newsroom@amcainnews.com

മകളുടെ ജന്മദിനാഘോഷത്തിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ആൾനൂഴിയിൽ വീണ് ഗുരുതര പരിക്ക്; നട്ടെല്ലിന് പൊട്ടൽ

Expat youth who returned home for daughter's birthday celebration seriously injured after falling into manhole; suffers spinal fracture

കൊച്ചി കുണ്ടന്നൂർ ജംക്‌ഷന് സമീപം നിർമാണത്തിലിരിക്കുന്ന സ്വകാര്യ കെട്ടിടത്തിന്റെ ആൾനൂഴിയിൽ വീണ് പ്രവാസി യുവാവിന്റെ നട്ടെല്ലൊടിഞ്ഞ സംഭവത്തിൽ ബന്ധുക്കൾ മരട് പോലീസിൽ പരാതി നൽകി. മകളുടെ പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാനായി നാട്ടിലെത്തിയ അരൂക്കുറ്റി പതിനൊന്നാം വാർഡിൽ കല്യാണപ്പറമ്പിൽ അലക്സ് ഡൊമിനിക്കിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരയോടെ കുണ്ടന്നൂരിൽ വെച്ച് അരൂക്കുറ്റിയിലേക്കുള്ള ബസ് കാത്തുനിൽക്കുന്നതിനിടെയായിരുന്നു അപകടം.

റോഡിന്റെ വീതിക്കുറവും ടൈലുകൾ തകർന്ന അവസ്ഥയും വാഹനത്തിരക്കും കാരണം, അതിർത്തി മതിലില്ലാത്ത ഈ സ്വകാര്യ കെട്ടിടത്തിന്റെ മുറ്റത്തേക്ക് കയറിയാണ് യാത്രക്കാർ സാധാരണയായി ബസ് കാത്തുനിൽക്കാറുള്ളത്. ഇതിനിടെ അമിത വേഗതയിൽ വാഹനങ്ങൾ വരുന്നത് കണ്ട് പെട്ടെന്ന് പിന്നോട്ട് മാറിയപ്പോഴാണ് അലക്സ് ആൾനൂഴിയിലേക്ക് വീണത്.

ഒന്നരയാൾ താഴ്ചയുള്ള ടാങ്ക് കേവലം പ്ലാസ്റ്റിക് ഷീറ്റ് ഉപയോഗിച്ച് മാത്രം മൂടിയിരുന്നതിനാൽ അവിടെയൊരു കുഴിയുണ്ടെന്ന് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. ഷീറ്റിൽ ചവിട്ടിയതും അലക്സ് ടാങ്കിനുള്ളിലേക്ക് പതിക്കുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന യാത്രക്കാർ ബഹളം വെച്ചതിനെ തുടർന്ന് കെട്ടിടത്തിലെ തൊഴിലാളികൾ ഓടിയെത്തുകയും, ഏണി ഇറക്കി അലക്സിനെ പുറത്തെടുക്കുകയുമായിരുന്നു. ഉടൻതന്നെ ലേക്‌ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തിന് നട്ടെല്ലിന് പൊട്ടലുള്ളതായി കണ്ടെത്തുകയും തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും ചെയ്തു.

You might also like
Meta would 'consider' pulling services from Canada if lawful access bill passes as is

നിയമപരമായ വിവരശേഖരണ ബിൽ നിലവിലെ രൂപത്തിൽ പാസാക്കിയാൽ കാനഡയിൽ നിന്ന് സേവനങ്ങൾ പിൻവലിക്കുന്നത് പരിഗണിക്കുമെന്ന് മെറ്റ (Meta)

Vaccine-less 'Bundibugyo' Ebola spreads across four countries; attacks on health workers intensify

വാക്സിനില്ലാത്ത ‘ബുണ്ടിബുഗ്യോ’ എബോള നാല് രാജ്യങ്ങളിൽ; ആരോഗ്യപ്രവർത്തകർക്ക് നേരെ ആക്രമണം രൂക്ഷം

സിഎഫ്ബി വെയ്ൻറൈറ്റിലെ തീപിടിത്തം: ചികിത്സയിലിരുന്ന സൈനികൻ മരിച്ചു

പ്രൊവിൻഷ്യൽ ഇമിഗ്രേഷൻ ഡ്രോ: 95 തൊഴിലാളികൾക്ക് ഇൻവിറ്റേഷൻ നൽകി ന്യൂഫിൻലൻഡ്

PM Carney takes his investment pitch to Francophonie summit in Cambodia

കംബോഡിയയിലെ ഫ്രാങ്കോഫോണി ഉച്ചകോടിയിൽ നിക്ഷേപ സാധ്യതകൾ അവതരിപ്പിച്ച് പ്രധാനമന്ത്രി കാർണി

The Haida Nation is building Canada’s largest off-grid solar farm

കാനഡയിലെ ഏറ്റവും വലിയ ഓഫ്-ഗ്രിഡ് സോളാർ ഫാം നിർമ്മിക്കാൻ ഹൈഡ നേഷൻ

Top Picks for You
Top Picks for You