newsroom@amcainnews.com

അപേക്ഷകൾ കെട്ടിക്കിടക്കുന്നു; IRCC ബാക്ക്‌ലോഗ് പത്ത് ലക്ഷത്തിലേക്ക്

കാനഡയിലെ പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ പ്രോസസ്സ് ചെയ്യുന്നത് താളംതെറ്റുന്നു. കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ എണ്ണം വീണ്ടും വർധിച്ച് പത്ത് ലക്ഷത്തിലേക്ക് അടുക്കുന്നതായി ഇമിഗ്രേഷൻ, റെഫ്യൂജീസ്, സിറ്റിസൺഷിപ്പ് കാനഡ (IRCC) റിപ്പോർട്ട് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, 2025 സെപ്റ്റംബർ 30 വരെ 996,700 അപേക്ഷകളാണ് ബാക്ക്‌ലോഗിലുള്ളത്. പൗരത്വ, ഇമിഗ്രേഷൻ, താൽക്കാലിക വീസ എന്നിവ പ്രോസ്സസ് ചെയ്യാൻ ഇമിഗ്രേഷൻ ഡിപ്പാർട്ട്മെൻ്റ് നിശ്ചയിച്ചിട്ടുള്ള ശരാശരി സേവന നിലവാരത്തേക്കാൾ കൂടുതൽ സമയം എടുക്കുന്നതിനെയാണ് ഇമിഗ്രേഷൻ ബാക്ക്‌ലോഗ് എന്നതുകൊണ്ട് അർത്ഥമാക്കുന്നത്. 

IRCC-യുടെ മൊത്തം പൗരത്വ, സ്ഥിര താമസ, താൽക്കാലിക താമസ അപേക്ഷകൾ (Total Inventory) 2,200,100 ആയി ഉയർന്നു. ഇതിൽ സേവന നിലവാരത്തിനപ്പുറം (Service Standards) കെട്ടിക്കിടക്കുന്ന അപേക്ഷകളുടെ കണക്കുകൾ ഇപ്രകാരമാണ്:

സ്ഥിരതാമസ അപേക്ഷകൾ (Permanent Residence): 482,400 അപേക്ഷകൾ ബാക്ക്‌ലോഗിലാണ്. ഫാമിലി സ്പോൺസർഷിപ്പ് (Family Sponsorship) അപേക്ഷകളിൽ 19% ബാക്ക്‌ലോഗ് രേഖപ്പെടുത്തി, ഇത് 2023 ജൂണിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ്.

താൽക്കാലിക താമസ അപേക്ഷകൾ (Temporary Residence): വർക്ക് പെർമിറ്റ്, സ്റ്റഡി പെർമിറ്റ്, വിസിറ്റർ വിസ എന്നിവ ഉൾപ്പെടെ 461,100 അപേക്ഷകൾ ബാക്ക്‌ലോഗിലുണ്ട്. വർക്ക് പെർമിറ്റ് അപേക്ഷകളുടെ 48% ബാക്ക്‌ലോഗാണ്.

പൗരത്വ അപേക്ഷകൾ (Citizenship): 53,200 പൗരത്വ അപേക്ഷകളാണ് നിലവിൽ ബാക്ക്‌ലോഗിലുള്ളത് (മൊത്തം അപേക്ഷകളുടെ 21%).

You might also like

പലിശനിരക്ക് കാല്‍ ശതമാനം ഉയര്‍ത്തി യുഎസ് ഫെഡറല്‍ റിസര്‍വ്

Carney and Macron to meet in Saint-Pierre-et-Miquelon on Sunday

ഞായറാഴ്ച സെന്റ് പിയേർ ആൻഡ് മിക്ലോണിൽ കാർണിയും മാക്രോണും കൂടിക്കാഴ്ച നടത്തും

സിഇസി എക്സ്പ്രസ് എൻട്രി ഡ്രോ: 2,000 ഉദ്യോഗാർത്ഥികൾക്ക് ഇൻവിറ്റേഷൻ

Five-month public struggle bears fruit; toxic waste soil being removed in Eriyad

അഞ്ച് മാസത്തെ ജനകീയ പോരാട്ടം ഫലം കണ്ടു; എറിയാടിൽ രാസമാലിന്യ മണ്ണ് നീക്കം ചെയ്യുന്നു

'Killer bahu left out of will': What triggered Kanpur pharma trader's murder plot

വില്ലിൽ നിന്ന് ‘കൊലയാളി മരുമകൾ’ പുറത്തായി; കാൺപൂർ ഫാർമ വ്യാപാരിയുടെ കൊലപാതകത്തിന് പിന്നിൽ

Promptly responding to a social media appeal; M.A. Yusuff Ali resolves the drinking water crisis of seven families in Wayanad

സമൂഹമാധ്യമത്തിലെ ഒരഭ്യർത്ഥനയ്ക്ക് പെട്ടെന്ന് തന്നെ മറുപടി നൽകി; വയനാട്ടിലെ ഏഴ് കുടുംബങ്ങളുടെ കുടിവെള്ള ദുരിതത്തിന് പരിഹാരം കണ്ട് എം.എ. യൂസഫലി

Top Picks for You
Top Picks for You