newsroom@amcainnews.com

പുതിയ അഭയാർത്ഥി നിയമം കാനഡയിൽ തിരിച്ചടിയാകുന്നു; 2SLGBTQ+ വിഭാഗത്തിൽപ്പെട്ട ആയിരങ്ങൾ നാടുകടത്തൽ ഭീഷണിയിൽ

ഓട്ടവ: കാനഡ സർക്കാർ നടപ്പിലാക്കിയ പുതിയ അഭയാർത്ഥി നിയമ പരിഷ്കാരം (Bill C-12) 2SLGBTQ+ വിഭാഗത്തിൽപ്പെട്ടവർക്കിടയിൽ കടുത്ത ആശങ്കയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ മാർച്ചിൽ പാസാക്കിയ ഈ നിയമം മൂലം ആയിരക്കണക്കിന് ആളുകൾ നാടുകടത്തൽ ഭീഷണി നേരിടുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ പരിഷ്കാരമനുസരിച്ച്, കാനഡയിൽ എത്തിയ ഒരാൾ അഭയാർത്ഥി പദവിക്ക് അപേക്ഷിക്കണമെങ്കിൽ രാജ്യത്ത് പ്രവേശിച്ച് ഒരു വർഷത്തിനുള്ളിൽ തന്നെ അത് ചെയ്തിരിക്കണം. ഈ നിയമത്തിന് 2020 ജൂൺ മുതലുള്ള മുൻകാല പ്രാബല്യം നൽകിയിട്ടുള്ളത് പ്രതിസന്ധിയുടെ ആഴം വർദ്ധിപ്പിക്കുന്നു. പലപ്പോഴും സ്വന്തം നാട്ടിലെ സാഹചര്യങ്ങൾ ഭയന്ന് ലൈംഗിക സ്വത്വം വെളിപ്പെടുത്താൻ മടിക്കുന്നവരോ, കാനഡയിലെത്തിയ ശേഷം മാത്രം സ്വന്തം സ്വത്വം തിരിച്ചറിയുന്നവരോ ആണ് ഈ വിഭാഗത്തിൽ ഭൂരിഭാഗവും. വിദ്യാർത്ഥികളായോ തൊഴിലാളികളായോ കാനഡയിലെത്തി വർഷങ്ങൾ കഴിഞ്ഞുമാത്രം സ്വത്വം വെളിപ്പെടുത്തുന്നവർക്ക്, പുതിയ ഒരു വർഷത്തെ സമയപരിധി അഭയാർത്ഥി അപേക്ഷ നൽകുന്നതിന് വലിയ തടസ്സമാവുകയും അവരുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കുകയും ചെയ്യുന്നു

പാക്കിസ്ഥാൻ പോലുള്ള രാജ്യങ്ങളിൽ സ്വവർഗ്ഗാനുരാഗം കുറ്റകരമാണ്. അത്തരം രാജ്യങ്ങളിൽ നിന്നുള്ളവർ പുതിയ നിയമം മൂലം അപേക്ഷ നിരസിക്കപ്പെട്ട് തിരികെ പോകേണ്ടി വന്നാൽ വധശിക്ഷയോ ക്രൂരമായ പീഡനങ്ങളോ നേരിടേണ്ടി വരുമെന്ന് മനുഷ്യാവകാശ പ്രവർത്തകർ മുന്നറിയിപ്പ് നൽകുന്നു. അഞ്ചു വർഷം മുമ്പ് പാകിസ്ഥാനിൽ നിന്ന് വിദ്യാർത്ഥിയായി കാനഡയിലെത്തിയ അഹമ്മദ് (യഥാർത്ഥ പേരല്ല) എന്ന യുവാവ് ഇതിനൊരു ഉദാഹരണമാണ്. തന്റെ സ്വത്വം വെളിപ്പെടുത്തിയാൽ സ്വന്തം നാട്ടിൽ കൊല്ലപ്പെടുമെന്ന ഭയത്താലാണ് അവൻ അഭയാർത്ഥി പദവിക്ക് അപേക്ഷിച്ചത്. എന്നാൽ പുതിയ നിയമത്തിലെ ഒരു വർഷ പരിധി കഴിഞ്ഞതിനാൽ അഹമ്മദിന്റെ അപേക്ഷ അയോഗ്യമാകാൻ സാധ്യതയുണ്ടെന്നാണ്‌ വിലയിരുത്തൽ. അഭയാർത്ഥി അപേക്ഷകളിലെ ബാക്ക്ലോഗ് കുറയ്ക്കാനും സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയാനുമാണ് ഈ നിയമം കൊണ്ടുവന്നതെന്നാണ് സർക്കാർ വാദം. നിലവിൽ അപേക്ഷകർക്ക് വിശദീകരണം നൽകാൻ അവസരം നൽകുന്ന കത്തുകൾഅയച്ചു തുടങ്ങിയിട്ടുണ്ട്.

