newsroom@amcainnews.com

അമേരിക്ക തങ്ങളെ ആക്രമിച്ച് കീഴടക്കാൻ ശ്രമിച്ചേക്കുമെന്ന് കാനഡയിലെ മൂന്നിലൊന്ന് ജനങ്ങളും വിശ്വസിക്കുന്നു

യൽരാജ്യമായ അമേരിക്ക തങ്ങളെ ആക്രമിച്ച് കീഴടക്കിയേക്കാൻ ശ്രമിച്ചേക്കുമെന്ന് കാനഡയിലെ മൂന്നിലൊന്ന് ജനങ്ങളും വിശ്വസിക്കുന്നതായി പുതിയ സർവ്വേ റിപ്പോർട്ട്. വെനസ്വേലയിലെ അമേരിക്കൻ സൈനിക ഇടപെടലിന് പിന്നാലെ ലെഗർ (Leger) നടത്തിയ പഠനത്തിലാണ് കനേഡിയൻ ജനതയുടെ ഈ ആശങ്ക വെളിപ്പെട്ടത്. സർവ്വേയിൽ പങ്കെടുത്ത 31 ശതമാനം കാനഡക്കാരും ഭാവിയിൽ അമേരിക്ക തങ്ങളുടെ രാജ്യത്തിന് മേൽ നേരിട്ടുള്ള നടപടികൾക്ക് മുതിരുമെന്ന് വിശ്വസിക്കുന്നവരാണ്.

കാനഡയ്ക്ക് പുറമെ ഗ്രീൻലാൻഡ്, ക്യൂബ, കൊളംബിയ തുടങ്ങിയ രാജ്യങ്ങളെയും അമേരിക്ക ലക്ഷ്യം വെച്ചേക്കുമെന്ന് സർവ്വേയിൽ പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. ഏകദേശം 20 ശതമാനം അമേരിക്കക്കാരും തങ്ങളുടെ രാജ്യം ഭാവിയിൽ കാനഡയുടെ നിയന്ത്രണം ഏറ്റെടുക്കാൻ സാധ്യതയുണ്ടെന്ന് കരുതുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. വെനസ്വേലയിലെ അമേരിക്കൻ സൈനിക നീക്കം ഒരു രാജ്യത്തിന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സർവ്വേയിൽ പങ്കെടുത്ത ഭൂരിഭാഗം കാനഡക്കാരും വിലയിരുത്തുന്നു.

അമേരിക്കയുടെ ഇത്തരം നടപടികൾ ആ രാജ്യത്തോടുള്ള തങ്ങളുടെ മതിപ്പ് കുറച്ചതായി 56 ശതമാനം കാനഡക്കാരും അഭിപ്രായപ്പെട്ടു. കാനഡയിലെ മുതിർന്ന തലമുറയാണ് ഈ വിഷയത്തെ കൂടുതൽ ഗൗരവത്തോടെ കാണുന്നത്. ഇത് ജനങ്ങളിൽ രാജ്യസ്നേഹവും കാനഡയെ സംരക്ഷിക്കണമെന്ന ചിന്തയും വർദ്ധിപ്പിക്കാൻ കാരണമാകുന്നുണ്ടെന്നും രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നു.

You might also like
Three students meet a tragic end as luxury car plunges off bridge on Mumbai Coastal Road

മുംബൈ കോസ്റ്റൽ റോഡിൽ ആഡംബര കാർ പാലത്തിൽ നിന്ന് താഴേക്ക് പതിച്ച് മൂന്ന് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം

നാടുകടത്തൽ ഭീതിയിൽ ആയിരങ്ങൾ: 3,717 ഇന്ത്യൻ പൗരന്മാരെ പുറത്താക്കി കാനഡ

When the Himalayas melt: Will India's economic stability be upended?

ഹിമാലയം ഉരുകുമ്പോൾ ഇന്ത്യയുടെ സാമ്പത്തിക ഭദ്രത തകിടംമറിയുമോ?

Trump's double standards on court rulings: Praises favorable decisions, criticizes even his own appointed justices when opposed

കോടതിവിധികളിൽ ട്രംപിന്റെ ഇരട്ടത്താപ്പ്: അനുകൂലമായാൽ പ്രശംസ, എതിരായാൽ സ്വന്തം ജസ്റ്റിസുമാരെയും വിമർശിക്കുന്നു

Should Indian students abandon the 'American Dream' amid F-1 visa volatility? 4 things immigration experts suggest

F-1 വിസയിലെ അനിശ്ചിതത്വങ്ങൾക്കിടയിൽ ഇന്ത്യൻ വിദ്യാർത്ഥികൾ ‘അമേരിക്കൻ സ്വപ്നം’ ഉപേക്ഷിക്കേണ്ടിവരുമോ? കുടിയേറ്റ വിദഗ്ധർ നിർദ്ദേശിക്കുന്ന 4 കാര്യങ്ങൾ

കാനഡയിൽ നിന്ന് വേർപിരിഞ്ഞാൽ ആൽബർട്ടയ്ക്ക് വൻ സാമ്പത്തിക ബാധ്യത: പുതിയ റിപ്പോർട്ട്

Top Picks for You
Top Picks for You