newsroom@amcainnews.com

പലിശനിരക്ക് 2.25% ആയി നിലനിർത്തി ബാങ്ക് ഓഫ് കാനഡ

ഈ വർഷത്തെ എട്ടാമത്തെതും അവസാനത്തേതുമായ, പലിശനിരക്ക് പ്രഖ്യാപനത്തിൽ ഇന്ന് ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.25% ആയി നിലനിർത്തി. മൊത്തത്തിലുള്ള പണപ്പെരുപ്പം ഏകദേശം 2.5 ശതമാനത്തിൽ തുടരുന്നതിനാൽ, പലിശനിരക്ക് നിലനിർത്താനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു.

2.4% ആയി ഉയർന്ന പണപ്പെരുപ്പവും, 7.1% എന്ന ഉയർന്ന തൊഴിലില്ലായ്മ നിരക്കും അടക്കമുള്ള സാമ്പത്തിക ദുർബലതകൾ പരിഹരിക്കാൻ സെപ്റ്റംബറിൽ ബാങ്ക് ഓഫ് കാനഡ പലിശനിരക്ക് 2.75 ൽ നിന്ന് 2.5 ശതമാനമായി കുറച്ചിരുന്നു. മാർച്ച് മുതൽ തുടർച്ചയായി മൂന്ന് തവണ നിരക്ക് നിലനിർത്തിയതിന് ശേഷമാണ് വെട്ടിക്കുറക്കൽ ഉണ്ടായത്. തുടർന്ന് ഒക്ടോബറിൽ സെൻട്രൽ ബാങ്ക് പ്രധാന പലിശ നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായി കുറച്ചു. കഴിഞ്ഞ രണ്ട് തവണത്തെ ഉൾപ്പെടെ, ഈ വർഷം ഇതുവരെ ബാങ്ക് ഓഫ് കാനഡ നാല് നിരക്ക് കുറയ്ക്കലുകൾ നടത്തിയിട്ടുണ്ട്. സെപ്റ്റംബറിലും ഒക്ടോബറിലും നിരക്കുകൾ കുറയ്ക്കുന്നതിന് മുമ്പ്, വ്യാപാര യുദ്ധത്തെയും യുഎസ് താരിഫുകളെയും ചുറ്റിപ്പറ്റിയുള്ള അനിശ്ചിതത്വം കാരണം, തുടർച്ചയായ മൂന്ന് തവണ സെൻട്രൽ ബാങ്ക് അതിന്‍റെ പ്രധാന പോളിസി നിരക്ക് 2.75 ശതമാനത്തിൽ നിലനിർത്തിയിരുന്നു.

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

ട്രംപിനെ അനുകരിച്ച് മാർക്ക് കാർണി; വൈറലായി ‘അക്കോർഡിയൻ ഹാന്‍റ്സ്’ പരിഹാസം

വിദ്യാർത്ഥികൾക്ക് കനത്ത തിരിച്ചടി: കുടിയേറ്റ നയം കർശനമാക്കി ഓസ്‌ട്രേലിയ

എക്സ്പ്രസ് എൻട്രി ഡ്രോ: 250 സീനിയർ മാനേജർമാർക്ക് ഇൻവിറ്റേഷൻ

Major Malayalam movies released on OTT this week

ഈ ആഴ്ച ഒടിടിയിൽ റിലീസ് ചെയ്ത പ്രധാന മലയാളം ചിത്രങ്ങൾ

Top Picks for You
Top Picks for You