newsroom@amcainnews.com

വിമാനയാത്രകളിലെ ഭക്ഷണച്ചെലവ്: വിവാദക്കുരുക്കിൽ മാർക്ക് കാർണി

കനേഡിയൻ പ്രധാനമന്ത്രിയുടെ വിമാനയാത്രകളിലെ ഭക്ഷണച്ചെലവ് വിവാദമാകുന്നു. പ്രധാനമന്ത്രി മാർക്ക് കാർണിയുടെ ആദ്യ വർഷത്തെ ഔദ്യോഗിക വിമാനയാത്രകളിൽ ഭക്ഷണച്ചെലവായി ഏകദേശം ഒരു മില്യൺ കനേഡിയൻ ഡോളർ ചെലവഴിച്ചതായി പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. 28 ഔദ്യോഗിക യാത്രകൾക്കിടെ വിമാനത്തിൽ ഭക്ഷണത്തിനായി ചെലവഴിച്ച തുകയാണ് പുറത്തു വന്നത്. ഓർഡർ പേപ്പർ ക്വസ്റ്റൻസ് പ്രകാരം പുറത്തുവന്ന ഈ കണക്കുകളെ തുടർന്ന് സർക്കാർ ചെലവുകളെക്കുറിച്ച് ശക്തമായ വിമർശനമാണ് ഉയരുന്നത്. എന്നാൽ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിൽ ചില അപാകതകൾ ഉള്ളതായും, സുരക്ഷാ ഉദ്യോഗസ്ഥരടക്കം വലിയൊരു സംഘം യാത്ര ചെയ്യുന്നതിനാലാണ് തുക വർദ്ധിച്ചതെന്നുമാണ് സർക്കാരുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ വിശദീകരണം.

മൊത്തം തുകയിൽ 2025 മെയ് മാസത്തിൽ റോമിലേക്കുള്ള യാത്രയ്ക്കായി മാത്രം 93,780 ഡോളർ ചെലവഴിച്ചു. ഇതാണ് ഏറ്റവും വലിയ തുക. “അതിരുകടന്ന ആഡംബരം” എന്നാണ് കനേഡിയൻ ടാക്സ്‌പേയേഴ്സ് ഫെഡറേഷൻ ഡയറക്ടർ ഫ്രാങ്കോ ടെറസ്സാനോ ഈ ചെലവുകളെ വിശേഷിപ്പിച്ചത്. ലണ്ടൻ, റോം, ബ്രസ്സൽസ് തുടങ്ങിയ നഗരങ്ങളിലേക്കുള്ള യാത്രകളിൽ ബീഫ് ടെൻഡർലോയിൻ, നോർമണ്ടി ബട്ടർ, അമിത വിലയുള്ള വൈനുകൾ എന്നിവയുൾപ്പെടെയുള്ള വിഭവങ്ങളാണ് വിമാനത്തിൽ വിളമ്പിയതെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഓട്ടവയിൽ നിന്നും വാഷിംഗ്ടണിലേക്ക് നടത്തിയ ഒരു ഹ്രസ്വ സന്ദർശന വേളയിൽ, വിമാനത്തിൻ്റെ ഇന്ധനച്ചെലവിനേക്കാൾ പതിനൊന്ന് മടങ്ങ് അധിക തുകയാണ് ഭക്ഷണത്തിനായി മാത്രം ചിലവഴിച്ചത്.

You might also like
Curiosity and Protests in Tamil Nadu Amid Vinayaka Chaturthi Celebrations

വിനായക ചതുർത്ഥി ആഘോഷങ്ങൾക്കിടെ തമിഴ്‌നാട്ടിൽ കൗതുകവും പ്രതിഷേധവും

Bodies of Malayali women killed in America will be brought home next week

അമേരിക്കയിൽ കൊല ചെയ്യപ്പെട്ട മലയാളി യുവതികളുടെ മൃതദേഹങ്ങൾ അടുത്ത ആഴ്ച നാട്ടിലെത്തിക്കും

Move to relocate the capital's zoo; discussions and challenges for a new location

തലസ്ഥാനത്തെ മൃഗശാല മാറ്റാൻ നീക്കം; പുതിയ ഇടത്തിനായി ആലോചനയും വെല്ലുവിളികളും

10 get death in 2013 Maoist attack that almost wiped off Chhattisgarh Congress leadership

2013-ലെ മാവോയിസ്റ്റ് ആക്രമണം: ഛത്തീസ്ഗഢ് കോൺഗ്രസ് നേതൃത്വത്തെ ഏതാണ്ട് തുടച്ചുനീക്കിയ സംഭവത്തിൽ 10 പേർക്ക് വധശിക്ഷ

3-month-old infant killed in Florida; mother arrested for crushing skull with diamond ring

ഫ്ലോറിഡയിൽ മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു; ഡയമണ്ട് മോതിരം കൊണ്ട് തലയോട്ടി തകർത്ത അമ്മ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You