എന്നാൽ, അമേരിക്കയെപ്പോലെയുള്ള രാജ്യങ്ങൾ ഇത്തരം നിയമങ്ങളിൽ പ്രത്യേക സാഹചര്യങ്ങൾ പരിഗണിച്ച് ഇളവുകൾ നൽകാറുണ്ടെങ്കിലും കാനഡയിൽ നിലവിൽ പ്രായപൂർത്തിയാകാത്തവർക്ക് മാത്രമാണ് ഇളവ് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ കടുത്ത നിലപാട് കാനഡയുടെ മാനുഷിക മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് അഭിഭാഷകരും സന്നദ്ധ സംഘടനകളും ആരോപിക്കുന്നു.

You might also like
The Social Reckoning movie review: Aaron Sorkin film looks beyond Zuckerberg to the leak that shook Meta

‘ദ സോഷ്യൽ റെക്കണിംഗ്’: മെറ്റയെ വിറപ്പിച്ച ചോർച്ചയ്ക്ക് പിന്നിലെ കഥ പറഞ്ഞ് ആരോൺ സോർകിൻ ചിത്രം

Change in protest venues in Delhi: Three new locations instead of Jantar Mantar

ഡൽഹിയിലെ സമരവേദികളിൽ മാറ്റം: ജന്തർ മന്ദിറിന് പകരം മൂന്ന് പുതിയ സ്ഥലങ്ങൾ

F-35 Secret Technology in China's Hands? Critical Information Reported Leaked Due to Email Glitch

എഫ്-35 F-35 രഹസ്യ സാങ്കേതികവിദ്യ ചൈനയുടെ കൈകളിൽ: ഇമെയിൽ ചോർച്ചയിൽ നിർണായക വിവരങ്ങൾ പുറത്തായതായി റിപ്പോർട്ട്

"It's not about making money... isn't this just for fun?": New trends in theft!

‘പണം ഉണ്ടാക്കാനല്ല, ഇതൊരു രസത്തിന് ചെയ്യുന്നതാണ്’: ട്രെൻഡായി പുതിയ തരം മോഷണരീതികൾ!

Indian High Commission intervenes in the parents' complaint that a Malayali young woman was illegally detained by her companion in the UK

യുകെയിൽ മലയാളി യുവതിയെ ഒപ്പമുള്ളയാൾ നിയമവിരുദ്ധമായി തടഞ്ഞുവെച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിൽ ഇന്ത്യൻ ഹൈക്കമ്മീഷൻ ഇടപെടുന്നു

Ontario immigration update: C$80,000 earners get 10 points under new Canada PR pathway

ഒന്റാറിയോ കുടിയേറ്റം: പുതിയ കാനഡ പി.ആർ വഴിയിൽ 80,000 കനേഡിയൻ ഡോളർ സമ്പാദിക്കുന്നവർക്ക് 10 പോയിന്റുകൾ ലഭിക്കും

Top Picks for You
Top Picks for You