newsroom@amcainnews.com

റിച്ച്മണ്ട് ഹില്ലിൽ ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി കുട്ടി മരിച്ചു

ടൊറൻ്റോ റിച്ച്മണ്ട് ഹില്ലിലുള്ള ഡേകെയറിലേക്ക് വാഹനം ഇടിച്ചുകയറി ഒരു കുട്ടി മരിച്ചു. അപകടത്തിൽ മൂന്ന് മുതിർന്നവർ ഉൾപ്പെടെ ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ബുധനാഴ്ച ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ യങ് സ്ട്രീറ്റിലെ നോട്ടിങ്ഹാം ഡ്രൈവിൽ സ്ഥിതി ചെയ്യുന്ന ഫസ്റ്റ് റൂട്ട്സ് ഏർലി എഡ്യൂക്കേഷൻ അക്കാദമിയിലാണ് അപകടം നടന്നതെന്ന് യോർക്ക് മേഖല പൊലീസ് പറഞ്ഞു. പാർക്കിങ് ഏരിയയിൽ നിന്നും അക്കാദമിയുടെ ജനാലകളിലേക്ക് വാഹനം ഇടിച്ചുകയറിയതായി ദൃക്‌സാക്ഷികൾ പറയുന്നു. അപകടത്തിൽ ഒന്നര വയസ്സുള്ള ഒരു ആൺകുട്ടി മരിച്ചതായി പൊലീസ് റിപ്പോർട്ട് ചെയ്തു. മറ്റ് ആറ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു കുട്ടി ഗുരുതരാവസ്ഥയിലാണ്. സംഭവസ്ഥലത്ത് 70 വയസ്സുള്ള ഒരാളെ കസ്റ്റഡിയിലെടുത്തു.

You might also like

ദുബായ് ഭരണാധികാരിയുടെ സഹോദരൻ ഷെയ്ഖ് അഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

World's Most Beautiful Cities: 'Time Out' Survey Results

ലോകത്തിലെ ഏറ്റവും സുന്ദരമായ നഗരങ്ങൾ: ‘ടൈം ഔട്ട്’ സർവേ ഫലങ്ങൾ

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

Cancer prevention in women: Oncologist shares 5 everyday steps that can lower risk and catch cancer early

വനിതകളിലെ കാൻസർ പ്രതിരോധം: കാൻസർ സാധ്യത കുറയ്ക്കാനും രോഗം നേരത്തെ കണ്ടെത്താനും സഹായിക്കുന്ന 5 ദിനചര്യകൾ ഒരു ഓങ്കോളജിസ്റ്റ് പങ്കുവെക്കുന്നു

Top Picks for You
Top Picks for You