newsroom@amcainnews.com

ഫ്ലോറിഡയില്‍ കാനഡ പൗരന്റെ മരണം: അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ

ഫ്ലോറിഡയില്‍ യുഎസ് ഇമിഗ്രേഷന്‍ ആന്‍ഡ് കസ്റ്റംസ് എന്‍ഫോഴ്സ്മെന്റിന്റെ (ഐസിഇ) കസ്റ്റഡിയിലിരിക്കെ കനേഡിയന്‍ പൗരന്‍ ജോണി നോവിയല്ലോ (49) മരിച്ച സംഭവത്തില്‍ അടിയന്തര റിപ്പോര്‍ട്ട് തേടി കാനഡ. മരണത്തെക്കുറിച്ചും അതിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കാനഡ അമേരിക്കയോട് ആവശ്യപ്പെട്ടു.

കനേഡിയന്‍ പൗരന്റെ മരണവിവരം അറിഞ്ഞതായും കുടുംബത്തിന് അനുശോചനം അറിയിക്കുന്നുവെന്നും വിദേശകാര്യ മന്ത്രി അനിത ആനന്ദ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അറിയിച്ചു. ‘യു.എസ്. അധികാരികളുമായി ഞങ്ങള്‍ ബന്ധപ്പെട്ടിട്ടുണ്ട്, കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനായി കാത്തിരിക്കുകയാണ്. മരണപ്പെട്ടയാളുടെ കുടുംബത്തിന് കോണ്‍സുലാര്‍ സഹായം നല്‍കിവരുന്നുണ്ടെന്നും
മന്ത്രി പറഞ്ഞു

മരണപ്പെട്ടയാള്‍ക്ക് ആവശ്യമായ വൈദ്യസഹായം ലഭിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളില്‍ കാനഡ ആശങ്ക പ്രകടിപ്പിച്ചു. യു.എസ്. ഡിറ്റന്‍ഷന്‍ സെന്ററുകളിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് നേരത്തെയും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്. ഈ സംഭവം യു.എസ്. ഇമ്മിഗ്രേഷന്‍ കസ്റ്റഡിയിലുള്ളവരുടെ സുരക്ഷയെക്കുറിച്ചുള്ള ചോദ്യങ്ങള്‍ വീണ്ടും ഉയര്‍ത്തിയിട്ടുണ്ട്. 1988-ല്‍ യുഎസിലെത്തിയ ജോണി നോവിയല്ലോ 1991-ല്‍ സ്ഥിര താമസക്കാരനായി. 2023-ല്‍, ഒന്നിലധികം മയക്കുമരുന്ന് കുറ്റങ്ങള്‍ക്ക് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും 12 മാസത്തെ തടവിന് ശിക്ഷിക്കുകയും ചെയ്തു. ജോണി നോവിയല്ലോയുടെ മരണത്തെക്കുറിച്ച് കാനഡ കോണ്‍സുലേറ്റിനെ അറിയിച്ചതായി ഐസിഇ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

You might also like

പോളണ്ടിൽ മലയാളി യുവാവ് ജോലിക്കിടെ കുഴഞ്ഞ് വീണ് മരിച്ചു

മുൻ റിപ്പബ്ലിക്കൻ സെനറ്റർ ജോൺ കിൽ അന്തരിച്ചു

ലോറൻസ് ബിഷ്‌ണോയി ഗ്യാങ് തലവൻ കരംവീർ സിങ് ഇന്ത്യയിൽ അറസ്റ്റിൽ

ഇന്ത്യന്‍ ക്രിസ്ത്യന്‍ ഡേ സമ്മേളനം സെപ്റ്റംബര്‍ 19ന് ഇർവിങ് സിറ്റിയില്‍

CEO arrives late for interview; job seeker's post rejecting position goes viral

അഭിമുഖത്തിന് സിഇഒ വൈകിയെത്തി; ജോലി വേണ്ടെന്നുവെച്ച ഉദ്യോഗാർഥിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ

തൃശൂർ ഗഡീസ് പിക്ക്നിക്ക് 2026: സൗഹൃദവും ആഘോഷവുമായി കാനഡയിലെ തൃശൂർക്കാർ ഒത്തുചേർന്നു

Top Picks for You
Top Picks for You