newsroom@amcainnews.com

നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ മരിച്ച നിലയിൽ കണ്ടെത്തി

ലൊസാഞ്ചലസ്: നടി ഓബ്രി പ്ലാസയുടെ ഭർത്താവും ചലച്ചിത്ര നിർമാതാവും സംവിധായകനുമായ ജെഫ് ബെയ്നയെ (47) ലൊസാഞ്ചലസിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച രാവിലെ 10.30 ഓടെയാണ് ബെയ്നയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ‘ദി ലൈഫ് ആഫ്റ്റർ ബെത്ത്’, ‘ദി ലിറ്റിൽ അവേഴ്സ്’ തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തതിലൂടെയാണ് ബെയ്ൻ പ്രശസ്തനായത്. ‘ഐ ഹാർട്ട് ഹക്കബീസ്’ എന്ന ചിത്രത്തിൻറെ സഹരചയിതാവാണ്. 2004ൽ മികച്ച ഫീച്ചറിനുള്ള ഗോതം അവാർഡിന് ഈ ചിത്രം നാമനിർദ്ദേശം ചെയ്യപ്പെട്ടിരുന്നു.

ടെലിവിഷൻ രംഗത്തും ബെയ്ൻ സജീവമായിരുന്നു. ഷോടൈം സീരീസ് ‘സിനിമാ ടോസ്റ്റ്’ സംവിധാനം ചെയ്യുകയും നിർമിക്കുകയും ചെയ്തു. ഭാര്യ ഓബ്രി പ്ലാസയുമായി സഹകരിച്ചാണ് ഈ പരമ്പര നിർമിച്ചത്. 2021 മേയ് മാസത്തിലാണ് ബെയ്ൻ പ്ലാസയെ രഹസ്യമായി വിവാഹം കഴിച്ചത്. ഇൻസ്റ്റഗ്രാം പോസ്റ്റിൽ പ്ലാസ ബെയ്നയെ തൻറെ പ്രിയപ്പെട്ട ഭർത്താവ് എന്ന് പരാമർശിച്ചതോടെയാണ് ഇരുവരും വിവാഹിതരായതായി ആരാധകർ കണ്ടെത്തിയത്.

You might also like

കാലിഫോർണിയയില്‍ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം നാട്ടിലെത്തിച്ചു

Trump administration to remove 760,000 Affordable Care Act enrollees over fraud claims

തട്ടിപ്പ് ആരോപണങ്ങളെത്തുടർന്ന് അഫോർഡബിൾ കെയർ ആക്ട് (Affordable Care Act) അംഗങ്ങളിൽ നിന്ന് 760,000 പേരെ ഒഴിവാക്കാൻ ട്രംപ് ഭരണകൂടം ഒരുങ്ങുന്നു

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

Husband burns down young woman's house in Kollam following a family dispute

കുടുംബപ്രശ്നത്തെ തുടർന്ന് കൊല്ലത്ത് ഭർത്താവ് യുവതിയുടെ വീട് കത്തിച്ചു

Trump extends $100K H-1B fee for another year — What it means for

ട്രംപ് H-1B വിസ ഫീസ് ($100,000) ഒരു വർഷത്തേക്ക് കൂടി നീട്ടി — ഇതിന്റെ അർത്ഥം എന്താണ്?

The controversial sexual harassment case in Tamil Nadu

തമിഴ്നാട്ടിലെ വിവാദമായ ലൈംഗിക പീഡനക്കേസ്

Top Picks for You
Top Picks for You