newsroom@amcainnews.com

ഇന്നുമുതൽ നിങ്ങളുടെ ആക്രമണം നിർത്തുക, അല്ലാത്ത പക്ഷം നരകം നിങ്ങളുടെമേൽ പെയ്തിറങ്ങും; യമനിൽ ഹൂതികൾക്കുനേരെ അമേരിക്കൻ മിസൈൽ ആക്രമണത്തിനു പിന്നാലെ പ്രതികരണവുമായി ട്രംപ്

സനാ: യമനിൽ ഹൂതികൾക്കുനേരെ അമേരിക്ക മിസൈൽ ആക്രമണം നടത്തിയതിനു പിന്നാലെ പ്രതികരണവുമായി പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അക്രമണം നിർത്തിയില്ലെങ്കിൽ ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിലുള്ള നാശം ഹൂതികൾ കാണേണ്ടി വരുമെന്ന് ട്രംപ് പറഞ്ഞു. യുഎസ് നടത്തിയ വ്യോമാക്രമണത്തിൽ ഇതുവരെ 24 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്. അതേസമയം അമേരിക്കയുടെ ആക്രമണത്തിന് തിരിച്ചടിയുണ്ടാകുമെന്നാണ് ഹൂതികളുടെ പ്രതികരണം.

‘എല്ലാ ഹൂതി തീവ്രവാദികളോടുമായി പറയുകയാണ്, നിങ്ങളുടെ സമയം കഴിഞ്ഞു. ഇന്നുമുതൽ നിങ്ങളുടെ ആക്രമണം നിർത്തുക. അല്ലാത്ത പക്ഷം ഇതുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നരകം നിങ്ങളുടെമേൽ പെയ്തിറങ്ങും’ -ട്രംപ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ കുറിച്ചു.

ചെങ്കടൽ വഴിയുള്ള വ്യാപാരക്കപ്പലുകൾക്കുമേൽ ഹൂതികൾ നടത്തുന്ന ആക്രമണം മുൻനിർത്തിയാണ് അമേരിക്കയുടെ തിരിച്ചടി. ചെങ്കടൽ വഴിയുള്ള കപ്പൽഗതാഗതത്തിന് ഹൂതികൾ ഭീഷണി സൃഷ്ടിക്കുകയാണെന്നും അവരെ ഇല്ലാതാക്കുക എന്നതാണ് ലക്ഷ്യമെന്നും ട്രംപ് പറഞ്ഞു. ലോകത്തിലെ ജലപാതകളിലൂടെ സഞ്ചരിക്കുന്ന അമേരിക്കൻ വാണിജ്യ കപ്പലുകളെ തടയാൻ ഒരു തീവ്രവാദ ശക്തിയ്ക്കും കഴിയില്ലെന്നും ഇറാൻ ഇവരെ പിന്തുണയ്ക്കുന്നത് അവസാനിപ്പിക്കണമെന്നും ട്രംപ് പറഞ്ഞു.

യു.എസ് നടത്തിയ വ്യോമാക്രമണത്തിന് തീർച്ചയായും മറുപടി നൽകുമെന്ന് അൽ മസിറ ചാനലിലൂടെ ഹൂതികൾ പ്രഖ്യാപിച്ചു. അമേരിക്കയുടെയും ഇസ്രയേലിന്റെയും പതാകയേന്തിയ കപ്പലുകളെ ലക്ഷ്യമിടുമെന്നും ഹൂതികളുടെ നേതാവായ അബ്ദുൽ മാലിക് അൽ ഹൂതി കൂട്ടിച്ചേർത്തു.

You might also like
Meta's new AI gadgets and VR glasses

മെറ്റയുടെ പുതിയ എഐ ഗാഡ്‌ജെറ്റുകളും വിആർ ഗ്ലാസുകളും

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

Two Toronto police officers hurt after collision with fleeing vehicle

ഓടിരക്ഷപ്പെടാൻ ശ്രമിച്ച വാഹനം ഇടിച്ചു; ടൊറന്റോയിൽ രണ്ട് പൊലീസുകാർക്ക് പരുക്ക്

The demise of Anjana and Anne Marie, who were killed in America, has left their loved ones in tears and become a deep sorrow for their homeland.

അമേരിക്കയിൽ കൊല്ലപ്പെട്ട അഞ്ജനയുടെയും ആൻമേരിയുടെയും വിയോഗം നാടിന്റെ കണ്ണീരോർമ്മയായി

Former U of Manitoba law dean arrested in France, faces extradition to Canada: police

മനിറ്റോബ സർവകലാശാല മുൻ ലോ ഡീൻ ഫ്രാൻസിൽ അറസ്റ്റിൽ; കാനഡയിലേക്ക് നാടുകടത്താൻ നടപടികൾ: പൊലീസ്

B-1 bombers take to the skies; Is the war drum sounding again in West Asia?

ബി-1 ബോംബറുകൾ ആകാശത്തേക്ക്; പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധകാഹളമോ?

Top Picks for You
Top Picks for You