newsroom@amcainnews.com

കാട്ടുതീ ബാധിതർക്ക് ഔദ്യോഗിക രേഖകൾ സൗജന്യമായി നൽകും; കാനഡ സർക്കാർ

രാജ്യം നേരിടുന്ന ഭീതിതമായ കാട്ടുതീയിൽ ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ട കനേഡിയൻ പൗരന്മാർക്ക് അവ സൗജന്യമായി മാറ്റി നൽകുമെന്ന് ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC). കനേഡിയൻ പൗരന്മാരുടെയും സ്ഥിര താമസക്കാരുടെയും സ്ഥിര താമസ കാർഡുകൾ, പൗരത്വ സർട്ടിഫിക്കറ്റുകൾ, പാസ്‌പോർട്ടുകൾ എന്നിവയും മറ്റ് യാത്രാ രേഖകളും കാട്ടുതീ കാരണം നഷ്‌ടപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്താൽ അവ മാറ്റി നൽകും. നവംബർ 30 വരെയായിരിക്കും പദ്ധതി. കൂടാതെ ഏപ്രിൽ 1-നോ അതിനുശേഷമോ പ്രധാന ഔദ്യോഗിക രേഖകൾ നഷ്ടപ്പെട്ടവർക്ക് പുതിയവ നിർമ്മിക്കുന്നതിന് ഇതിനകം പണം നൽകിയിട്ടുണ്ടെങ്കിൽ, റീഫണ്ട് ലഭിക്കും. കൂടാതെ കാട്ടുതീയെ നേരിടാൻ കാനഡയിലേക്ക് വരുന്ന വിദേശ അടിയന്തര സേവന ഉദ്യോഗസ്ഥർക്കുള്ള അപേക്ഷാ ഫീസും ബയോമെട്രിക് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

കാട്ടുതീ ബാധിച്ച താൽക്കാലിക താമസക്കാർ, രാജ്യാന്തര വിദ്യാർത്ഥികൾ, താൽക്കാലിക വിദേശ തൊഴിലാളികൾ എന്നിവർ ഉൾപ്പെടെ ഇമിഗ്രേഷൻ രേഖകൾ സൗജന്യമായി പുതുക്കുന്നതിനും അവരുടെ ജോലി അല്ലെങ്കിൽ പഠന പെർമിറ്റ് പുനഃസ്ഥാപിക്കുന്നതിനും അർഹതയുണ്ടണെന്നും ഐആർസിസി അറിയിച്ചു. എന്നാൽ, ഓപ്പൺ വർക്ക് പെർമിറ്റിലേക്ക് മാറാൻ ആഗ്രഹിക്കുന്ന വർക്ക് പെർമിറ്റ് ഉടമകൾക്ക് ഈ നടപടികൾ ബാധകമല്ലെന്ന് ഫെഡറൽ സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

You might also like

കാലിഫോർണിയയിൽ വ്യോമസേന വിമാനം തകർന്ന് എട്ടു പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്

കാലാവസ്ഥാ വ്യതിയാനം: ആൽബർട്ടയിൽ ഇൻഷുറൻസ് നിരക്കുകളിൽ വൻ വർധന

കഥകളിലെ വിസ്മയ വിമാനം യാഥാർത്ഥ്യമാക്കി അരുൺ; രാജ്യത്തെ ഏക ആംഫിബിയൻ സീപ്ലെയ്ൻ പൈലറ്റായ നെടുങ്കുന്നം സ്വദേശിയുടെ അപൂർവ നേട്ടം

വേനൽക്കാലമെത്തി, നദികളിലിറങ്ങുന്നവർ ജാഗ്രത പാലിക്കണം: കാൽഗറി പൊലീസ്

അതിശക്തമായ കൊടുങ്കാറ്റ്: യുഎസിന്‍റെ കിഴക്കന്‍ തീരത്ത് ജാഗ്രതാ നിർദ്ദേശം

വനിതാ നേഷൻസ് കപ്പ് ഹോക്കി: യു എസിനെ തകർത്ത് ഇന്ത്യക്ക് വിജയത്തുടക്കം

Top Picks for You
Top Picks for You