newsroom@amcainnews.com

കാനഡ കുടിയേറ്റ നിയമങ്ങളിൽ വൻ മാറ്റം: പാസ്‌പോർട്ട്, വിസ നിരക്കുകൾ വർദ്ധിപ്പിച്ചു; സൂപ്പർ വിസയിൽ ഇളവുകൾ

ഒട്ടാവ: കാനഡയിലെ കുടിയേറ്റ നിയമങ്ങളിലും പാസ്‌പോർട്ട് സേവനങ്ങളിലും നിർണ്ണായക മാറ്റങ്ങൾ ഏപ്രിൽ ഒന്നു മുതൽ പ്രാബല്യത്തിൽ വന്നു. വിസ ഫീസ് വർദ്ധനവ്,സൂപ്പർ വിസ നിയമങ്ങളിലെ ഇളവ്, വർക്ക് പെർമിറ്റിലെ മാറ്റങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. പൗരന്മാർക്കും സ്ഥിരതാമസക്കാർക്കും അപേക്ഷകർക്കും ഒരുപോലെ ബാധകമാകുന്നതാണ്പുതിയ പരിഷ്കാരങ്ങൾ.

പാസ്‌പോർട്ട് നിരക്ക് വർദ്ധിപ്പിച്ചു; വൈകിയാൽ റീഫണ്ട്

പുതിയ നിയമപ്രകാരം പാസ്‌പോർട്ട് ഫീസുകളിൽ നേരിയ വർദ്ധനവ് വരുത്തിയിട്ടുണ്ട്.

 10വർഷത്തെ കാലാവധിയുള്ള അഡൽറ്റ് പാസ്‌പോർട്ടിന് ഇനി മുതൽ  163.50ഡോളർ (ഏകദേശം 135രൂപ വർദ്ധനവ്) നൽകണം.

  5വർഷത്തെ പാസ്‌പോർട്ടിന് 122.50ഡോളറായും പൗരത്വ ഫീസ് (Right of Citizenship Fee)  123ഡോളറായും പുതുക്കി.

അതേസമയം, പാസ്‌പോർട്ട് നടപടികളിൽ സുതാര്യത ഉറപ്പാക്കാൻ 30ദിവസത്തെ പ്രോസസ്സിംഗ് ഗ്യാരണ്ടി സർക്കാർ പ്രഖ്യാപിച്ചു. പൂർണ്ണമായ രേഖകൾ സമർപ്പിച്ചിട്ടും 30ദിവസത്തിനുള്ളിൽ പാസ്‌പോർട്ട് ലഭിച്ചില്ലെങ്കിൽ അപേക്ഷകന് ഫീസ് തുക പൂർണ്ണമായും തിരികെ ലഭിക്കും.

സൂപ്പർ വിസയിൽ വൻ ഇളവുകൾ

മാതാപിതാക്കളെയും മുത്തശ്ശിമാരെയും കാനഡയിലേക്ക് കൊണ്ടുവരുന്നവർക്ക് ആശ്വാസകരമായ മാറ്റങ്ങളാണ് സൂപ്പർ വിസയിലുള്ളത്. സ്പോൺസർമാരുടെ വരുമാന പരിധി നിശ്ചയിക്കുന്നതിൽ ഇളവ് അനുവദിച്ചു. സന്ദർശകരായി എത്തുന്ന മാതാപിതാക്കളുടെ വരുമാനം കൂടി ഇനി മുതൽ സ്പോൺസറുടെ വരുമാനത്തിനൊപ്പം കണക്കാക്കാം. സൂപ്പർ വിസയിൽ എത്തുന്നവർക്ക് ഒറ്റ സന്ദർശനത്തിൽ അഞ്ച് വർഷം വരെ രാജ്യത്ത് തുടരാം.

പ്രവിശ്യകൾക്ക് കൂടുതൽ അധികാരം

കുടിയേറ്റക്കാരെ തിരഞ്ഞെടുക്കുന്ന കാര്യത്തിൽ അതത് പ്രവിശ്യകൾക്ക് കൂടുതൽ സ്വയംഭരണാധികാരം നൽകാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. അപേക്ഷകർ അതത് പ്രവിശ്യകളിൽ താമസിക്കുമോ എന്നും അവിടെ സാമ്പത്തികമായി സംഭാവന നൽകാൻ പ്രാപ്തരാണോ എന്നും ഇനി പ്രവിശ്യാ ഭരണകൂടങ്ങൾ നേരിട്ട് വിലയിരുത്തും.

മറ്റ് പ്രധാന മാറ്റങ്ങൾ:

 സെറ്റിൽമെന്റ് സർവീസസ്: സ്ഥിരതാമസ അനുമതി (PR) ലഭിച്ച സാമ്പത്തിക കുടിയേറ്റക്കാർക്ക് ആറ് വർഷം വരെ സർക്കാർ സഹായത്തോടെയുള്ള സെറ്റിൽമെന്റ് സേവനങ്ങൾ ലഭിക്കും.

 റൂറൽ വർക്ക് പെർമിറ്റ്: ഗ്രാമീണ മേഖലകളിൽ കുറഞ്ഞ വേതനത്തിന് ജോലി ചെയ്യുന്ന വിദേശ തൊഴിലാളികളുടെ ക്വാട്ട 10ശതമാനത്തിൽ നിന്ന് 15ശതമാനമായി ഉയർത്തി.

 സസ്‌കാച്ചവൻ ഫീസ്: സസ്‌കാച്ചവൻ ഇമിഗ്രന്റ് നോമിനി പ്രോഗ്രാം (SINP) വഴി അപേക്ഷിക്കുന്നവർക്ക് 500ഡോളർ അപേക്ഷാ ഫീസ് നിർബന്ധമാക്കി.

കാനഡയിലെ തൊഴിൽ വിപണി ശക്തിപ്പെടുത്തുന്നതിനും കുടിയേറ്റ നടപടികൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുമാണ് ഈ മാറ്റങ്ങളെന്ന് അധികൃതർ വ്യക്തമാക്കി.

You might also like

ചരിത്രം കുറിച്ച് ആൽബർട്ട: ഒപ്‌റ്റോമെട്രിസ്റ്റുകൾക്ക് ലേസർ ചികിത്സകൾ നടത്താൻ അനുമതി

കാനഡയിൽ സെർവിക്കൽ ക്യാൻസർ ബാധിതരായ മധ്യവയസ്കരുടെ എണ്ണം ഉയരുന്നു: റിപ്പോർട്ട്

Canadian Crime Stoppers Association advises chapters to accept tips by phone only

ഓൺലൈൻ വിവരശേഖരണം നിർത്തിവെക്കാൻ കനേഡിയൻ ക്രൈം സ്റ്റോപ്പേഴ്സ് നിർദ്ദേശം; ഫോൺ വഴി മാത്രം വിവരങ്ങൾ സ്വീകരിക്കും

Magic hidden in the soil: Jose pulls out a gigantic tapioca!

പുരയിടത്തിൽ നിന്ന് വിളവെടുത്തത് 35 കിലോയോളം തൂക്കം വരുന്ന ഭീമൻ കപ്പ; കൗതുകം

ശക്തമായ കാറ്റും മഞ്ഞുവീഴ്ചയും: കാൽഗറിയിൽ കടുത്ത ശൈത്യകാല കാലാവസ്ഥ

കനേഡിയൻ സമ്പദ്‌വ്യവസ്ഥ മന്ദഗതിയിൽ: ജിഡിപിയിൽ മാറ്റമില്ലെന്ന് സ്റ്റാറ്റിസ്റ്റിക്‌സ് കാനഡ

Top Picks for You
Top Picks for You