുതര പരിക്ക്; മിൽട്ടൺ സ്വദേശിക്ക് എതിരെ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ഒന്റാരിയോ പൊലീസ്

Top Picks for You
Top Picks for You