newsroom@amcainnews.com

ലോ-വേജ് LMIA നിയമങ്ങളിൽ മാറ്റം വരുത്തി കാനഡ: 26 നഗരങ്ങളിൽ അപേക്ഷകൾക്ക് വിലക്ക്

കാനഡയിലെ ടെംപററി ഫോറിൻ വർക്കർ പ്രോഗ്രാം (TFWP) പ്രകാരമുള്ള ലോ-വേജ് ലേബർ മാർക്കറ്റ് ഇംപാക്ട് അസസ്മെൻ്റ് (LMIA) അപേക്ഷകളുമായി ബന്ധപ്പെട്ട പുതിയ പട്ടിക ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡ (IRCC) പുറത്തിറക്കി. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനത്തിൽ താഴെയായ എട്ട് സെൻസസ് മെട്രോപൊളിറ്റൻ പ്രദേശങ്ങളിൽ (CMA) വീണ്ടും ലോ-വേജ് LMIA അപേക്ഷകൾ പരിഗണിക്കും. ഹാലിഫാക്സ്, സെൻ്റ് ജോൺ, ഫ്രെഡറിക്ടൺ, ഡ്രമ്മോൻഡ്വിൽ, കിംഗ്സ്റ്റൺ, സെൻ്റ് കാതറൈൻസ്-നയാഗ്ര, വിന്നിപെഗ്, റെജീന എന്നിവയാണ് പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്. എന്നാൽ, സസ്‌കറ്റൂൺ, റെഡ് ഡിയർ, കാംലൂപ്സ്, ചില്ലിവാക്ക് എന്നീ നാല് നഗരങ്ങളെ പട്ടികയിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

ജൂലൈ 10 മുതൽ ഒക്ടോബർ 9 വരെ 26 നഗരങ്ങളിലെ ലോ-വേജ് LMIA അപേക്ഷകൾ പ്രോസസ് ചെയ്യില്ലെന്ന് ഐആർസിസി വ്യക്തമാക്കി. ടൊറൻ്റോ, മോൺട്രിയൽ, ഒട്ടാവ-ഗാറ്റിനോ, കാൽഗറി, എഡ്മിന്‍റൻ, വാൻകൂവർ, ലണ്ടൻ, വിൻസർ, ഓഷവ, കിച്ചനർ-കെയിംബ്രിഡ്ജ്-വാട്ടർലൂ എന്നിവയും ഈ പട്ടികയിൽ ഉൾപ്പെടുന്നു. തൊഴിലില്ലായ്മ നിരക്ക് 6 ശതമാനമോ അതിലധികമോ ഉള്ള പ്രദേശങ്ങളിൽ ലോ-വേജ് തൊഴിലാളികളെ നിയമിക്കുന്നതിന് LMIA അനുവദിക്കില്ലെന്ന നയം 2024 ഓഗസ്റ്റിലാണ് സർക്കാർ നടപ്പാക്കിയത്. ഓരോ മൂന്ന് മാസത്തിലും പുറത്തുവരുന്ന തൊഴിലില്ലായ്മ കണക്കുകളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുതുക്കുന്നത്. അടുത്ത അവലോകനം ഒക്ടോബർ 10-നാണ് നടക്കുക. എന്നാൽ എല്ലാ തൊഴിലുകൾക്കും ഈ നിയന്ത്രണം ബാധകമല്ല. പ്രാഥമിക കാർഷിക മേഖല, നിർമാണം, ഭക്ഷ്യ നിർമ്മാണം, ആശുപത്രികൾ, നഴ്സിംഗ്-റസിഡൻഷ്യൽ കെയർ സ്ഥാപനങ്ങൾ, ചില ഇൻ-ഹോം കെയർഗിവർ തസ്തികകൾ, സ്ഥിരതാമസ അപേക്ഷയെ മാത്രം പിന്തുണയ്ക്കുന്ന ചില ജോലികൾ, നിശ്ചിത മാനദണ്ഡങ്ങൾ പാലിക്കുന്ന 120 ദിവസമോ അതിൽ കുറവോ ദൈർഘ്യമുള്ള നിയമനങ്ങൾ എന്നിവയ്ക്ക് ഇളവ് ലഭിക്കും.

You might also like

യുഎസ്-ഇറാൻ യുദ്ധം വീണ്ടും ശക്തമാകുന്നു

‘911’ ഹെൽപ്പ്‌ലൈൻ നമ്പർ ദുരുപയോഗം വർധിക്കുന്നതായി പീൽ റീജിയണൽ പോലീസ്

ഷിക്കാഗോ സോഷ്യൽ ക്ലബ്ബ് വടംവലി മത്സരം സെപ്റ്റംബർ 6 ന്: വിജയികളെ കാത്തിരിക്കുന്നത് വൻ തുക

വിദേശ വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്: ന്യൂബ്രൺസ്വിക് വർക്ക് പെർമിറ്റ് പൈലറ്റ് പ്രോഗ്രാമിന്‍റെ കാലാവധി നീട്ടി

ഫിഫ ലോകകപ്പ്: ഗ്രൂപ്പ് ഘട്ടം പൂർത്തിയായി; ഇനി പോയിന്റ് പട്ടികയില്ല, ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ പുരോഗമിക്കുന്നു

ഭീഷണിയായി ബ്രൺസ്‌വിക്ക് ക്രീക്ക് കാട്ടുതീ: ബോസ്റ്റൺ ബാർ ഏരിയയിൽ ഒഴിപ്പിക്കൽ ഉത്തരവ്

Top Picks for You
Top Picks for You