newsroom@amcainnews.com

സഹയാത്രികയായ യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമം; സമയോചിതമായ ഇടപെട്ട ഫ്ലൈറ്റ് അറ്റൻഡന്റ് ഹീറോ; അക്രമിക്ക് എയർലൈൻസിന്റെ ആജീവനാന്ത വിലക്ക്

കലിഫോർണിയ: സഹയാത്രികയായ യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ ശ്രമിച്ച യാത്രികനെ പ്രതിരോധിച്ച് ഫ്ലൈറ്റ് അറ്റൻഡന്റ്. കലിഫോർണിയയിലെ ഓക്‌ലാൻഡിൽ നിന്ന് പോർട്ട്‌ലാൻഡിലേക്ക് പറന്ന അലാസ്ക എയർലൈൻസ് 2221 എന്ന വിമാനത്തിലാണ് സംഭവം. ഓക്‌ലാൻഡിൽ നിന്നും ടേക്ക് ഓഫ് ചെയ്ത വിമാനത്തിൽ യാത്രക്കാരൻ കാരണം ഇല്ലാതെ തന്റെ മുന്നിലുള്ള സീറ്റിലിരുന്ന യുവതിയുടെ മുടിയിൽ പിടിച്ച് ഉപദ്രവിക്കാൻ തുടങ്ങി.

ഇത് കണ്ട ഫ്ലൈറ്റ് അറ്റൻഡന്റ് യുവതിയെ രക്ഷിക്കാനായി എത്തുകയായിരുന്നു. തുടർന്ന് ഇരുവരും തമ്മിൽ സംഘർഷത്തിലായി. സംഘർഷത്തിനിടെ യുവതിയോട് സുരക്ഷിതമായ മറ്റൊരു സീറ്റിലേക്ക് മാറാനും ഫ്ലൈറ്റ് അറ്റൻഡന്റ് ആവശ്യപ്പെട്ടു. സംഭവത്തെ തുടർന്ന് വിമാനം ഓക്ലാൻഡ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. തുടർന്ന് ഇയാളെ പൊലീസിന് കൈമാറി. പിന്നാലെ വിമാനം റദ്ദാക്കിയെന്നും റിപ്പോർട്ട്.

യാത്രക്കാരൻ ഇതിന് മുൻപും ആളുകളോട് മോശമായി പെരുമാറിട്ടുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. സംഭവത്തിൽ എയർലൈൻസ് പ്രതികരിച്ചു; തങ്ങളുടെ ജീവനക്കാർ യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായി പ്രവർത്തിക്കുന്നു. യാത്രക്കാരനെ അലാസ്ക എയർലൈനിലും ഹോറിസോൺ എയർലൈനിലും നിന്നും ആജീവനകാലത്തേക്ക് വിലക്കിയതായും അലാസ്ക എയർലൈൻ അറിയിച്ചു. ജീവനക്കാരന്റെ സമയോചിതമായ ഇടപെടൽ സമൂഹമാധ്യമത്തിൽ പ്രശംസ നേടി.

You might also like
Vijay Magic shines in London: Massive investment of 12,300 crores and job opportunities for Tamil Nadu

ലണ്ടനിൽ തിളങ്ങി വിജയ് മാജിക്: തമിഴ്നാട്ടിലേക്ക് 12,300 കോടിയുടെ വൻ നിക്ഷേപവും തൊഴിലവസരങ്ങളും

ന്യൂയോർക്ക് സബ്‌വേയിൽ ട്രെയിൻ തട്ടി ഇന്ത്യൻ വംശജയായ യുവതിയും സുഹൃത്തും മരിച്ചു

കനേഡിയൻ ഭവന വിപണി പ്രതിസന്ധിയിൽ: ഓഗസ്റ്റിലെ വീടുകളുടെ വിൽപ്പനയിൽ 6.9% ഇടിവ്

കാൽഗറി-ഷോ ഉപതിരഞ്ഞെടുപ്പ്: എൻഡിപി സ്ഥാനാർത്ഥി കൈൽ ക്യാമ്പ്‌ബെൽ വിജയിച്ചു

Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Illegal Indian immigration to America: Concerns and challenges

അമേരിക്കൻ സ്വപ്നത്തിന്റെ ഇരുണ്ട വഴികൾ: അനധികൃത ഇന്ത്യൻ കുടിയേറ്റം സൃഷ്ടിക്കുന്ന വലിയ ആശങ്കകൾ

Top Picks for You
Top Picks for You