newsroom@amcainnews.com

ബ്രിട്ടീഷ് കൊളംബിയിൽ രണ്ട് ദിവസങ്ങളിലായി നൂറിലധികം വാണിജ്യ വാഹനങ്ങളിൽ മിന്നൽ പരിശോധന; കണ്ടെത്തിയത് 543 തകരാറുകൾ, $18,700 പിഴ ചുമത്തി, 58 വാഹനങ്ങൾ സർവീസിൽ നിന്ന് പിൻവലിച്ചു

വിക്ടോറിയ: ബ്രിട്ടീഷ് കൊളംബിയിൽ രണ്ട് ദിവസങ്ങളിലായി നടത്തിയ മിന്നൽ പരിശോധനയിൽ വാണിജ്യ വാഹനങ്ങളിൽ 543 ലധികം തകരാറുകൾ കണ്ടെത്തിയതായി ഹൈവേ പട്രോൾ അറിയിച്ചു. ഈ മാസം ആദ്യം രണ്ട് ദിവസങ്ങളിലായാണ് നൂറിലധികം വാണിജ്യ വാഹനങ്ങളിൽ പരിശോധന നടത്തിയത്. 543 തകരാറുകൾ കണ്ടെത്തിയതായും $18,700 പിഴ ചുമത്തുകയും ബൈലോ ടിക്കറ്റുകൾ വിതരണം ചെയ്തതായും ബ്രിട്ടീഷ് കൊളംബിയ ഹൈവേ പട്രോൾ വ്യക്തമാക്കി.

നിരവധി വാണിജ്യ വാഹന ഡ്രൈവർമാർ ഇപ്പോഴും തകർന്ന ട്രക്കുകളും ട്രെയിലറുകളും ഓടിച്ചുകൊണ്ട് നിയമങ്ങൾ ലംഘിക്കുന്നുണ്ടെന്ന് കമ്മീഷണർ മൈക്കൽ മക്‌ലോഫ്ലിൻ പറഞ്ഞു. പൊതുജനങ്ങളുടെ റോഡ് സുരക്ഷാ ആശങ്കകൾ പരിഹരിക്കുന്നതിൻ്റെ ഭാഗമായാണ് ഈ പരിശോധനകൾ എന്നും പ്രൊഫഷണൽ ഡ്രൈവർമാരിൽ നിന്ന് ആളുകൾ ഏറ്റവും മികച്ച ഡ്രൈവിംഗും പെരുമാറ്റവുമാണ് പ്രതീക്ഷിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.

ഗതാഗത മന്ത്രാലയത്തിൻ്റെ കീഴിലുള്ള CVSE, ബർണബി RCMP, കോക്വിറ്റ്‌ലാം RCMP, കോക്വിറ്റ്‌ലാം ബൈലോസ് എന്നിവയുമായി സഹകരിച്ച് ജൂലൈ 8, 9 തീയതികളിൽ ആയാണ് സുരക്ഷാ മിന്നൽ പരിശോധന നടന്നത്. പരിശോധിച്ച 109 വാഹനങ്ങളിൽ 540-ലധികം തകരാറുകൾ കണ്ടെത്തി. ഇതിൽ 58 വാഹനങ്ങൾ സർവീസിൽ നിന്ന് പിൻവലിക്കുകയും റോഡുകളിൽ നിന്ന് മാറ്റുകയും ചെയ്തതായി ബിസി ഹൈവേ പട്രോൾ അറിയിച്ചു.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

OAS പെൻഷൻ വർധിപ്പിച്ച് CRA: ഒക്ടോബർ മുതൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ

അലർജി സാധ്യത: ഹെയ്ൻസ് മയോണൈസ് തിരിച്ചുവിളിച്ച് CFIA

Bank of Canada Governor Tiff Macklem to speak in Halifax: Crucial announcements on economic development expected

ബാങ്ക് ഓഫ് കാനഡ ഗവർണർ ടിഫ് മാക്ലെം ഹാലിഫാക്സിൽ പ്രസംഗിക്കും: സാമ്പത്തിക വികസനത്തെക്കുറിച്ച് നിർണായക പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

സസ്കാച്വാനിൽ വിമാനം തകർന്ന് രണ്ട് പൈലറ്റുമാർ മരിച്ചു

Top Picks for You
Top Picks for You