newsroom@amcainnews.com

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങളുടെയും ട്രംപിൻ്റെ താരിഫ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കാനഡ

മേരിക്കയുമായി നിലനിൽക്കുന്ന വ്യാപാര തർക്കങ്ങളുടെയും ട്രംപിൻ്റെ താരിഫ് ഭീഷണികളുടെയും പശ്ചാത്തലത്തിൽ ഏഷ്യൻ രാജ്യങ്ങളിലേക്കുള്ള കയറ്റുമതിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങി കാനഡ. അമേരിക്കയെ “പ്രവചനാതീതവും വിശ്വസിക്കാൻ കൊള്ളാത്തതുമായ പങ്കാളി” എന്ന് വിശേഷിപ്പിച്ച, പ്രധാനമന്ത്രി മാർക്ക് കാർണി അടുത്ത പത്ത് വർഷത്തിനുള്ളിൽ അമേരിക്കൻ ഇതര രാജ്യങ്ങളിലേക്കുള്ള കാനഡയുടെ കയറ്റുമതി ഇരട്ടിയാക്കാൻ ലക്ഷ്യമിടുന്നതായും പ്രഖ്യാപിച്ചു. ഏഷ്യൻ രാജ്യങ്ങളിലെ നിക്ഷേപം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായി ആസിയാൻ (ASEAN) ഉച്ചകോടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള വ്യാപാര സംവിധാനങ്ങൾക്ക് കാനഡ മൂല്യം കൽപ്പിക്കുന്നുണ്ട്. പ്രതിബദ്ധതകൾ മാനിക്കുന്ന വിശ്വസ്ത പങ്കാളിയാണ് കാനഡയെന്നും ട്രംപ് ഭരണകൂടത്തെ പരോക്ഷമായി വിമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. ​അമേരിക്കയുടെ താരിഫുകൾ കാനഡയുടെ സ്റ്റീൽ, അലൂമിനിയം, ഓട്ടോമൊബൈൽ തുടങ്ങിയ പ്രധാന വ്യവസായങ്ങളെ ഇതിനകം തന്നെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ പശ്ചാത്തലത്തിൽ, ആശ്രിതത്വം കുറയ്ക്കുന്നതിനായി ഏഷ്യൻ രാജ്യങ്ങളുമായി കൂടുതൽ വ്യാപാരബന്ധങ്ങൾ സ്ഥാപിക്കുക എന്നതാണ് കാർണിയുടെ ലക്ഷ്യം.

ആസിയാൻ രാജ്യങ്ങളുമായി അടുത്ത വർഷത്തോടെ ഒരു സ്വതന്ത്ര വ്യാപാര കരാർ സാധ്യമാക്കാനും ഫിലിപ്പീൻസുമായി ഒരു സമാന്തര കരാറിന് രൂപം നൽകാനും കാനഡ പദ്ധതിയിടുന്നുണ്ട്. കാനഡയുടെ സമ്പദ്‌വ്യവസ്ഥയുടെ പുതിയ ബജറ്റ് രണ്ടാഴ്ചയ്ക്കുള്ളിൽ അവതരിപ്പിക്കുമെന്നും, അതിൽ ആഭ്യന്തര സമ്പദ്‌വ്യവസ്ഥയ്ക്ക് പ്രയോജനം ചെയ്യുന്ന നിക്ഷേപങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കനേഡിയൻ ജനതയ്ക്ക് ഉറപ്പ് നൽകി.

You might also like
Minister Sidhu speaks with Kazakhstan’s Minister of Trade and Integration

കസാഖ്‌സ്താൻ വ്യാപാര-ഇന്റഗ്രേഷൻ മന്ത്രിയുമായി മന്ത്രി സിദ്ദു സംസാരിച്ചു

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

ന്യൂയോര്‍ക്കിൽ ഫെഡറല്‍ ഇമിഗ്രേഷന്‍ വിഭാഗം പരിശോധന: 2,197 പേര്‍ അറസ്റ്റില്‍

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

2,100 Crore 'Gold Bar' Scam in America; Main mastermind arrested, prominent Indian jewelers under surveillance

അമേരിക്കയിൽ 2,100 കോടിയുടെ ‘ഗോൾഡ് ബാർ’ തട്ടിപ്പ്; പ്രധാന സൂത്രധാരൻ അറസ്റ്റിൽ, പ്രമുഖ ഇന്ത്യൻ ജ്വല്ലറികൾ നിരീക്ഷണത്തിൽ

ഐ സി ഡബ്ല്യു എഫ് എക്സ്പോ 20-ന് എറ്റോബിക്കോയിൽ

Top Picks for You
Top Picks for You