newsroom@amcainnews.com

‘കൈയെത്താ കൊമ്പത്ത്’ റീക്രിയേഷനുമായി അഞ്ജു ജോസഫ്; ഹൃദയം കവർന്ന് ജാമിങ് വീഡിയോ

മലയാളികളുടെ പ്രിയങ്കരിയായ പിന്നണി ഗായിക അഞ്ജു ജോസഫ് പങ്കുവെച്ച പുതിയ കവർ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത ‘വിനോദയാത്ര’ എന്ന ചിത്രത്തിലെ ഇളയരാജയുടെ സൂപ്പർഹിറ്റ് ഗാനമായ ‘കൈയെത്താ കൊമ്പത്ത്’ ആണ് അഞ്ജു തന്റെ മനോഹരമായ ശബ്ദത്തിൽ പുനരവതരിപ്പിച്ചത്. “ഇളയരാജ സാറിന്റെ ഈ ഗാനം എനിക്ക് ഏറെ പ്രിയപ്പെട്ടതാണ്” എന്ന കുറപ്പോടെയാണ് താരം വീഡിയോ ആരാധകർക്കായി പങ്കുവെച്ചത്. അക്കൗസ്റ്റിക് ഗിറ്റാറിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ജാമിങ് സെഷൻ കേൾവിക്കാർക്ക് ഒരു മികച്ച ദൃശ്യ-ശ്രാവ്യ അനുഭവം സമ്മാനിക്കുന്നുണ്ട്.

ഏറെ ആസ്വാദകരുള്ള ഈ ക്ലാസിക് ഗാനം അനായാസ ലളിതമായാണ് അഞ്ജു ആലപിച്ചിരിക്കുന്നത്. അശ്വത് അശോക് എന്ന ഗിറ്റാറിസ്റ്റിന്റെ മികച്ച പശ്ചാത്തല സംഗീതവും ഈ പാട്ടിനെ കൂടുതൽ മനോഹരമാക്കാൻ സഹായിച്ചിട്ടുണ്ട്. ഈ വീഡിയോയ്ക്ക് പുറമെ രജനികാന്ത് ചിത്രം ‘കബാലി’യിലെ ‘മായാനദി’ എന്ന പ്രശസ്തമായ തമിഴ് ഗാനവും അഞ്ജു പാടുന്നുണ്ട്. പാടുമ്പോഴുള്ള അഞ്ജുവിന്റെ മുഖഭാവത്തെയും ആത്മവിശ്വാസത്തെയും അഭിനന്ദിച്ചുകൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയത്. “പാട്ട് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷം നിറയുന്നു” എന്നും, ഇതൊരു “മ്യൂസിക് തെറാപ്പി” പോലെ ആശ്വാസം നൽകുന്നു എന്നുമാണ് കമന്റ് ബോക്സിൽ ആരാധകർ കുറിക്കുന്നത്. ഒപ്പം ഗിറ്റാർ വായിച്ച അശ്വതിനും വലിയ രീതിയിലുള്ള പ്രശംസകൾ ലഭിക്കുന്നുണ്ട്.

‘ഡോക്ടർ ലവ്’ എന്ന ചിത്രത്തിലൂടെ സിനിമയിലെ പിന്നണി ഗാനരംഗത്തേക്ക് കടന്നുവന്ന അഞ്ജു ജോസഫ് ഇന്ന് സ്റ്റേജ് ഷോകളിലും കവർ ഗാനങ്ങളിലൂടെയും ഏറെ ജനപ്രീതി നേടിയ കലാകാരിയാണ്. ഗായിക എന്നതിലുപരി ‘അർച്ചന 31 നോട്ടൗട്ട്’ എന്ന ചിത്രത്തിലൂടെ അവർ തന്റെ അഭിനയ മികവും തെളിയിച്ചിട്ടുണ്ട്. 2024-ലായിരുന്നു അഞ്ജുവിന്റെയും ആദിത്യ പരമേശ്വരന്റെയും വിവാഹം. സംഗീതത്തിൽ താല്പര്യമുള്ള ഇരുവരും ഒരുമിച്ചവതരിപ്പിക്കുന്ന കവർ ഗാനങ്ങൾക്കും സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള ആരാധക പിന്തുണയാണ് ലഭിക്കാറുള്ളത്.

You might also like
Government of Canada invests more than $800,000 to create youth employment and strengthen Northern Ontario’s economy

കാനഡ സർക്കാർ വടക്കൻ ഒന്റാറിയയിലെ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്നതിനുമായി $800,000-ൽ അധികം നിക്ഷേപിക്കുന്നു

കൺസർവേറ്റീവ് എംപി ലാറി ബ്രോക്ക് രാജിവെച്ചു

Maruti Suzuki's amazing facelift models are coming to the market

മാരുതി സുസുക്കിയുടെ കിടിലൻ ഫേസ്‌ലിഫ്റ്റ് മോഡലുകൾ വിപണിയിലേക്ക്

Three killed in South Glengarry collision

സൗത്ത് ഗ്ലെംഗാരിയിൽ ഉണ്ടായ വാഹനാപകടത്തിൽ മൂന്ന് പേർ മരിച്ചു

യൂറോപ്യൻ യൂണിയനിലേക്കില്ല; നിലപാട് വ്യക്തമാക്കി മാർക്ക് കാർണി

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

Top Picks for You
Top Picks for You