newsroom@amcainnews.com

എയർ കാനഡ സമരം: ശമ്പളമില്ലാത്ത ജോലി സംബന്ധിച്ച തൊഴിലാളികളുടെ ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു

ഓട്ടവ: ജീവനക്കാരുടെ പണിമുടക്കിനെത്തുടർന്ന് എയർ കാനഡയിലെ ജോലി സ്തംഭനം തുടരുന്ന പശ്ചാത്തലത്തിൽ, ശമ്പളമില്ലാത്ത ജോലി സംബന്ധിച്ച തൊഴിലാളികളുടെ ആരോപണങ്ങളിൽ ഫെഡറൽ സർക്കാർ അന്വേഷണം ആരംഭിച്ചതായി തൊഴിൽ മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു. എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡൻ്റുകളെ പ്രതിനിധീകരിക്കുന്ന യൂണിയനിൽ നിന്നുള്ള പ്രധാന പരാതികളിലൊന്നായിരുന്നു ഇത്.
വിമാനം പറന്നുയർന്നതിന് ശേഷമുള്ള ജോലികൾക്ക് മാത്രമെ ഫ്ലെറ്റ് അറ്റൻ്റുകൾക്ക് ശമ്പളം ലഭിക്കുന്നുള്ളൂ. അല്ലാതെ യാത്രക്കാരെ ബോർഡ് ചെയ്യാൻ സഹായിക്കുക, ക്യാബിൻ ഒരുക്കുക തുടങ്ങിയ ജോലികൾക്ക് ശമ്പളം ലഭിക്കുന്നില്ലെന്നും തൊഴിലാളികൾ പറയുന്നു. ഇത് നിരാശാജനകമാണെന്ന് മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു.

ശമ്പളമില്ലാത്ത ജോലിയെക്കുറിച്ച് ഈ മേഖലയിൽ നിന്ന് എന്തെങ്കിലും പരാതികൾ ലഭിച്ചിട്ടുണ്ടോ എന്ന് ഫെഡറൽ ലേബർ ഡിപ്പാർട്ട്‌മെൻ്റിനോട് ചോദിച്ചിട്ടുണ്ട്. എന്നാൽ തങ്ങളുടെ അറിവിൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നാണ് അവർ പ്രതികരിച്ചതെന്നും മന്ത്രി പാറ്റി ഹാജ്ഡു പറഞ്ഞു. അന്വേഷണത്തിൽ യൂണിയനുകൾ പറയുന്ന ആരോപണങ്ങൾ ശരിയാണെന്ന് കണ്ടെത്തിയാൽ, പ്രശ്നപരിഹാരത്തിനായി നിയമനിർമ്മാണം നടത്താൻ തയ്യാറാണെന്നും ഹാജ്ദു വ്യക്തമാക്കി. വേതനമില്ലാത്ത ജോലി കണ്ടെത്തിയാൽ, നിയമപരമായോ അല്ലാതെയോ ഒരു പരിഹാരം ഉണ്ടാകുമെന്ന ആത്മവിശ്വാസം ഇതിലൂടെ കനേഡിയൻമാർക്ക് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും മന്ത്രി വ്യക്തമാക്കി.

You might also like

മിസ്സിസാഗയിൽ അപ്പാർട്ട്മെൻ്റ് കെട്ടിടത്തിൽ വൻ അഗ്നിബാധ: 18 പേർക്ക് പരുക്ക്

David Eby calls October 24 B.C. election, puts U.S. trade tensions at centre of campaign

അമേരിക്കയുമായുള്ള വ്യാപാര തർക്കങ്ങൾ പ്രചാരണത്തിന്റെ കേന്ദ്രബിന്ദുയാക്കി ഒക്ടോബർ 24-ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് ബി.സി. പ്രീമിയർ ഡേവിഡ് എബി

Protest against media ban: TV channels boycott White House event

മാധ്യമവിലക്കിൽ പ്രതിഷേധം: വൈറ്റ് ഹൗസ് ചടങ്ങ് ചാനലുകൾ ബഹിഷ്കരിച്ചു

Election Ottawa 2026 O-Train rolling into Orléans East-Cumberland but voters wary transit will improve

ഒട്ടാവ തിരഞ്ഞെടുപ്പ് 2026: ഓർലിയൻസ് ഈസ്റ്റ്-കംബർലൻഡിലേക്ക് ഒ-ട്രെയിൻ എത്തുന്നു, യാത്രാസൗകര്യങ്ങൾ മെച്ചപ്പെടുമെന്ന കാര്യത്തിൽ ആശങ്കയോടെ വോട്ടർമാർ

Kidney health: Drinking 4–5 litres of water won’t cleanse your kidneys; doctor explains what healthy hydration should look like

വൃക്കകളുടെ ആരോഗ്യം: ദിവസവും 4-5 ലിറ്റർ വെള്ളം കുടിക്കുന്നത് നിങ്ങളുടെ വൃക്കകളെ ശുദ്ധീകരിക്കില്ല; ആരോഗ്യകരമായ ജലാംശം എങ്ങനെയരിക്കണമെന്ന് ഡോക്ടർ വിശദീകരിക്കുന്നു.

വാർഷിക സമയമാറ്റത്തിന് വിട: ഡേലൈറ്റ് സേവിങ് സമയമാറ്റം അവസാനിപ്പിച്ച് നോർത്ത് വെസ്റ്റ് ടെറിറ്ററീസ്

Top Picks for You
Top Picks for You