newsroom@amcainnews.com

യുഎസ് താരിഫ് ഭീഷണി: ഗോർഡി ഹോവ് പാലത്തിന്‍റെ സംയുക്ത ഉദ്ഘാടനത്തിൽ നിന്നും പിന്മാറി കാനഡ

യുഎസ് പ്രസിഡൻ്റ് ഡൊണാൾഡ് ട്രംപിന്‍റെ പുതിയ താരിഫ് ഭീഷണിയുടെ വെളിച്ചത്തിൽ, ഗോർഡി ഹോവ് പാലത്തിന്‍റെ ഉദ്ഘാടനത്തിൽ നിന്നും പിന്മാറിയതായി കനേഡിയൻ സർക്കാർ അറിയിച്ചു. താരിഫ് ഭീഷണിയുടെ പശ്ചാത്തലത്തിൽ ഇരുരാജ്യങ്ങളും ഒരുമിച്ച് ഒരു ആഘോഷ പരിപാടിയുമായി മുന്നോട്ട് പോകുന്നത് അനുചിതമായിരിക്കുമെന്ന് ഇൻഫ്രാസ്ട്രക്ചർ മന്ത്രി ഗ്രിഗർ റോബർട്ട്‌സണിന്‍റെ വക്താവ് ജെന്ന ഗസ്സബെ പ്രസ്താവനയിൽ പറഞ്ഞു.

യുഎസിനെ ഒഴിവാക്കി വെള്ളിയാഴ്ച കാനഡ പ്രത്യേക ഉദ്ഘാടന സംഘടിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം പാലം അടുത്ത തിങ്കളാഴ്ച ഗതാഗതത്തിനായി തുറക്കും. പാലവുമായി ബന്ധപ്പെട്ട കരാർ വീണ്ടും ചർച്ച ചെയ്യണമെന്ന് ട്രംപ് ഭരണകൂടം ആവശ്യപ്പെട്ടതിനെ തുടർന്ന് മിഷിഗണിനെയും ഒൻ്റാരിയോയെയും ബന്ധിപ്പിക്കുന്ന ഗോർഡി ഹോവ് ഇന്‍റർനാഷണൽ ബ്രിഡ്ജിന്‍റെ ഉദ്ഘാടനം നീണ്ടുപോയിരുന്നു. 6.4 ബില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച പാലത്തിന്‍റെ ഉടമസ്ഥാവകാശം കാനഡ സർക്കാരും മിഷിഗൺ സംസ്ഥാനവും സംയുക്തമായാണ് വഹിക്കുന്നത്.

You might also like

കാനഡ ചൈൽഡ് ബെനഫിറ്റ് വിതരണം 18-ന്

Canada ignores Trump's threat; Mark Carney strengthens talks with the European Union

ട്രംപിന്റെ ഭീഷണി വകവെക്കാതെ കാനഡ; യൂറോപ്യൻ യൂണിയനുമായി ചർച്ച ശക്തമാക്കി മാർക്ക് കാർണി

Canada deports 4 more Indians in extortion crackdown, total reaches 111

കവർച്ചാ റാക്കറ്റുകൾക്കെതിരായ നടപടി: കാനഡയിൽ 4 ഇന്ത്യൻ പൗരന്മാരെക്കൂടി നാടുകടത്തി, ആകെ എണ്ണം 111 ആയി

വോട്ടർ പട്ടിക ചോർന്നു: പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ആൽബർട്ട സർക്കാർ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Congress passes sweeping US sanctions bill targeting Russia

റഷ്യയ്‌ക്കെതിരെ പുതിയ ഉപരോധ ബില്ല് പാസാക്കി യു.എസ് കോൺഗ്രസ്

Top Picks for You
Top Picks for You