newsroom@amcainnews.com

പ്രതീക്ഷയായി തൊഴിലവസരങ്ങൾ: കാനഡയില്‍ തൊഴിലില്ലായ്മ നിരക്ക് 6.6% ആയി കുറഞ്ഞു

കാനഡയില്‍ മേയ് മാസത്തില്‍ അപ്രതീക്ഷിതമായി 88,000 തൊഴിലവസരങ്ങള്‍ വര്‍ധിച്ചതായി സ്റ്റാറ്റിസ്റ്റിക്‌സ് കാനഡയുടെ റിപ്പോർട്ട്. ഇതോടെ രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് ഏപ്രിലിലെ 6.9 ശതമാനത്തില്‍ നിന്ന് 6.6 ശതമാനമായി കുറഞ്ഞു. മേയ് മാസത്തില്‍ വെറും 10,000 തൊഴിലവസരങ്ങള്‍ മാത്രമാണ് സാമ്പത്തിക വിദഗ്ദ്ധര്‍ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിര്‍മ്മാണം, ഗതാഗതം തുടങ്ങിയ മേഖലകളിലുണ്ടായ മുന്നേറ്റം വിപണിക്ക് കരുത്തായി. പ്രത്യേകിച്ച് പൂര്‍ണ്ണസമയ ജോലികളിലാണ് വലിയ വര്‍ധനയുണ്ടായത്. അതേസമയം, ഹോള്‍സെയില്‍-റീട്ടെയ്ല്‍ മേഖലകളില്‍ 35,000 തൊഴിലുകള്‍ നഷ്ടപ്പെടുകയും ചെയ്തു.

ബാങ്ക് ഓഫ് കാനഡ പലിശ നിരക്കുകള്‍ സംബന്ധിച്ച നിര്‍ണ്ണായക തീരുമാനം പ്രഖ്യാപിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. പുതിയ കണക്കുകള്‍ കനേഡിയന്‍ സമ്പദ്‌വ്യവസ്ഥയുടെ കരുത്ത് തെളിയിക്കുന്നതാണെന്നും രാജ്യം സാമ്പത്തിക മാന്ദ്യത്തിലേക്ക്  നീങ്ങുകയാണെന്ന ആശങ്കകള്‍ക്ക് ഇതൊടുക്കം കുറിക്കുമെന്നും വിദഗ്ദ്ധര്‍ വിലയിരുത്തുന്നു.

You might also like

വിദേശികൾക്ക് സുവർണ്ണാവസരം: ഇമിഗ്രേഷൻ ക്വാട്ട വർധിപ്പിച്ച് ന്യൂഫിൻലൻഡ് ആൻഡ് ലാബ്രഡോർ

Malayalam film 'Haaf' makes history at the Toronto International Film Festival

ടൊറന്റോ ചലച്ചിത്രമേളയിൽ ചരിത്രമെഴുതി മലയാള ചിത്രം ‘ഹാഫ്’

Cruelty for rejecting marriage proposal; Indian-origin woman shot and dead in the US, accused dies by suicide

വിവാഹാഭ്യർത്ഥന നിരസിച്ചതിന് ക്രൂരത; യുഎസിൽ മലയാളി വംശജയായ യുവതിയെ വെടിവെച്ചുകൊന്ന് പ്രതി ജീവനൊടുക്കി

Body of a woman found inside a trash can on a New York beach

ന്യൂയോർക്കിലെ ബീച്ചിൽ ചവറ്റുകുട്ടയ്ക്കുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി

Green card applicants can now be rejected over use of Medicaid, food stamps & free school lunch programmes

മെഡികെയ്ഡ്, ഫുഡ് സ്റ്റാമ്പുകൾ, സൗജന്യ സ്കൂൾ ഉച്ചഭക്ഷണ പദ്ധതികൾ എന്നിവ ഉപയോഗിച്ചാൽ ഗ്രീൻ കാർഡ് അപേക്ഷകൾ നിരസിക്കപ്പെടാം

ഡാലസ് സെൻ്റ് പോൾസ് മാർത്തോമാ ഇടവക പിക്നിക് ഇന്ന്

Top Picks for You
Top Picks for You