newsroom@amcainnews.com

പ്രതീക്ഷയുടെ പുത്തൻ ഉണർവ്! കാനഡ ഡിസംബറിൽ സൃഷ്ടിച്ചത് 91,000 തൊഴിലവസരങ്ങൾ; സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകൾ തെറ്റിച്ച് തൊഴിലില്ലായ്മാ നിരക്ക് 6.7 ശതമാനമായി കുറഞ്ഞു

ഓട്ടവ: പുതുവർഷത്തിൽ പ്രതീക്ഷയുടെ പുത്തൻ ഉണർവേകി കാനഡയിലെ തൊഴിൽമേഖല. കാനഡ ഡിസംബറിൽ സൃഷ്ടിച്ചത് 91,000 തൊഴിലവസരങ്ങളാണെന്ന് വെള്ളിയാഴ്ച പുറത്തുവന്ന സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ലേബർ ഫോഴ്‌സ് സർവേയിൽ പറയുന്നു. സാമ്പത്തിക വിദഗ്ധരുടെ കണക്കുകൂട്ടലുകളെയെല്ലാം തെറ്റിച്ച് തൊഴിലില്ലായ്മാ നിരക്ക് മുൻ മാസത്തേക്കാൾ 0.1 ശതമാനം പോയിന്റ് കുറഞ്ഞ് 6.7 ശതമാനമായി. 2023 ജനുവരിക്ക് ശേഷം ആദ്യമായിട്ടാണ് രാജ്യത്തെ തൊഴിൽ നിരക്ക് ഉയർന്നതെന്നും മന്ദഗതിയിലുള്ള ജനസംഖ്യാ വളർച്ച ഒരു പരിധിവരെ ഇതിനെ സ്വാധീനിച്ചിരിക്കാമെന്നും റിപ്പോർട്ടിൽ പറയുന്നു.

നമ്മൾ നേരിട്ടുകൊണ്ടിരിക്കുന്ന ചെറിയ പ്രതിസന്ധികളിലും, തൊഴിൽമേഖലയിൽ ശക്തമായ പ്രതിരോധം തീർക്കാൻ സാധിച്ചുവെന്ന് ടൊറൻ്റോ-ഡൊമിനിയൻ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ബീറ്റ കാരൻസി പറഞ്ഞു. 10,000നും 25,000നും ഇടയിലായിരിക്കും ഡിസംബറിലെ തൊഴിൽ വളർച്ചയെന്നായിരുന്നു സാമ്പത്തിക വിദഗ്ധർ പ്രവചിച്ചിരുന്നത്. ഡിസംബറിൽ വിദ്യാഭ്യാസം, ഗതാഗതം, ധനകാര്യം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടതെന്നും പൊതുമേഖലയിൽ 40,000 തൊഴിലവസരങ്ങളാണ് സൃഷ്ടിച്ചതെന്നും ലേബർ റിപ്പോർട്ടിൽ പറയുന്നു. ഫുൾ ടൈം തൊഴിലവസരങ്ങൾ 56,000 ആയി ഉയർന്നു. അതേസമയം വാർഷിക വേതന വളർച്ചയുടെ വേഗം ഡിസംബറിൽ 3.8 ശതമാനമായി കുറഞ്ഞു. 2022 മെയ് മാസത്തിന് ശേഷമുള്ള ഏറ്റവും മന്ദഗതിയിലുള്ള വളർച്ചയാണിത്. നവംബറിലെ 4.1 ശതമാനവും ഒക്ടോബറിൽ 4.8 ശതമാനവുമായിരുന്നു വാർഷിക വേതന വളർച്ച.

You might also like
Tragedy Caused by a Moment of Hatred: The Story of Anila Enduring Hellish Torment in a California Jail

ഒരു നിമിഷത്തെ പക വരുത്തിവെച്ച ദുരന്തം: കലിഫോർണിയ ജയിലിൽ നരകയാതന അനുഭവിക്കുന്ന അനിലയുടെ കഥ

Vaikom Vijayalakshmi and Malayalam stars in the glow of the National Film Awards

ദേശീയ ചലച്ചിത്ര പുരസ്കാര നിറവിൽ വൈക്കം വിജയലക്ഷ്മിയും മലയാള താരങ്ങളും

യുവാക്കൾക്ക് തൊഴിൽ പരിശീലനം: വൻ പദ്ധതിയുമായി കാർണി സർക്കാർ

Brutal stray dog attack while playing in the courtyard; 6th-grade student's finger bitten off

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയിൽ തെരുവുനായ്ക്കളുടെ ക്രൂരമായ ആക്രമണം; ആറാം ക്ലാസ് വിദ്യാർത്ഥിയുടെ വിരൽ കടിച്ചെടുത്തു

സ്റ്റിയറിങ് തകരാർ: കാനഡയിൽ ഫോക്‌സ്‌വാഗൺ, ഓഡി വാഹനങ്ങൾ തിരിച്ചുവിളിച്ചു

Legal immigration to the US in crisis: Report shows new policies creating major impact

യു.എസിലെ നിയമപരമായ കുടിയേറ്റം പ്രതിസന്ധിയിൽ: പുതിയ നയങ്ങൾ വലിയ ആഘാതം സൃഷ്ടിക്കുന്നതായി റിപ്പോർട്ട്

Top Picks for You
Top Picks for You