newsroom@amcainnews.com

ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട്: കാനഡ പതിനാലാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും സമാധാനപൂർണ്ണമായ 20 രാജ്യങ്ങളുടെ പട്ടികയിൽ സ്ഥാനം നിലനിർത്തി കാനഡ. 2026-ലെ ഗ്ലോബൽ പീസ് ഇൻഡക്സ് റിപ്പോർട്ട് പ്രകാരം കാനഡ പതിനാലാം സ്ഥാനത്താണ്. 1.525 പീസ് സ്കോറാണ് കാനഡയ്ക്ക് ഉള്ളത്. എന്നാൽ 2025-ൽ രാജ്യത്തിൻ്റെ സ്കോർ 1.491 ആയിരുന്നു. രാജ്യത്തെ വ്യക്തിഗത സുരക്ഷിതത്വവും സുരക്ഷാ മാനദണ്ഡങ്ങളും മെച്ചപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, കാനഡയിൽ അക്രമസ്വഭാവമുള്ള പ്രതിഷേധങ്ങളും പ്രകടനങ്ങളും വർധിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ആഭ്യന്തര സംഘർഷങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് വഷളായിട്ടുണ്ട്. എന്നാൽ ആഗോളതലത്തിൽ ഏറ്റവും സമാധാനമുള്ള രാജ്യമായി ഐസ്‌ലാൻഡ് ഒന്നാം സ്ഥാനം നിലനിർത്തി. ന്യൂസിലാൻഡ് ആണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. സമാധാന അന്തരീക്ഷം ഏറ്റവും കുറഞ്ഞ രാജ്യമായി 163-ാം സ്ഥാനത്ത് റഷ്യ തുടരുന്നു.

അതേസമയം ആഗോള സമാധാന സൂചികയിൽ വൻ തിരിച്ചടിയാണ് യുണൈറ്റഡ് സ്റ്റേറ്റ്സിന് നേരിടേണ്ടി വന്നത്. കഴിഞ്ഞ വർഷത്തെ പട്ടികയിൽ 128-ാം സ്ഥാനത്തായിരുന്ന അമേരിക്ക ഈ വർഷം 134-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നിലവിൽ 2.535 പീസ് സ്കോറാണ് അമേരിക്ക രേഖപ്പെടുത്തിയിരിക്കുന്നത്. വളരെ കുറഞ്ഞ സമാധാന അന്തരീക്ഷം മാത്രമുള്ള രാജ്യമായാണ് ഇപ്പോൾ അമേരിക്കയെ ഈ ആഗോള സൂചികയിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.

You might also like
India-Canada Trade Agreement: 4th Round of Comprehensive Economic Partnership Talks Concluded

ഇന്ത്യ-കാനഡ വ്യാപാര കരാർ: സമഗ്ര സാമ്പത്തിക പങ്കാളിത്ത ചർച്ചകളുടെ നാലാം ഘട്ടം സമാപിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You