newsroom@amcainnews.com

ചൈനയിൽ കൂറ്റന്‍ പാലം തകര്‍ന്നുവീണു

ചൈനയിലെ സിചുവാന്‍ പ്രവിശ്യയില്‍ അടുത്തിടെ ഗതാഗതത്തിനായി തുറന്നുകൊടുത്ത ഹോങ്കി പാലത്തിന്റെ ഒരു ഭാഗം തകര്‍ന്നുവീണു. പാലം നദിയിലേക്ക് പതിക്കുന്നതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. മധ്യ ചൈനയെ ടിബറ്റുമായി ബന്ധിപ്പിക്കുന്ന ദേശീയ പാതയുടെ ഭാഗമായിരുന്ന 758 മീറ്റര്‍ നീളമുള്ള ഈ പാലത്തില്‍ തിങ്കളാഴ്ച വൈകുന്നേരം 5.25 ഓടെ വിള്ളലുകള്‍ കണ്ടെത്തിയിരുന്നു. ഉടന്‍ തന്നെ അധികൃതര്‍ പാലം അടച്ചുപൂട്ടുകയും ഗതാഗതം നിരോധിക്കുകയും ചെയ്തതിനാല്‍ വന്‍ അപകടം ഒഴിവായി. 172 മീറ്റര്‍ ഉയരമുള്ള കൂറ്റന്‍ തൂണുകളിലാണ് ഹോങ്കി പാലം നിര്‍മിച്ചിരുന്നത്. ഈ വര്‍ഷം ആദ്യമാണ് പാലത്തിന്റെ നിര്‍മ്മാണം പൂര്‍ത്തിയായത്. ഏകദേശം 625 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച പാലം സെപ്റ്റംബറിൽ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കുകയായിരുന്നു.

അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കുത്തനെയുള്ള പര്‍വതമേഖലയില്‍ നിര്‍മ്മിച്ച ഈ പാലം ഭൂമിശാസ്ത്രപരമായ കാരണങ്ങളാലാണ് തകരാന്‍ ഇടയായതെന്നാണ് പ്രാഥമിക സൂചന. സംഭവത്തെ തുടര്‍ന്ന് പാലത്തിന്റെ ഡിസൈനിലോ നിര്‍മാണത്തിലോ അപാകതകള്‍ ഉണ്ടായിട്ടുണ്ടോ എന്ന് കണ്ടെത്താനായി സര്‍ക്കാര്‍ സമഗ്രമായ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ഷുവാങ്ജിയാങ്കു ജലവൈദ്യുത നിലയത്തിനും അണക്കെട്ടിനും സമീപമാണ് ഈ പാലം സ്ഥിതി ചെയ്യുന്നത്.

You might also like

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ് ഇന്ന്: അഞ്ച് സ്ഥാനാർത്ഥികൾ മത്സരരംഗത്ത്

മിനിമം വേതന വർധനയുമായി ഒൻ്റാരിയോ: പുതിയ നിരക്കുകൾ ഒക്ടോബർ ഒന്നു മുതൽ

റവ. ഡോ. ജോർജ് എം. ജോൺ ടൊറൻ്റോയിൽ നിര്യാതനായി

ഓഗസ്റ്റിൽ പണപ്പെരുപ്പം മൂന്ന് ശതമാനമായി തുടരുന്നു: സ്റ്റാറ്റിസ്റ്റിക്സ് കാനഡ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

Federal judge refers George Soros-backed Philadelphia DA Larry Krasner for DOJ probe

ഫെഡറൽ ജഡ്ജിയുടെ ഉത്തരവ്: ഫിലാഡൽഫിയ ഡി.എ ലാറി ക്രാസ്നർക്കെതിരെ അന്വേഷണത്തിന് ശുപാർശ ചെയ്ത് കോടതി

Top Picks for You
Top Picks for You