newsroom@amcainnews.com

കൊല്ലം പള്ളിമുക്കിൽ വിവാഹ സൽക്കാരത്തിനിടെ കൂട്ടത്തല്ല്; വധു ബോധരഹിതയായി ആശുപത്രിയിൽ

കൊല്ലം പള്ളിമുക്ക്-ഇരവിപുരം റോഡിലുള്ള ഒരു ഓഡിറ്റോറിയത്തിൽ കഴിഞ്ഞ ദിവസം രാത്രി എട്ടരയോടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. കല്യാണ സൽക്കാരത്തിൽ പങ്കെടുത്തവർക്ക് ഐസ്ക്രീം വിളമ്പുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കം ഒടുവിൽ വലിയൊരു സംഘർഷത്തിലാണ് കലാശിച്ചത്. ആവശ്യപ്പെട്ടത്ര ഐസ്ക്രീം ലഭിക്കാതെ വന്നതോടെ ഒരു സംഘം ആളുകൾ അവിടെയുണ്ടായിരുന്ന ഐസ്ക്രീം മുഴുവനായി എടുത്തുമാറ്റാൻ ശ്രമിക്കുകയും, ഇതേച്ചൊല്ലി യുവാക്കൾ തമ്മിൽ ഓഡിറ്റോറിയത്തിനകത്ത് വെച്ച് വലിയ കൈയാങ്കളി ഉണ്ടാകുകയുമായിരുന്നു.

കല്യാണപ്പന്തലിലെ ഈ അപ്രതീക്ഷിത അടിയും ബഹളവും കണ്ട് മാനസികമായി തളർന്ന വധു വേദിയിൽ കുഴഞ്ഞുവീണു. ഉടൻ തന്നെ വധുവിനെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. അടിപിടിക്കിടെ സൽക്കാരത്തിനെത്തിയ ഏതാനും പേർക്ക് നിസ്സാരമായ പരിക്കേറ്റിട്ടുണ്ട്. കൂടാതെ, ഓഡിറ്റോറിയത്തിന് പുറത്തേക്ക് പടർന്ന സംഘർഷം കാരണം പള്ളിമുക്ക് റോഡിൽ ദീർഘനേരം വണ്ടികൾ ബ്ലോക്കാവുകയും ഗതാഗതം പൂർണ്ണമായി തടസ്സപ്പെടുകയും ചെയ്തു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഇരവിപുരം പോലീസ് രംഗം ശാന്തമാക്കുകയും, പ്രശ്നമുണ്ടാക്കിയവരിൽ ഒരാളെ നിലവിൽ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തിട്ടുണ്ട്. യുവാക്കൾ തമ്മിലുണ്ടായ വ്യക്തിപരമായ തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് വഴിമാറിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.

You might also like

കൊച്ചിയിൽ സമയക്രമത്തെച്ചൊല്ലി സ്വകാര്യ ബസുകാരുടെ അഴിഞ്ഞാട്ടം; കണ്ടക്ടറുടെ തലയടിച്ചുപൊട്ടിച്ചു, യാത്രക്കാരന്റെ മൂക്കും തകർത്തു

ഓഹരി വിപണി വ്യാപാരം ആരംഭിക്കുന്നതിന് മുൻപ് അറിഞ്ഞിരിക്കേണ്ട 5 കാര്യങ്ങൾ

അഡ്വാൻസ്ഡ് വർക്കേഴ്സ് ബെനിഫിറ്റ് വിതരണം ജൂലൈ 10 മുതൽ

മനുഷ്യക്കടത്ത്: കാനഡ-യുഎസ് അതിർത്തിയിൽ രണ്ടു പേർ അറസ്റ്റിൽ

ഖത്തർ മുൻ അമീർ ഷെയ്ഖ് ഹമദ് ബിൻ ഖലീഫ അൽഥാനി (74) അന്തരിച്ചു; ഖത്തറിൽ ദുഃഖാചരണം

കാനഡയിൽ വിമാന സർവീസുകൾ താറുമാറായി: ടൊറന്റോ, മോൺട്രിയൽ വിമാനത്താവളങ്ങളെ സാരമായി ബാധിച്ചു

Top Picks for You
Top Picks for You