newsroom@amcainnews.com

കാൽഗറിയിൽ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ച തുടങ്ങുന്നു; ഈ ആഴ്ച മുഴുവനും തുടരാൻ സാധ്യത

കാൽഗറിയിൽ ഈ സീസണിലെ ആദ്യത്തെ പ്രധാന മഞ്ഞുവീഴ്ച തിങ്കളാഴ്ചയോടെ തുടങ്ങാൻ സാധ്യതയുണ്ടന്ന് റിപ്പോർട്ട്. കാലാവസ്ഥാ പ്രവചനം അനുസരിച്ച്, ഞായറാഴ്ച വൈകുന്നേരം ആരംഭിക്കുന്ന മഞ്ഞുവീഴ്ച തിങ്കളാഴ്ച ഉച്ചവരെ നീണ്ടുനിൽക്കും. അതിനുശേഷം ഉച്ചകഴിഞ്ഞ് അത് അവസാനിക്കും. ഈ കാലാവസ്ഥാ മാറ്റം നഗരത്തിലെ താപനില ഗണ്യമായി കുറയ്ക്കാൻ കാരണമാകും. ഏകദേശം ആറ് മുതൽ എട്ട് സെൻ്റീമീറ്റർ വരെ മഞ്ഞ് വന്നടിയാനും സാധ്യതയുണ്ട്.

കാനഡയിലെ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന വകുപ്പിൻ്റെ (Environment and Climate Change Canada – ECCC) റിപ്പോർട്ട് അനുസരിച്ച് തിങ്കളാഴ്ച പരമാവധി താപനില -2 C ആയിരിക്കും. കൂടാതെ ഈ ആഴ്ച മുഴുവനും കാൽഗറിയിൽ മഞ്ഞുവീഴ്ച തുടരാൻ സാധ്യതയുണ്ട്. ബുധൻ, വ്യാഴം, വെള്ളി, ശനി ദിവസങ്ങളിലും കൂടുതൽ മഞ്ഞുവീഴ്ച പ്രതീക്ഷിക്കുന്നുണ്ട്. ഈ ദിവസങ്ങളിൽ താപനില ഏകദേശം -10 C വരെ എത്താൻ സാധ്യതയുണ്ട്.

ഈ വർഷം വൈകിയാണ് ശീതകാലം എത്തിച്ചേരുന്നത് എന്നതിനാൽ, കാൽഗറി നിവാസികൾ വീടുകളുടെ പുറംഭാഗങ്ങൾ (exterior) തണുപ്പിൽ നിന്നും സംരക്ഷിക്കാനുള്ള മുൻകരുതലുകൾ എടുക്കണമെന്ന് കാൽഗറി ഹോം ഇൻസ്പെക്ഷൻസ് മുന്നറിയിപ്പ് നൽകി. പുറത്തെ ഹോസുകളിലേക്കുള്ള വെള്ളം നിർത്തുകയും, പൈപ്പുകൾ പൊട്ടുന്നത് ഒഴിവാക്കാൻ വെള്ളം പൂർണ്ണമായും കളയണമെന്നും നിർദേശിച്ചു.

You might also like
Father-son duo at center of Penn State frat house coke bust had racked up prior run-ins with the law

പെൻ സ്റ്റേറ്റ് ലഹരി കേസ്: മുൻപും നിയമനടപടികൾ നേരിട്ട അച്ഛനും മകനും വീണ്ടും പിടിയിൽ

മിഷന്‍സ് ഇന്ത്യാ ഇന്‍റര്‍ നാഷണല്‍ വാര്‍ഷിക റിട്രീറ്റ് ഓഗസ്റ്റ് 28 മുതല്‍ 30 വരെ

വ്യാപാര തര്‍ക്കം: കാനഡയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ട്രംപ്

വ്യാപാരയുദ്ധം: കരാറിന്‍റെ വിശദാംശങ്ങൾ പരസ്യമാക്കണമെന്ന് പിയേർ പൊളിയേവ്

Malayali young woman passed away due to a heart attack in the UK

യു.കെയിൽ മലയാളി യുവതി ഹൃദയാഘാതം മൂലം നിര്യാതയായി

എബോള യാത്രാവിലക്ക് സെപ്റ്റംബർ 28 വരെ നീട്ടി കാനഡ

Top Picks for You
Top Picks for You