newsroom@amcainnews.com

അന്തർ പ്രവിശ്യാ കുടിയേറ്റത്തിൽ മൂന്നാം വർഷവും ആൽബർട്ട മുന്നിൽ

തുടർച്ചയായ മൂന്നാം വർഷവും അന്തർ പ്രവിശ്യാ താമസക്കാരുടെ എണ്ണത്തിൽ ആൽബർട്ട ഒന്നാം സ്ഥാനത്ത് എത്തിയതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ റിപ്പോർട്ട് ചെയ്തു. ഏപ്രിൽ മുതൽ ജൂൺ വരെ 6,187 അന്തർ പ്രവിശ്യാ കുടിയേറ്റക്കാരെ പ്രവിശ്യാ ജനസംഖ്യയിൽ കൂട്ടിച്ചേർത്തതായി ഫെഡറൽ ഏജൻസി അറിയിച്ചു. ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ ആൽബർട്ടയിലേക്ക് കുടിയേറിയത്.

അന്തർപ്രവിശ്യാ കുടിയേറ്റവും ജനനനിരക്കിലെ വർധനയും ചേർന്നതോടെ പ്രവിശ്യയിലെ ജനസംഖ്യ അമ്പത് ലക്ഷം കവിഞ്ഞതായി സ്റ്റാറ്റിസ്റ്റിക്സ് കാനഡ പറയുന്നു. ജൂലൈ 1 വരെയുള്ള കണക്കുപ്രകാരം, ആൽബർട്ടയിലെ ജനസംഖ്യ 50,29,346 ആണ്. രണ്ടാം പാദത്തിൽ (ഏപ്രിൽ-ജൂൺ) മാത്രം പ്രവിശ്യയിലെ ജനസംഖ്യ 0.4% വർധിച്ചു. അതേസമയം ഇതേ കാലയളവിൽ കാനഡയിലെ മൊത്തം ജനസംഖ്യാ വർധന 0.1% മാത്രമായിരുന്നു. 

You might also like

പ്രതിസന്ധിയിൽ ഐ.എസ്.ആർ.ഓ: വിക്ഷേപണങ്ങൾ നിലച്ചിട്ട് ആറുമാസം, ദൗത്യങ്ങളിൽ അനിശ്ചിതത്വം

ആകാശത്ത് വെച്ച് മിന്നലേറ്റു: ശ്രീലങ്കൻ വിമാനം കൊളംബോയിൽ അടിയന്തരമായി തിരിച്ചിറക്കി

പാകിസ്ഥാനിൽ സൈനിക വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർ കൊല്ലപ്പെട്ടു

PNP വർക്ക് പെർമിറ്റ് നിയമങ്ങളിൽ ഇളവ് വരുത്തി ഐആർസിസി

കാമുകിയെ തടവിലാക്കി വിദേശത്തേക്ക് കടക്കാൻ ശ്രമിച്ച തീവ്രവാദ സംഘടനയുടെ മുൻ കമാൻഡർ പിടിയിൽ

ഉയർന്ന ജീവിതച്ചെലവ്: ധനസഹായ വിതരണവുമായി ആൽബർട്ട സർക്കാർ

Top Picks for You
Top Picks for You