newsroom@amcainnews.com

യുഎസിലേക്ക് യാത്ര ചെയ്യുന്ന കാനഡക്കാർ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകണം; യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ പുതിയ നിർദ്ദേശം

യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ്റെ (CBP) പുതിയ നിർദ്ദേശങ്ങൾ യുഎസിലേക്ക് യാത്ര ചെയ്യുന്ന ചില കാനഡക്കാരെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട്. ഇതനുസരിച്ച് ചില യാത്രക്കാർക്ക് തങ്ങളുടെ സോഷ്യൽ മീഡിയ ഉപയോഗം സംബന്ധിച്ച വിവരങ്ങൾ നിർബന്ധമായും പങ്കുവയക്കേണ്ടി വരും. 2025 ഡിസംബർ 10-നാണ് ഈ അറിയിപ്പ് പുറത്തിറക്കിയത്.

പുതിയ നിർദ്ദേശം പ്രാവർത്തികമായാൽ, ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷന് (ESTA) അപേക്ഷിക്കുന്നവർ കഴിഞ്ഞ അഞ്ച് വർഷത്തെ സോഷ്യൽ മീഡിയ വിവരങ്ങൾ നൽകേണ്ടിവരും. ഭീകരവാദത്തിൽ നിന്നും സുരക്ഷാ ഭീഷണികളിൽ നിന്നും യുഎസിനെ സംരക്ഷിക്കുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് CBP പറയുന്നത്. കനേഡിയൻ പാസ്‌പോർട്ടുള്ള കാനഡക്കാർക്ക് ESTA ആവശ്യമില്ലാത്തതിനാൽ ഈ നിയമത്തിൽ നിന്ന് അവർക്ക് ഇളവ് ലഭിച്ചേക്കും. എന്നാൽ, വിസ ഒഴിവാക്കൽ കരാറുള്ള (Visa Waiver Program) രാജ്യങ്ങളിലെ പൗരന്മാരായ കാനഡയിലെ താമസക്കാർ ഈ പുതിയ നിയമങ്ങൾ പാലിക്കേണ്ടി വരും.

കഴിഞ്ഞ അഞ്ച് വർഷത്തെ ഫോൺ നമ്പറുകൾ, കഴിഞ്ഞ പത്ത് വർഷത്തെ ഇമെയിൽ വിലാസങ്ങൾ എന്നിവയുൾപ്പെടെ കൂടുതൽ വ്യക്തിഗത വിവരങ്ങളും ഈ നിർദ്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്.കുടുംബാംഗങ്ങളുടെ ഫോൺ നമ്പറുകൾ, ജനനത്തീയതി, താമസസ്ഥലം പോലുള്ള വിവരങ്ങളും ചിലപ്പോൾ നൽകേണ്ടിവരും.ESTA അപേക്ഷകർ വിരലടയാളം, മുഖം സ്കാൻ ചെയ്യൽ, ഡിഎൻഎ, ഐറിസ് സ്കാനുകൾ തുടങ്ങിയ ബയോമെട്രിക് വിവരങ്ങളും നൽകേണ്ടി വരും.CBP നിലവിൽ ഇലക്ട്രോണിക് ഉപകരണങ്ങൾ പരിശോധിക്കുന്നുണ്ട്. 2025-ൽ 55,000-ത്തിലധികം ഉപകരണങ്ങൾ ഇങ്ങനെ പരിശോധിക്കപ്പെട്ടു.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

11-year-old girl arrested for shooting and killing her 15-year-old brother in Oklahoma

ഓക്‌ലഹോമയിൽ പതിനഞ്ചുകാരനായ സഹോദരനെ വെടിവച്ചുകൊന്ന കേസിൽ പതിനൊന്നുകാരി അറസ്റ്റിൽ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

Tragic Incident in New York: Indian-Origin Woman Also Dies While Trying to Rescue Boyfriend Who Fell Onto Tracks During Display of Affection

ന്യൂയോർക്കിൽ ദാരുണ സംഭവം: സ്നേഹപ്രകടനത്തിനിടയിൽ ട്രാക്കിൽ വീണ കാമുകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടയിൽ ഇന്ത്യൻ വംശജയും മരിച്ചു

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Active Redistricting in America: One in Ten Voters Gets a New District

അമേരിക്കയിൽ മണ്ഡല പുനർനിർണയം സജീവം: പത്തിൽ ഒരാൾക്ക് പുതിയ മണ്ഡലം

Top Picks for You
Top Picks for You