newsroom@amcainnews.com

അന്താരാഷ്ട്ര സഞ്ചാരികളെ വരൂ: ‘കാൽഗറി സ്റ്റോപ്പ്ഓവർ’ പ്രോഗ്രാമൊരുക്കി വെസ്റ്റ്‌ജെറ്റ്- ടൂറിസം കാൽഗറി

വിദേശ വിമാനയാത്രക്കാരെ ലക്ഷ്യമിട്ട് പ്രമുഖ എയർലൈനായ വെസ്റ്റ്‌ജെറ്റും ടൂറിസം കാൽഗറിയും പുതിയ യാത്ര പദ്ധതിക്ക് തുടക്കമിട്ടു. ‘കാൽഗറി സ്റ്റോപ്പ്ഓവർ പ്രോഗ്രാം’ എന്ന ഈ പദ്ധതി വഴി കാൽഗറി അന്താരാഷ്ട്ര വിമാനത്താവളം വഴി കടന്നുപോകുന്ന ലക്ഷക്കണക്കിന് യാത്രക്കാരെ നഗരത്തിലേക്ക് ആകർഷിക്കുകയാണ് ലക്ഷ്യം.

പുതിയ നിരക്കുകളോ അധിക ടിക്കറ്റ് ചാർജുകളോ ഇല്ലാതെ തന്നെ യോഗ്യരായ അന്താരാഷ്ട്ര യാത്രക്കാർക്ക് തങ്ങളുടെ യാത്രയ്ക്കിടയിൽ ഏഴ് ദിവസം വരെ കാൽഗറി നഗരത്തിൽ തങ്ങാൻ ഈ പദ്ധതിയിലൂടെ സാധിക്കും. നഗരത്തിലെ പ്രാദേശിക ബിസിനസുകൾക്കും ഹോട്ടൽ മേഖലയ്ക്കും വലിയ സാമ്പത്തിക ഉണർവ് നൽകാൻ ഈ നീക്കം സഹായിക്കുമെന്നാണ് വിലയിരുത്തുന്നത്. പ്രത്യേക ഹോട്ടൽ ഓഫറുകൾ, നഗരത്തിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശന ഇളവുകൾ നൽകുന്ന ‘കാൽഗറി അട്രാക്ഷൻ പാസ്’ എന്നിവയും പദ്ധതിയുടെ ഭാഗമായി യാത്രക്കാർക്ക് ലഭ്യമാക്കിയിട്ടുണ്ട്.

ആദ്യഘട്ടത്തിൽ ലണ്ടൻ ഹീത്രൂ, എഡിൻബറോ എന്നിവിടങ്ങളിൽ നിന്നുള്ള യുകെ യാത്രക്കാരെ കേന്ദ്രീകരിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ പദ്ധതി നടപ്പിലാക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ അന്താരാഷ്ട്ര റൂട്ടുകളിലേക്ക് ഈ പദ്ധതി വ്യാപിപ്പിക്കും. കാൽഗറി വിമാനത്താവളം വഴി പ്രതിവർഷം എഴുപത് ലക്ഷത്തിലധികം വിദേശ യാത്രക്കാർ വിമാനത്താവളത്തിന് പുറത്തിറങ്ങാതെ മറ്റ് രാജ്യങ്ങളിലേക്ക് കണക്റ്റിങ് ഫ്ലൈറ്റുകൾക്കായി കടന്നുപോകുന്നുണ്ടെന്നാണ് കണക്കുകൾ. ഈ വലിയ യാത്രാസമൂഹത്തെ നഗരത്തിലെത്തിക്കുന്നതിലൂടെ 2035ഓടെ വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം 6 ബില്യൺ ഡോളറായി ഇരട്ടിയാക്കാനാണ് അധികൃതർ ലക്ഷ്യമിടുന്നത്.

You might also like
Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

പൊതുസ്ഥാപനങ്ങളിൽ പ്രാർത്ഥന വിലക്കുമായി ക്യുബെക്ക്: നിയമം പ്രാബല്യത്തിൽ

Attention those with head and nose injuries! Crucial information regarding amoebic meningoencephalitis has been released.

തലയ്ക്കും മൂക്കിനും പരുക്കേറ്റവർ ജാഗ്രത! അമീബിക് മസ്തിഷ്കജ്വരത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്ത്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Houthis claim Saudi F-15 jet shot down hours after Mecca drone interception

മക്കയെ ലക്ഷ്യമിട്ട് ഡ്രോൺ ആക്രമണം; സൗദി അറേബ്യ ഞെട്ടലിൽ; പിന്നാലെ സൗദി F-15 യുദ്ധവിമാനം വെടിവെച്ചിട്ടതായി ഹൂതികളുടെ അവകാശവാദം

Top Picks for You
Top Picks for You