newsroom@amcainnews.com

റഫറി ഒമര്‍ ആര്‍ട്ടന് മുഴുവൻ പ്രതിഫലം നൽകും: ഫിഫ

സൊമാലിയന്‍ റഫറി ഒമര്‍ ആര്‍ട്ടന് പ്രതിഫലം നൽകുമെന്ന് ഫിഫ. ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ നിയന്ത്രിക്കുന്നതിന് തിരഞ്ഞെടുക്കപ്പെട്ട പ്രവേശനം നിഷേധിച്ച യുഎസ് നടപടിക്കെതിരേ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെ ഫിഫയുടെ തീരുമാനം. ലോകകപ്പില്‍ ഒരു മത്സരം പോലും നിയന്ത്രിക്കാനാകാതെ വന്നാലും ആര്‍ട്ടന് ടൂര്‍ണമെൻ്റിനുള്ള മുഴുവന്‍ പ്രതിഫലവും നല്‍കും. അടുത്ത മാസം ടൂര്‍ണമെൻ്റ് അവസാനിച്ചതിന് ശേഷമായിരിക്കും അന്തിമ തുക നിശ്ചയിക്കുക. അതേസമയം, ഈ ആഴ്ച സൊമാലിയയിൽ മടങ്ങിയെത്തിയ ആര്‍ട്ടന് വൻ സ്വീകരണമാണ് നൽകിയത്.

34-കാരനായ ആര്‍ട്ടൻ ആഫ്രിക്കയിലെ ഏറ്റവും മികച്ച ഫുട്‌ബോള്‍ റഫറിമാരില്‍ ഒരാളാണ്. 2025-ല്‍ അദ്ദേഹം ആഫ്രിക്കയിലെ മികച്ച പുരുഷ റഫറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ച മയാമി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ് അദ്ദേഹത്തിന് അമേരിക്കയില്‍ പ്രവേശനം നിഷേധിച്ചു. ‘സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട ആശങ്കകള്‍’ മൂലമാണ് ആര്‍ട്ടനെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് വിശദീകരണം. അമേരിക്കയിലേക്കുള്ള യാത്രയ്ക്കായി അദ്ദേഹത്തിന് നേരത്തെ വിസ അനുവദിച്ചിരുന്നതായി എംബസി ഓഫ് സൊമാലിയ അറിയിച്ചു. ആരെയൊക്കെ പ്രവേശിപ്പിക്കണമെന്ന കാര്യത്തില്‍ തീരുമാനം കൈക്കൊള്ളേണ്ടത് ആതിഥേയ രാജ്യമാണെന്ന നിലപാടാണ് ഫിഫ കൈക്കൊണ്ടത്.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

അമേരിക്കയില്‍ സിഖ് ട്രക്ക് ഡ്രൈവര്‍ക്കു നേരെ ക്രൂര ആക്രമണം; 17 തവണ കുത്തേറ്റു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

കാനഡ യൂറോപ്യൻ യൂണിയനിലേക്കോ? ‘അസോസിയേറ്റ് അംഗത്വത്തിന്’ നീക്കം

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

Top Picks for You
Top Picks for You