newsroom@amcainnews.com

താരിഫ് വിരുദ്ധ പരസ്യം തിരിച്ചടിയായി: കാനഡയ്ക്ക് 10% അധിക തീരുവ ചുമത്തി ട്രംപ്

ഒൻ്റാരിയോ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷൻ പരസ്യത്തിൽ പ്രകോപിതനായ യുഎസ് ഡോണൾഡ് ട്രംപ് കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ ചുമത്തുമെന്ന് പ്രഖ്യാപിച്ചു. തീരുവ വർധന എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താരിഫ് വിരുദ്ധ പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള എല്ലാ ‘വ്യാപാരചര്‍ച്ചകളും അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം വാരാന്ത്യത്തിനുശേഷം പരസ്യം പിൻവലിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിട്ടുണ്ട്.

വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതും ശത്രുതാപരമായ പ്രവൃത്തിയും കാരണം, കാനഡയിലെ താരിഫ് അവർ ഇപ്പോൾ നൽകുന്നതിനേക്കാൾ 10% വർധിപ്പിക്കുന്നു, ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു. “അവരുടെ പരസ്യം ഉടനടി പിൻവലിക്കേണ്ടതായിരുന്നു, പക്ഷേ അത് ഒരു വഞ്ചനയാണെന്ന് അറിഞ്ഞുകൊണ്ട് വേൾഡ് സീരീസിനിടെ ഇന്നലെ രാത്രി അവർ അത് പ്രക്ഷേപണം ചെയ്യാൻ അനുവദിച്ചു,” ട്രംപ് പറയുന്നു.

കനേഡിയൻ ഉൽപ്പന്നങ്ങളിൽ പലതിനും യുഎസ് 35% താരിഫ് ചുമത്തിയിട്ടുണ്ട്. അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50% നിരക്കാണ്. ഊർജ്ജ ഉൽപ്പന്നങ്ങൾക്ക് 10% കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. എന്നാൽ, യുഎസ്-കാനഡ-മെക്സിക്കോ കരാർ പ്രകാരം ഉൾപ്പെടുന്ന മറ്റ് ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്.

You might also like

കാൽഗറിയിൽ മോഷണം വർധിക്കുന്നു: ജാഗ്രതാ നിർദ്ദേശവുമായി പൊലീസ്

സൗത്ത് സുഡാനിൽ നിന്നെത്തിയ കോട്ടയം സ്വദേശിനിക്ക് എബോള രോഗബാധയെന്ന് സംശയം; മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ

പുതിയ ആരോഗ്യനയം സെപ്റ്റംബർ മുതൽ: ആൽബർട്ട സർക്കാർ

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ കല്ലറ വിവാദം: ദുരൂഹത നീക്കാൻ ശാസ്ത്രീയ അന്വേഷണവുമായി പൊലീസ്

ആഡംബരത്തിന്റെ ‘പ്രസിഡൻഷ്യൽ’ കരുത്തുമായി പ്രഭുദേവ; പുത്തൻ എംജി എം9 ലിമോസിൻ ഇനി താരത്തിന് സ്വന്തം

പുതിയ കാനഡ പെൻഷൻ പ്ലാൻ പേയ്‌മെൻ്റ് ജൂൺ 26 ന് അക്കൗണ്ടിലേക്ക്

Top Picks for You
Top Picks for You