newsroom@amcainnews.com

വിനോദസഞ്ചാര മേഖലയ്ക്ക് ഉണർവ്വായി ‘കാനഡ സ്ട്രോങ്ങ് പാസ്’

കാനഡയിലെ നാഷണൽ പാർക്കുകളിൽ സൗജന്യ പ്രവേശനം നൽകുന്ന ‘കാനഡ സ്ട്രോങ്ങ് പാസ്’ പദ്ധതിയുടെ രണ്ടാം ഘട്ടം വിജയകരമെന്ന്‌ റിപ്പോർട്ട്. ശൈത്യകാലത്ത് സാധാരണയായി തിരക്ക് കുറവാണെങ്കിലും, സ്ട്രോങ്ങ് പാസ് വന്നതോടെ പാർക്ക് സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ വലിയ വർധനയുണ്ടായതായി വാട്ടർട്ടൺ പാർക്ക് ചേംബർ ഓഫ് കൊമേഴ്‌സ് അധികൃതർ അറിയിച്ചു. നാഷണൽ പാർക്കുകളിലേക്കുള്ള സൗജന്യ പ്രവേശനത്തിന് പുറമെ താമസസൗകര്യങ്ങൾക്കും വിയ റെയിൽ (VIA Rail) യാത്രകൾക്കും ഈ പാസ് വഴി ഇളവുകൾ ലഭിക്കും.

നിലവിൽ 2026 ജനുവരി 15 വരെയാണ് പാസ് ഉപയോഗിക്കാൻ സാധിക്കുക. സന്ദർശകരുടെ എണ്ണത്തിലുണ്ടായ വർധന കണക്കിലെടുത്ത് വിവിധ മേഖലകളിലെ ഹോട്ടലുകളും റെസ്റ്റോറന്റുകളും ശൈത്യകാലത്തും തുറന്നു പ്രവർത്തിക്കുന്നുണ്ട്. 2024-ൽ മാത്രം അഞ്ച് ലക്ഷത്തിലധികം സന്ദർശകരാണ് വാട്ടർട്ടൺ പാർക്കിലെത്തിയത്. ആഭ്യന്തര വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി ആരംഭിച്ച ഈ പദ്ധതി 2026 വേനൽക്കാലത്തും തുടരാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്.

You might also like

‘ബ്രാഞ്ചിംഗ് ഔട്ട്’: വൃക്ഷതൈ വിതരണവുമായി കാൽഗറി സിറ്റി

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

സൗത്ത് കാരോലിനയിലെ മാളിൽ വെടിവെപ്പ്: നിരവധി പേർക്ക് പരിക്ക്, ആളുകളെ ഒഴിപ്പിച്ചു

തകർച്ചയുടെ നിഴലിൽ മീൻമുട്ടി ഹൈഡൽ ടൂറിസം കേന്ദ്രം: അധികൃതരുടെ അനാസ്ഥയും നാട്ടുകാരുടെ പ്രതിഷേധവും

അതിശക്തമായ കൊടുങ്കാറ്റ്: യുഎസിന്‍റെ കിഴക്കന്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം

കാലിഫോർണിയയിൽ വ്യോമസേന വിമാനം തകർന്ന് എട്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

Top Picks for You
Top Picks for You