newsroom@amcainnews.com

സറേയിലെ നോൺ-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോർട്ട് സർവീസ് ഓഫീസിന് പുറത്ത് സിഇഒയ്ക്ക് നേരെ ബിയർ സ്പ്രേ ആക്രമണം; അന്വേഷണം ആരംഭിച്ച് പോലീസ്

സറേയി: സറേയിലെ ഒരു നോൺ-പ്രോഫിറ്റ് ഇമിഗ്രന്റ് സപ്പോർട്ട് സർവീസ് ഓഫീസ് സിഇഒയ്ക്ക് നേരെ ബിയർ സ്പ്രേ ആക്രമണം നടന്നതായി റിപ്പോർട്ട്. പ്രോഗ്രസീവ് ഇന്റർകൾച്ചറൽ കമ്മ്യൂണിറ്റി സർവീസസ് സൊസൈറ്റിയുടെ(പിഐസിഎസ്) പ്രസിഡന്റും സിഇഒയുമായ സ്തബീർ സിംഗ് ചീമയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഓഗസ്റ്റ് 11ന് വൈകിട്ട് 5.30നായിരുന്നു ആക്രമണം. ഇത് തന്നെ ലക്ഷ്യം വെച്ചുള്ള ആക്രമണമാണെന്ന് സംശയിക്കുന്നതായി ചീമ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

128 സ്ട്രീറ്റിന് സമീപമുള്ള 80 അവന്യൂവിലെ ഒരു പാർക്കിംഗ് സ്ഥലത്ത്, ഒരു വെളുത്ത ഡോഡ്ജ് പിക്കപ്പ് ട്രക്കിൽ രണ്ട് പേർ ചീമയ്ക്ക് നേരെ നടന്ന് അടുക്കുന്നതും ബിയർ സ്പ്രേ മുഖത്തേക്ക് ചീറ്റിക്കുന്നതും വീഡിയോയിൽ കാണാം. സ്രപ്രേ ചെയ്യുന്നതിന് മുമ്പ് മുഖം തിരിച്ചതിനാലും നിലത്തേക്ക് വീണതിനാലും തന്റെ ദേഹത്തേക്ക് ബിയർ സ്‌പ്രേ തെറിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. പോലീസ് സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.

You might also like

കൊളംബിയയിൽ അതിശക്തമായ ഭൂചലനം: മരണസംഖ്യ 132, നൂറുകണക്കിനു കെട്ടിടങ്ങൾ തകർന്നു

ബിസി സമ്മർലാൻഡ് കാട്ടുതീയിൽ വയോധിക കൊല്ലപ്പെട്ടു: ആർ‌സി‌എം‌പി

ഗ്രീൻ പാർട്ടി നേതൃത്വ മത്സരം: സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു, വോട്ടെടുപ്പ് നവംബറിൽ

Carney responds to Trump's 'nasty' comment: Explains he is defending workers' interests

വെനസ്വേലൻ സർക്കാരും പ്രതിപക്ഷ പ്രതിനിധികളും തമ്മിൽ ചർച്ചകൾ ആരംഭിച്ചു

KKR's Breakthrough: Dominates South Indian Healthcare Sector with Medicover India Acquisition

കെകെആറിന്റെ ബ്രേക്ക്‌ത്രൂ: മെഡിക്കോവർ ഇന്ത്യയെ ഏറ്റെടുത്ത് ദക്ഷിണേന്ത്യൻ ആരോഗ്യമേഖലയിൽ ആധിപത്യം ഉറപ്പിക്കുന്നു

Central Government to reduce import duty: Advantage for India in the global market

ഇറക്കുമതി തീരുവ കുറയ്ക്കാൻ കേന്ദ്ര സർക്കാർ: ആഗോള വിപണിയിൽ ഭാരതത്തിന് മുൻതൂക്കം

Top Picks for You
Top Picks for You