newsroom@amcainnews.com

തകരാറുകള്‍ പരിഹരിച്ചു; ആക്‌സിയം 4 വിക്ഷേപണം ജൂണ്‍ 19-ന്

പലതവണ മാറ്റിവെച്ച ആക്‌സിയം 4 വിക്ഷേപണ തിയതി പ്രഖ്യാപിച്ചു. ജൂണ്‍ 19-ന് വിക്ഷേപണം നടക്കുമെന്നാണ് വിവരം. ഫ്‌ളോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്ററില്‍ നിന്ന് സ്‌പേസ് എക്‌സിന്റെ ഫാല്‍ക്കണ്‍ 9 റോക്കറ്റിലാണ് വിക്ഷേപണം നടക്കുക. ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഒര്‍ഗനൈസേഷനും (ഐഎസ്ആര്‍ഒ), ആക്‌സിയം സ്‌പേസും, സ്‌പേസ് എക്‌സും തമ്മിലുളള നിര്‍ണായക ഏകോപന യോഗത്തിലാണ് വിക്ഷേപണ തിയതി സംബന്ധിച്ച തീരുമാനമുണ്ടായത്.

സാങ്കേതിക തകരാറും മോശം കാലാവസ്ഥയും മൂലം മൂന്നുതവണ വിക്ഷേപണം മാറ്റിയിരുന്നു. യോഗത്തില്‍ ഫാല്‍ക്കണ്‍ 9 വിക്ഷേപണ വാഹനത്തില്‍ കണ്ടെത്തിയ ലിക്വിഡ് ഓക്‌സിജന്‍ ചോര്‍ച്ചയടക്കമുളള സാങ്കേതിക ആശങ്കകള്‍ ചര്‍ച്ച ചെയ്തു. സ്‌പേസ് എക്‌സ് എഞ്ചിനീയര്‍മാര്‍ പ്രശ്‌നം പരിഹരിച്ചതായാണ് വിവരം. യാത്ര വിജയിച്ചാല്‍ രാകേഷ് ശര്‍മയ്ക്കു ശേഷം ബഹിരാകാശത്ത് എത്തുന്ന ഇന്ത്യന്‍ പൗരനാകും ശുഭാംശു ശുക്ല. രാജ്യാന്തര ബഹിരാകാശ നിലയത്തിലെത്തുന്ന ആദ്യ ഇന്ത്യക്കാരനുമാകും. ആക്സിയം സ്പേസ് എന്ന സ്വകാര്യ കമ്പനിയാണു യാത്രയുടെ പ്രധാന സംഘാടകര്‍.

യുഎസ് ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍നിന്ന് സ്പേസ്എക്സിന്റെ ഫാല്‍ക്കണ്‍ 9 ബ്ലോക്ക് 5 റോക്കറ്റാണു 4 യാത്രികരുമായി കുതിച്ചുയരുക. ഈ റോക്കറ്റിന്റെ മുകളില്‍ ഘടിപ്പിച്ചിട്ടുള്ള ഡ്രാഗണ്‍ സി 213 പേടകത്തിലാണു യാത്രക്കാര്‍ ഇരിക്കുക. അമേരിക്ക, ഇന്ത്യ, പോളണ്ട്, ഹംഗറി എന്നീ രാജ്യങ്ങളെ പ്രതിനിധീകരിക്കുന്ന നാല് ബഹിരാകാശ സഞ്ചാരികളാണ് ദൗത്യത്തിലുളളത്. ശുഭാന്‍ഷു ശുക്ലയ്‌ക്കൊപ്പം അമേരിക്കയുടെ പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ടിന്റെ സ്ലാവോസ് വിസ്‌നീവ്‌സ്‌കി, ഹംഗറിയുടെ ടിബോര്‍ കാപു എന്നിവരാണ് ബഹിരാകാശ ദൗത്യത്തില്‍ പങ്കെടുക്കുന്നത്.

You might also like

ക്യാൻസർ സാധ്യത: യു എസിൽ വിഷാദരോഗ മരുന്നുകൾ തിരിച്ചുവിളിച്ചു

വാരാന്ത്യങ്ങളിലെ അമിത ഉറക്കവും ‘സോഷ്യൽ ജെറ്റ് ലാഗും’: അറിയേണ്ട കാര്യങ്ങൾ

വർഷത്തിലെ ഏറ്റവും നീണ്ട പകൽ: നോർത്ത് ടെക്സാസിൽ കടുത്ത ചൂടും കൊടുങ്കാറ്റ് ഭീഷണിയുമായി സമ്മർ സോൾസ്റ്റിസ്

തലശ്ശേരിയിൽ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവം: കാമുകൻ ശരൺ പോലീസ് പിടിയിൽ

ഫിഫ ലോകകപ്പ്: ഖത്തറിനെതിരെ വിജയം കൊയ്ത് കാനഡ, ജൊനാഥൻ ഡേവിഡിന് ഹാട്രിക്

ഉപഭോക്തൃ പരാതികൾ ഉടൻ തീർപ്പാക്കണം; ബാങ്കുകൾക്ക് കർശന നിർദ്ദേശവുമായി FCAC

Top Picks for You
Top Picks for You