newsroom@amcainnews.com

വാൻകുവറിൽനിന്ന് ദുബായിലേക്കുള്ള നോൺ-സ്‌റ്റോപ്പ് റൂട്ട് സർവീസ് അവസാനിപ്പിച്ച് എയർ കാനഡ

ഓട്ടവ: വാൻകുവറിൽനിന്ന് ദുബായിലേക്കുള്ള നോൺ-സ്‌റ്റോപ്പ് റൂട്ട് സർവീസ് എയർ കാനഡ അവസാനിപ്പിച്ചതായി റിപ്പോർട്ട്. വാൻകുവർ ഇന്റർനാഷണൽ എയർപോർട്ടിൽ(YVR) നിന്ന് ദുബായ് എയർപോർട്ടിലേക്കുള്ള(DXB) നോൺ-സ്‌റ്റോപ്പ് സീസണൽ സർവീസ് റദ്ദാക്കിയതായി എയർ കാനഡ സ്ഥിരീകരിച്ചു. 2025-26 വിന്റർ ഫ്‌ളൈറ്റ് ഷെഡ്യൂളിൽ മാറ്റങ്ങൾ ബാധകമാണെന്ന് പ്രസ്താവനയിൽ എയർലൈൻ വ്യക്തമാക്കി. രണ്ട് വർഷം മുമ്പാണ് ഈ റൂട്ടിലുള്ള സർവീസ് എയർ കാനഡ പ്രഖ്യാപിച്ചത്. വാൻകുവറിനും ദുബായിക്കും ഇടയിലുള്ള എയർ കാനഡയുടെ ആദ്യ വിമാനം 2023 ഒക്ടോബർ 28 നാണ് സർവീസ് നടത്തിയത്.

ആഴ്ചയിൽ നാല് തവണ വാൻകുവർ വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക് വിമാനങ്ങൾ പുറപ്പെട്ടു. ഏകദേശം 15 മണിക്കൂറാണ് ദുബായിലേത്താനുള്ള സമയം. കൂടാതെ, എയർ കാനഡയുടെ പങ്കാളിത്തത്തിലൂടെ ദുബായിൽ നിന്നുള്ള കൂടുതൽ ആഗോള കണക്ഷനുകളും ലഭ്യമാകുമായിരുന്നു. യുഎഇയിലേക്കുള്ള വെസ്റ്റേൺ കാനഡയിലെ ആദ്യത്തേതും ഒരേയൊരു നോൺ-സ്‌റ്റോപ്പ് വിമാനവുമായിരുന്നു ഇത്. കൂടാതെ, ദക്ഷിണേഷയിലെയും മിഡിൽ ഈസ്റ്റിലെയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് പോകുന്ന യാത്രക്കാർക്ക് കണക്ഷൻ ഫ്‌ളൈറ്റായും പ്രവർത്തിച്ചു. ഇത് നിർത്തുന്നതോടെ ഈ ഡെസ്റ്റിനേഷനുകളിലേക്കുള്ള യാത്രക്കാർക്കും തിരിച്ചടിയടിയാകും. എയ്‌റോറൂട്ട്‌സ് പ്രകാരം, ഈ വർഷത്തെ വിന്റർ ഷെഡ്യൂൾ നവംബർ 22 നും 2026 മാർച്ച് 26 നും ഇടയിലായിരുന്നു സർവീസ് നടത്തേണ്ടിയിരുന്നത്.

You might also like
Trump threatens EU over 'hostile' Canada association plan

കാനഡയുടെ യൂറോപ്യൻ യൂണിയൻ അസോസിയേറ്റ് അംഗത്വ പ്ലാനിൽ യൂറോപ്പിന് മുന്നറിയിപ്പുമായി ട്രംപ്; വ്യാപാര ബന്ധം വിച്ഛേദിക്കുമെന്ന് ഭീഷണി

Prime Minister Mark Carney to bring billions in investments to Canada; major CEOs summit in Toronto to counter U.S. moves

കാനഡയിലേക്ക് കോടികളുടെ നിക്ഷേപമെത്തിക്കാൻ പ്രധാനമന്ത്രി മാർക്ക് കാർണി; യുഎസ് നീക്കങ്ങളെ പ്രതിരോധിക്കാൻ വൻകിട സിഇഒമാരുടെ ഉച്ചകോടി ടൊറന്റോയിൽ

Threat from Houthis worries global energy market: Potential attacks on Saudi oil facility and pipeline

ആഗോള ഊർജ്ജ വിപണിയെ ആശങ്കയിലാഴ്ത്തി ഹൗതികളുടെ ഭീഷണി: സൗദി എണ്ണ ശാലയ്ക്കും പൈപ്പ്‌ലൈനും നേരെ ആക്രമണ സാധ്യത

Last SINP capped sector intake for 2026 on September 14 and 15; new processing times and figures released

2026-ലെ അവസാനത്തെ എസ്.ഐ.എൻ.പി ക്യാപ്പ്ഡ് സെക്ടർ ഇൻടേക്ക് സെപ്റ്റംബർ 14, 15 തീയതികളിൽ; പുതിയ പ്രോസസ്സിംഗ് സമയങ്ങളും കണക്കുകളും പുറത്ത്

കാർ മോഷണശ്രമം: ബ്രാംപ്ടണിൽ ഇന്ത്യൻ വംശജൻ അറസ്റ്റിൽ

ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘങ്ങൾക്കെതിരെ കർശ്ശന നടപടി: 111 വിദേശ പൗരന്മാരെ കാനഡ നാടുകടത്തി

Top Picks for You
Top Picks for You